ദിർഹത്തിന്റെ മൂല്യം കുതിക്കുന്നു; കൂപ്പുകുത്തി ഇന്ത്യൻ രൂപ..! പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം
പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ ഏറ്റവും മികച്ച സമയമാണ് വന്നെത്തിയിരിക്കുന്നത്. ഈ മാസത്തിന്റെ പകുതിയിലധികം പിന്നിട്ടതിനാൽ മിക്ക പ്രവാസികളും നാട്ടിലേക്ക് പണം അയച്ചിട്ടുണ്ടാകാം. എന്നാൽ ഇത് പിന്നത്തേക്ക് മാറ്റിവെച്ചവരും, നാട്ടിലേക്ക് പണം അയയ്ക്കാൻ ബാക്കിയുള്ളവരും വേഗം തന്നെ മണി എക്സ്ചേഞ്ചുകളിലേക്ക് വിട്ടോളൂ. കൈയ്യോടെ തന്നെ പണം അയച്ചോളൂ. വിദേശ നാണയ വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച നേരിട്ടിരിക്കുകയാണ് ഇന്ത്യൻ രൂപ. ഒരു ദിർഹത്തിന് 22.9. രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. ഇന്ന് 22.89 ആണ്.
ദിർഹത്തിന് 23 രൂപയിലേക്കുള്ള പ്രയാണമാണിതെന്ന് സാമ്പത്തിക വിദഗ്ധർ കരുതുന്നു. 1000 ദിർഹത്തിന് 22900 രൂപയ്ക്ക് അടുത്ത് നാട്ടിൽ ലഭിക്കും. ഡോളറുമായുള്ള വിനിമയത്തിലാകട്ടേ 84.07 രൂപയാണ്. ഏതാനും മാസങ്ങളായി ദിർഹവുമായുള്ള വിനിമയത്തിൽ ഒരിക്കൽ പോലും രൂപ കരുത്താർജിച്ചിരുന്നില്ല. ഒരു ദിർഹത്തിന് 22.5 രൂപയിൽ നിന്ന് 22.8 രൂപയിലേക്ക് കൂപ്പുകുത്തിയ രൂപ, കഴിഞ്ഞ ഒരു മാസമായി അതേ നിലയിൽ തുടർന്നു. ഇതേ നില തുടർന്നാൽ, അടുത്ത ശമ്പളത്തിൽ കൂടുതൽ തുക നാട്ടിലേക്ക് അയയ്ക്കാൻ പ്രവാസികൾക്ക് സാധിക്കും. ഒരു സൗദി റിയാലിന് 22.38, ഒമാനി റിയാൽ 218.56, കുവൈത്ത് ദിനാറിന് 274.27, ഖത്തർ റിയാൽ 23.12, ബഹ്റൈൻ ദിനാർ 223.18 എന്നിങ്ങനെയാണ് ഇന്നത്തെ വിനിമയ നിരക്ക്.
ഈ മാസം തന്നെ ഒമാനി റിയാലിന്‍റെ വിനിമയ നിരക്കും ഉയര്‍ന്നിരുന്നു. ഒരു റിയാലിന് 218 രൂപ എന്ന നിരക്കാണ് കടന്നത്. റിയാലിന്‍റെ വിനിമയ നിരക്ക് കാണിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലായ എക്സ് ഇ കണ്‍വെര്‍ട്ടറില്‍ റിയാലിന് 218.48 രൂപയാണ് കാണിച്ചതെങ്കിലും ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ റിയാലിന് 218 രൂപയെന്ന നിരക്കിലാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. ആഗസ്റ്റ് എട്ടിനാണ് ഈ വർഷം ആദ്യം വിനിമയ നിരക്ക് 218ലെത്തിയത്. പിന്നീട് താഴേക്ക് പോയെങ്കിലും വീണ്ടും 218 ലെത്തിയത്. ഈ വർഷം സെപ്റ്റംബർ 21ന് 216.60 രൂപയായിയിരുന്നു. അതിന് ശേഷമാണ് വിനിമയ നിരക്ക് ഉയരാൻ തുടങ്ങിയത്. നിലിവിൽ ഇതേ അവസ്ഥ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്.
ഇതേസമയം യുഎഇലെ പ്രവാസികള്‍ക്ക് അക്കൗണ്ടില്‍ കാശില്ലെങ്കിലും നാട്ടിലേക്ക് പണം അയക്കാനും അയച്ച തുക പിന്നീട് ക്രെഡിറ്റ് ചെയ്യാനും സൗകര്യമൊരുക്കുന്ന പുതിയ സംവിധാനം ബോട്ടിം ഫിന്‍ടെക്ക് ഒരുക്കിയിട്ടുണ്ട്. 'സെന്‍ഡ് നൗ, പേ ലേറ്റര്‍ - ഇപ്പോള്‍ പണം അയക്കൂ, പിന്നീട് പണം അടയ്ക്കൂ' എന്ന സംവിധാനമാണ് ബോട്ടിം ഒരുക്കിയിട്ടുള്ളത്. ബോട്ടിം അള്‍ട്രാ ആപ്പ് ഉപയോഗിച്ചാണ് യുഎഇയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് തല്‍ക്ഷണം പണം അയക്കാന്‍ സൗകര്യമൊരുക്കിയിരിക്കുന്നത്.
എസ്എന്‍പിഎല്‍ എന്ന പ്രോഗ്രാം ഇതുപയോഗിച്ച് പണം അയക്കാന്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം ആവശ്യമില്ലെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത. അക്കൗണ്ടില്‍ പണം ഇല്ലെങ്കിലും ഈ സ്മാര്‍ട്ട് ആപ്പ് വഴി തല്‍ക്കാലം പണം അടയ്ക്കാനും അടച്ച തുക പിന്നീട് തിരികെ നല്‍കാനും സാധിക്കും. യുഎഇയിലെ പ്രവാസി തൊഴിലാളികളെ പിന്തുണയ്ക്കുകയും അവര്‍ക്ക് മെച്ചപ്പെട്ട താൽക്കാലിക സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും പറ്റുന്ന പദ്ധതിയാണിത്. പണം അയയ്ക്കാനും പിന്നീട് സൗകര്യപ്രദമായ തവണകളായി തിരികെ അടയ്ക്കാനും അവസരമുണ്ട്. മാസാവസാനം പോലെ സാമ്പത്തിക ഞെരുക്കം നേരിടുന്ന സമയങ്ങളില്‍ അത്യാവശ്യത്തിന് പണം നാട്ടിലേക്കോ സുഹൃത്തുക്കള്‍ക്കോ അയക്കേണ്ട ആവശ്യം വന്നാല്‍ ഈ ആപ്പ് നിങ്ങളുടെ സഹായത്തിനെത്തും. പിന്നീട് തവണകളായോ അല്ലാതെയോ പണം തിരികെ അടച്ചാല്‍ മതിയാവും.
https://www.facebook.com/Malayalivartha