ഒറ്റ വിസയിൽ 6 രാജ്യങ്ങളിൽ ഒരു മാസം വരെ തങ്ങാവുന്ന ഗ്രാൻഡ് ടൂർസ് വിസ ; ടൂറിസം രംഗത്ത് ജിസിസി രാജ്യങ്ങൾ വിപ്ലവം കൊണ്ടു വരുന്നു
ടൂറിസം രംഗത്ത് ജിസിസി രാജ്യങ്ങൾ വിപ്ലവം കൊണ്ടു വരാനാണ് പോകുന്നത്. ഒറ്റ വിസയിൽ 6 രാജ്യങ്ങളിൽ ഒരു മാസം വരെ തങ്ങാവുന്ന ഗ്രാൻഡ് ടൂർസ് വിസ ഇതിന്റെ തുടക്കം മാത്രമാണ്. യുഎഇ, സൗദി, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ 6 രാജ്യങ്ങൾ സന്ദർശിക്കാനാവുന്നതാണ് ഒരു മാസം വരെ തങ്ങാവുന്ന ഒറ്റ ടൂറിസ്റ്റ് വിസയായ ഗ്രാൻഡ് ടൂർ വിസ. ഇനി ആവശ്യമെങ്കിൽ ഒരു മാസം കൂടി നീട്ടാം. യുഎഇയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികൾക്കും വളരെ എളുപ്പത്തിൽ തന്നെ ഇ-വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
ജിസിസി രാജ്യങ്ങളിലെ റസിഡന്റ് വിസക്കാർക്കും പൗരന്മാർക്കും യുഎഇ സന്ദർശിക്കാൻ ഇ – വിസ ലഭിക്കും. സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍ എന്നീ ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇ- വിസ ലഭിക്കാൻ ചില നിബന്ധന അധികൃതര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ജിസിസി രാജ്യങ്ങളിൽ അവരുടെ താമസ വിസയ്ക്ക് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സാധുതയുണ്ടായിരിക്കണം. അതുപോലെ 6 മാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ടും ഉണ്ടായിരിക്കണമെന്നതാണ് നിബന്ധന.
യുഎഇ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ അവരുടെ യാത്രയ്ക്ക് മുമ്പ് ഒരു ഇ-വിസ നേടിയിരിക്കണമെന്ന് യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്‍റ് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ഫോർ ഫോറിനേഴ്സ് അഫയേഴ്സ്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവയുടെ വെബ്സൈറ്റ്, സ്മാർട് ആപ്പ് എന്നിവയിലൂടെ അപേക്ഷിക്കാം. ഈ ഇവിസയില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് പ്രവേശന തീയതി മുതല്‍ 30 ദിവസത്തെ താമസം അനുവദിക്കും.
അതിന് ശേഷം അധികമായി 30 ദിവസത്തേക്ക് കൂടി നീട്ടാനുള്ള അവസരവും ഒരുക്കിയിട്ടുള്ളത് പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാണ്. അപേക്ഷ പ്രോസസ്സ് ചെയ്ത് അംഗീകരിച്ചതിന് ശേഷം രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ വിലാസത്തിലേക്ക് ഇ-വിസ അയയ്ക്കും. സ്പോണ്‍സര്‍ അവരോടൊപ്പം യാത്ര ചെയ്യുന്നില്ലെങ്കില്‍ ജിസിസി പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്കോ ഗാര്‍ഹിക തൊഴിലാളികള്‍ക്കോ കൂട്ടുകാര്‍ക്കോ വിസ അനുവദിക്കുകയില്ല. അതേസമയം, ജിസിസി പൗരന്മാരെ അനുഗമിക്കുന്ന പ്രവാസികള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റിന്‍റെ കാലാവധി ഇഷ്യൂ ചെയ്ത തീയതി മുതല്‍ 60 ദിവസമാണ്.
അതേസമയം, യുഎഇയിലേക്കുള്ള ഇ വിസ ലഭിച്ചതിന് ശേഷം പ്രവാസിയുടെ ജിസിസിയിലെ താമസ വിസ കാലഹരണപ്പെടുകയോ റദ്ദാക്കുകയോ ചെയ്താല്‍, ആ എന്‍ട്രി പെര്‍മിറ്റ് ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, എന്‍ട്രി പെര്‍മിറ്റ് നല്‍കിയതിന് ശേഷം പ്രവാസിയുടെ തൊഴില്‍ മാറിയെന്ന് കണ്ടെത്തിയാലും ഈ വിസയില്‍ പ്രവേശനം നിഷേധിക്കപ്പെടും.
യുഎഇയിലെ എയര്‍പോര്‍ട്ടിലോ തുറമുഖത്തോ കര അതിര്‍ത്തിയിലോ എത്തുമ്പോള്‍ ജിസിസിയിലെ താമസ വിസയുടെ സാധുത കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും വേണം എന്നതിന് പുറമെ യുഎഇയില്‍ എത്തുമ്പോള്‍ പാസ്പോര്‍ട്ടിന് ആറുമാസത്തില്‍ കുറയാത്ത സാധുതയുള്ളതായിരിക്കണം എന്നത് അധികൃതർ എടുത്തുപറയുന്നുണ്ട്. അതിനാൽ പ്രവാസികൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.യാത്രയ്ക്ക് മുമ്പ് തന്നെ പാസ്പോര്‍ട്ടിന് കാലാവധി ഉണ്ടെന്ന് ഉറപ്പുവരുത്തുക.
https://www.facebook.com/Malayalivartha