ഭാര്യയും മകളും നാട്ടിൽ നിന്ന് റിയാദിലെത്തി നേരിൽ കാണുന്നതിന് ഒരു മണിക്കൂർ മുമ്പ് മരണത്തിന് കീഴടങ്ങി പ്രവാസി...
ഭാര്യയും മകളും നാട്ടിൽ നിന്ന് റിയാദിലെത്തി നേരിൽ കാണുന്നതിന് ഒരു മണിക്കൂർ മുമ്പ് മരണത്തിനു കീഴടങ്ങി പ്രവാസി. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി തയ്‌ക്കോട്ടില്‍ വീട്ടില്‍ ഉമ്മര്‍ (64)ആണ് റിയാദ് ആസ്റ്റര്‍ സനദ് ഹോസ്പിറ്റലില്‍ അന്തരിച്ചത്. രോഗവിവരം അറിഞ്ഞ് ഭാര്യയും മകളും നാട്ടിൽ നിന്ന് റിയാദിലെത്തുകയായിരുന്നു. അവരെത്തുന്നതിന് ഒരു മണിക്കൂർ മുൻപ് ആണ് പ്രവാസി മരിച്ചത്.ശാരീരിക അസ്വസ്ഥതയെ തുടർന്നായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗ വിവരം അറിഞ്ഞ് നാട്ടില്‍ നിന്ന് ഭാര്യ ഹലീമയും ഏകമകള്‍ നദ ഫാത്തിമയും രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ റിയാദില്‍ എത്തി. പക്ഷേ അവരെത്തുന്നതിന് ഒരു മണിക്കൂര്‍ മുൻപ് ഇദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
മൊയ്തീന്‍ കുട്ടി ഫാത്തിമ ദമ്പതികളുടെ മകനാണ്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹോദരന്‍ അസ്‌ക്കര്‍ അലിയെ സഹായിക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് നേതാക്കളായ റഫീഖ് പുല്ലൂര്‍, റിയാസ് തിരൂര്‍ക്കാട്, ശബീര്‍ കളത്തില്‍, ബുഷീര്‍, യൂനുസ് എന്നിവര്‍ രംഗത്തുണ്ട്.
അതിനിടെ മറ്റൊരു സംഭവത്തിൽ നാടണയാൻ അധികൃതരുടെ കനിവ് കാത്തിരിക്കുമ്പോൾ രോഗബാധിതനായി. പിന്നീട് നീണ്ടകാലം ആശുപത്രിയിൽ. ഒടുവിൽ പതിനാറു വർഷമായി ഉള്ളിൽ പേറിനടന്ന നാടെന്ന സ്വപ്നം ബാക്കിയാക്കി യുവാവ് മടങ്ങി. ഒടുവിൽ കൊല്ലം കണ്ണനല്ലൂർ പുത്തുവിളവീട്ടിൽ മുജീബിെൻറ (44) മൃതദേഹം സൗദി മണ്ണിൽ തന്നെ അടക്കി. കടുത്ത മഞ്ഞപിത്തം ബാധിച്ച് ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
16 വര്‍ഷമായി നാട്ടിൽ പോയിട്ടില്ലാത്ത മുജീബ് ഏഴ് വര്‍ഷമായി റെസിഡൻറ് പെർമിറ്റിെൻറ (ഇഖാമ) കാലാവധി കഴിഞ്ഞ് കഴിയുകയായിരുന്നു. ലേബർ ഓഫീസ് വഴി ലഭിക്കുന്ന എക്സിറ്റിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് രോഗം മൂർച്ഛിച്ചത്. നിയമ നടപടികൾ പൂർത്തീകരിക്കുന്നതിന് വേണ്ടി ബുറൈദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ ഫൈസൽ ആലത്തൂർ നേതൃത്വം നൽകി. ബുറൈദ ഖലീജ് ജുമുഅ മസ്ജിദിലാണ് ഖബറടക്കിയത്. പരേതനായ നസീമുദ്ദീെൻറയും മുത്ത് ബീവിയുടെയും മകനാണ്.
https://www.facebook.com/Malayalivartha