Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസികളുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമം ; കുവൈത്തിൽ പുതിയ റെസിഡൻസി നിയമം ഉടൻ പ്രാബല്യത്തിൽ വരും

06 OCTOBER 2024 06:11 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ ഈ വർഷം ഇതുവരെ തൂക്കിലേറ്റപ്പെട്ടവരുടെ എണ്ണം 274, നൂറിലധികം പേരും വിദേശ പൗരന്മാർ, കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയെന്ന് കണക്കുകൾ, വധശിക്ഷ നടപ്പാക്കിയവരിൽ മലയാളികളും...!!!

പ്രവാസികൾക്ക് ജോലി നഷ്ടപ്പെടും, ഈ 14 തൊഴിൽ മേഖലകളിലേക്ക് കൂടി സ്വദേശിവത്ക്കരണം വ്യാപിപ്പിക്കാൻ യുഎഇ, ഡിസംബര്‍ 31ന് മുന്‍പ് നിയമനം പൂര്‍ത്തിയാക്കണമെന്ന് കമ്പനികൾക്ക് നിർദ്ദേശം...!!!

ഉമ്മയെ കാണാൻ തയ്യാറാകാതെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീം; വീഡിയോ കോളിലൂടെ ഒടുവിൽ ആ കൂടിക്കാഴ്ച

കുവൈത്തില്‍ ഈ ദിനം പൊതു അവധി പ്രഖ്യാപിച്ചു, എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം

അബുദാബി ബിഗ്ടിക്കറ്റിൽ മലയാളിക്ക് 46 കോടി സമ്മാനം, യുഎഇയിൽ എട്ട് വർഷമായി എൻജിനീയറായി ജോലി ചെയ്യുന്ന പ്രിൻസ് ടിക്കറ്റെടുത്ത് തുടങ്ങിയിട്ട് രണ്ട് വർഷം

പ്രവാസികളുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് കുവൈത്തിൽ പുതിയ റെസിഡൻസി നിയമം ഉടൻ പ്രാബല്യത്തിൽ വരും. നേരത്തെ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയിൽ കുവൈത്ത് ഇളവ് പ്രഖ്യാപിച്ചെങ്കിലും 800 ദിനാർ (ഏകദേശം 2,19,084) എങ്കിലും ശമ്പളം വേണമെന്ന വ്യവസ്ഥയിൽ മാറ്റം വരുത്തിയിരുന്നില്ല. വിസ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയുള്ളതാണ് പുതിയ റെസിഡൻസി നിയമം എന്നാണ് പുറത്തുവരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് പുതിയ റെസിഡന്‍സി നിയമം തയ്യാറായതായും അത് നിലവില്‍ ലീഗല്‍ കമ്മിറ്റി അവലോകനം ചെയ്തു വരികയാണെന്നും പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അറിയിച്ചു.

സുരക്ഷാ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ അനധികൃത താമസക്കാര്‍ക്കെതിരേ വിപുലമായ സുരക്ഷാ കാമ്പയിന്‍ നടക്കുന്ന ഖൈത്താനില്‍ നടത്തിയ സന്ദര്‍ശന വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ അദ്ദേഹം ഇക്കാര്യം സ്ഥരീകരിച്ചിരുന്നു. നിയമവുമായി ബന്ധപ്പെട്ടവർ, സ്പോൺസർമാർ ഉൾപ്പെടെയുള്ളവർ നടത്തുന്ന ലംഘനങ്ങൾ സംബന്ധിച്ച നിയമപരവും സാമ്പത്തികവും നടപടിക്രമപരവുമായ ഭേദഗതികൾ പുതിയ നിയമത്തിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. മാറ്റങ്ങളോടെയുള്ള പുതിയ നിയമത്തിന് താമസിയാതെ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ റെസിഡൻസി നിയമത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉൾപ്പെടുത്തിയതെന്ന് നോക്കാം....
 
പുതിയ വിസ നിയമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും പുതിയ വിസ നയത്തിന്റെ ഭാഗമായി പ്രവാസികള്‍ക്കുള്ള വിസിറ്റ് വിസകള്‍ക്ക് വീണ്ടും അനുമതി നല്‍കും. എന്നാല്‍ പ്രത്യേക നിബന്ധനകളും വ്യവസ്ഥകളും ഉള്‍പ്പെടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ വിസിറ്റ് വിസയുടെ കാര്യത്തില്‍ നടപ്പിലാക്കും. ഈ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ശെയ്ഖ് ഫഹദ് അല്‍ യൂസഫ് കൂട്ടിച്ചേര്‍ത്തു.  സന്ദർശന നിബന്ധനകൾ ലംഘിക്കുന്ന പ്രവാസികൾക്കെതിരെ കർശന നിയമനടപടികൾ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയിട്ടുണ്ടെന്നും സ്പോൺസർമാരോടൊപ്പം അവരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആവശ്യമുള്ള വ്യക്തികളെയും നിയമലംഘകരെയും നിയമലംഘകരെയും പിടികൂടുന്നതിനായി രാജ്യത്തിൻ്റെ എല്ലാ മേഖലകളിലും സുരക്ഷാ കാമ്പെയ്നുകൾ തുടരുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. റസിഡൻസി നിയമം ലംഘിക്കുന്നവരെ നിയന്ത്രിക്കുകയും രാജ്യത്ത് അവരുടെ സാന്നിധ്യം കുറയ്ക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ, റെസിഡന്‍സി നിയമത്തിന്റെ ലംഘനങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി നിയമലംഘകരെ ലക്ഷ്യമിട്ടുള്ള സുരക്ഷാ കാമ്പെയ്നുകള്‍ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും സജീവമായി നടക്കുകയാണ്. ശെയ്ഖ് ഫഹദ് അല്‍ യൂസഫിന്റെ മേല്‍നോട്ടത്തില്‍ ഖൈത്താനില്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനകള്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി.

പ്രത്യേക സുരക്ഷാ സേനയുടെ പിന്തുണയോടെയും വനിതാ പോലീസിന്റെ പങ്കാളിത്തത്തോടെയും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്, ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസ്‌ക്യൂ പോലീസ്, പൊതു സുരക്ഷാ വിഭാഗം എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധനകള്‍ നടത്തിയത്. ഖൈത്താനില്‍ നടത്തിയ പരിശോധനകളില്‍ 2,831 ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ നോട്ടീസ് നല്‍കി. ഒളിവിലുള്ളവരും അറസ്റ്റ് വാറണ്ടുള്ളവരുമടക്കം 34 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും നിയമലംഘനങ്ങള്‍ നടത്തിയ 22 വാഹനങ്ങള്‍ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു. ഇതിനു പുറമെ, താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുകയായിരുന്ന 17 പേരെയും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കടത്തതുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (2 minutes ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (25 minutes ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (35 minutes ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (48 minutes ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (1 hour ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (1 hour ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (2 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (2 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (2 hours ago)

മലയാളി എഴുത്തുകാരന്‍ വിനയ ചൈതന്യയ്ക്ക് കന്നടയിലെ ഭാഷാ പുരസ്‌കാരം....  (2 hours ago)

സജി ചെറിയാൻ ഫയലുകൾ തീർക്കുന്നു.... അറ്റകൈ പ്രയോഗത്തിന് ഫലം കാണുമോ? തീരുമാനം വൈകില്ല  (3 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (3 hours ago)

പൊന്നേ...ചതിക്കല്ലേ..!സ്വർണവിലയിൽ വമ്പൻ ട്വിസ്റ്റ്..!ഒറ്റ ദിവസംകൊണ്ട് വമ്പൻ മാറ്റം വീണ്ടും നിരാശ,സംഭവിക്കുന്നത്  (3 hours ago)

ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്...  (3 hours ago)

കയ്യക്ഷരത്തിൽ കുടുങ്ങി മൂന്നെണ്ണവും ഗജഫ്രോഡുകൾ..?അമ്മുവിനെ കൊന്നത്ത്.?? തെളിവികൾ പുറത്ത്  (3 hours ago)

Malayali Vartha Recommends