കുവൈത്തില്‍ വീണ്ടും തീപിടുത്തം, 9 ഇന്ത്യക്കാർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം
കുവൈറ്റിലെ മംഗെഫില്‍ ഉണ്ടായ തീപിടുത്തത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ എല്ലാവരും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. എല്ലാവരും അദാന്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.
മെഹബൂലയിലെ ബ്ലോക്ക് ഒന്നിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി ഫയര്‍ ഫോഴ്സ് അറിയിച്ചു.നിലവിൽ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടുനില കെട്ടിടത്തിലേക്കാണ് തീ പടര്‍ന്നുകയറിയത്. തീ പടരുന്നതുകണ്ട് താഴേക്ക് ചാടിയ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. തീപിടിത്തത്തില്‍ സാഹചര്യത്തില്‍ കുവൈറ്റില്‍ കെട്ടിടങ്ങളില്‍ പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. കുവൈറ്റിലെ കെട്ടിടങ്ങളിലെ നിയമലംഘനം പൊതുജനങ്ങള്‍ക്ക് വിളിച്ച് അറിയിക്കാനായി ഹോട്ട്‌ലൈന്‍ തുടങ്ങുമെന്നും ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബ്ഹ വ്യക്തമാക്കിയിരുന്നു.
അതേസമയം, കുവൈത്തിലെ മംഗെഫില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്തല്‍. കുവൈത്ത് അഗ്നിരക്ഷാസേനയുടെ അന്വേഷണത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് കണ്ടെത്തിയതായി കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീപ്പിടിത്തില്‍ മലയാളികളുള്‍പ്പെടെ 50 പേരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി. കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. ഈജിപ്തുകാരനായ സുരക്ഷാജീവനക്കാരന്റെ മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പാചകവാതക സിലിന്‍ഡറുകള്‍ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണമായത്.
https://www.facebook.com/Malayalivartha