യുഎഇയിൽ പ്രവാസികളുടെ ജീവനെടുത്ത അപകടം സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, മൂവരും മരണപ്പെട്ടത് അടച്ചിട്ടിരുന്ന, മൂന്ന് മീറ്ററിലധികം താഴ്ചയുള്ള മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച്, അറ്റകുറ്റപ്പണിക്കിടെ സംഭവിച്ചത്...!!
യുഎഇയിലെ അബുദാബിയിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരണപ്പെട്ട വാർത്ത പ്രവാസികൾ ഏറെ വേദനയോടെയാണ് കേട്ടത്. അബുദാബി അല്‍ റിം ഐലന്റിലുള്ള സിറ്റി ഓഫ് ലൈറ്റ്സ് എന്ന കെട്ടിടത്തിൽ ഇന്നലെ ഉച്ചയ്ക്ക് 2.20നായിരുന്നു മൂന്ന് പ്രവാസികളുടേയും ജീവൻ നഷ്ടപ്പെടാൻ കാരണമായ അപകടം ഉണ്ടായത്.
പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് സ്വദേശി രാജകുമാരൻ (38) എന്നിവരാണ് മരിച്ചത്. പഞ്ചാബ് സ്വദേശിയാണ് മരിച്ച മൂന്നാമത്തെയാൾ. മരിച്ച മൂന്ന് പേരും ഏറെ നാളായി ഒരേ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീണുപോയ സഹപ്രവർത്തകനായ അജിത്തിനെ രക്ഷിക്കാൻ ശ്രമിക്കവെയാണ് അപകടം. അടച്ചിട്ടിരുന്ന, മൂന്ന് മീറ്ററിലധികം താഴ്ചയുള്ള മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അജിത് ടാങ്കിലേക്ക് വീണു. അജിത്തിന്റെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവര്‍ അപകടത്തില്‍പെട്ടത്. മാലിന്യ ടാങ്കിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചാണ് മൂവരും മരിച്ചത്.
ഇവർ ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്. പ്രോപ്പർട്ടി മാനേജ്മെന്‍റ് കമ്പനിയായ ഇൻസ്പെയർ ഇന്‍റഗ്രേറ്റഡിലെ ടെക്നീഷ്യന്മാരായിരുന്നു ഇവർ. മണ്ണപ്പാട്ട് വടക്കേതിൽ രാമചന്ദ്ര കുറുപ്പിന്‍റെയും ശ്യാമളയുടെയും മകനാണ് അജിത്. ഭാര്യ: അശ്വതി നായർ. മകൻ: അശ്വത്. ചീരത്ത് പള്ളിയാലിൽ ഉണ്ണികൃഷ്ണന്‍റെയും ശാന്തകുമാരിയും മകനാണ് രാജകുമാരൻ. ഭാര്യ: രേവതി. 2 മക്കളുണ്ട്. മരിച്ചവരുടെ മൃതദേഹം അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
https://www.facebook.com/Malayalivartha