ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ വിമാനത്തില്‍നിന്ന് ഇറങ്ങുന്നതിനിടെ ഗോവണിയില്‍ നിന്ന് വീണ് യാത്രക്കാരി മരിച്ചു
വിമാനത്തിൽ പ്രവേശിക്കുമ്പോഴും യാത്രയ്ക്ക് ശേഷം തിരിച്ച് ഇറങ്ങുമ്പോഴും യാത്രക്കാരായ നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടിരിക്കുന്നു. വിമാനത്തിന് അകത്ത് സുരക്ഷ മാർഗനിർദ്ദേശങ്ങൾ നൽകാൻ എയർഹോസ്റ്റസ് ഉണ്ടെങ്കിലും പുറത്തിറങ്ങുന്ന സമയത്തും പ്രവേശിക്കുമ്പോഴും അതില്ലെന്ന പൂർണബോധം നമ്മൾക്ക് ഉണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. ഒരു ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങൾക്ക് കാരണമാകും. ഇത് അടിവരയിടുന്ന സംഭമാണ് കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ ഉണ്ടായത്.
എയര്‍പോര്‍ട്ടില്‍ വിമാനത്തില്‍നിന്ന് ഇറങ്ങുന്നതിനിടെ ഗോവണിയില്‍ നിന്ന് വീണ് യാത്രക്കാരി മരിച്ചു. മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിൽവെച്ചാണ് അപകടമുണ്ടായത്. ലയണ്‍ എയറിന്റെ എയര്‍ബസ് എ-330 വിമാനത്തിൽ നിന്ന് ഇറങ്ങവെ കാൽവഴുതി യാത്രക്കാരി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യാത്രക്കാരിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha