അബുദാബി ബിഗ്ടിക്കറ്റിൽ മലയാളിക്ക് 46 കോടി സമ്മാനം, യുഎഇയിൽ എട്ട് വർഷമായി എൻജിനീയറായി ജോലി ചെയ്യുന്ന പ്രിൻസ് ടിക്കറ്റെടുത്ത് തുടങ്ങിയിട്ട് രണ്ട് വർഷം
അബുദാബി ബിഗ്ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാത്ത മലയാളികൾ വളരെ ചുരുക്കമാണ്. ഒരുക്കലെങ്കിലും സുഹൃത്തുക്കളുമായി ചേർന്നെങ്കിലും ടിക്കറ്റ് എടുത്ത് തലവര മാറുമോയെന്ന് പരീക്ഷണം നടത്താത്ത ആരും തന്നെയുണ്ടാകില്ല. എല്ലാ നറുക്കെടുപ്പിലും ഒരു സമ്മാനം മലയാളിക്ക് ഉറപ്പാണ് അതിനാൽ മലയാളികളെകൊണ്ട് ടിക്കറ്റ് എടുപ്പിച്ചാണ് അറബികൾ പോലും ഭാഗ്യം പരീക്ഷണം നടത്തുന്നത്. ഇത്തവണയും പതിവ് തെറ്റിക്കാതെ മലയാളിക്ക് കോടികളാണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്.
കോടികൾ എന്നു പറഞ്ഞാൽ ഒന്നും രണ്ടുമല്ല, 46 കോടിയോളം രൂപ( 20 ദശലക്ഷം ദിർഹം) ആണ് ഒറ്റയടിക്ക് കിട്ടിയിരിക്കുന്നത്. പ്രിൻസ് ലോലശ്ശേരി സെബാസ്റ്റ്യൻ എന്നയാൾക്കാണ് സമ്മാനം ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. തന്‍റെ വിജയത്തെക്കുറിച്ച് സുഹൃത്തുക്കളിൽ നിന്നാണ് ആദ്യം കേട്ടതെന്ന് പ്രിൻസ് പറഞ്ഞു. എങ്കിലും കേട്ടപാടെ വിശ്വസിച്ചില്ല. ഷോ അവതാരകരായ റിച്ചഡിൽ നിന്നും ബൗച്രയിൽ നിന്നും ഫോൺ കോൾ ലഭിച്ചപ്പോഴാണ് ഭാഗ്യം ഉറപ്പിച്ചത്.
രണ്ട് വർഷമായി ടിക്കറ്റെടുക്കുന്നയാളാണ് പ്രിൻസ്. ഒക്‌ടോബർ 4-നാണ് ഭാഗ്യം കൊണ്ടുവന്ന 197281 എന്ന നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക തന്‍റെ പത്ത് സഹപ്രവർത്തകരുമായി പങ്കിടുമെന്ന് അറിയിച്ചു. തനിക്ക് കിട്ടുന്ന തുക കുടുംബത്തിനായി പണം ചെലവാക്കാനാണ് താൽപര്യം. കുട്ടികളുടെ ഇപ്പോഴത്തെയും ഭാവിയിലെയും ആവശ്യങ്ങൾക്കായി തുക ചെലവാക്കുമെന്നും പ്രിൻസ് പറയുന്നു. നിലവിൽ ഷാർജയിൽ ഭാര്യക്കൊപ്പമാണ് താമസം. എട്ട് വർഷമായി ഫെസിലിറ്റീസ് എൻജിനീയറായി യുഎഇയിൽ ജോലി ചെയ്യുകയാണ് പ്രിൻസ്.
ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae or അല്ലെങ്കിൽ സെയിദ് ഇന്റെർനാഷണൽ എയർപ്പോർട്ട്, അൽ അയിൻ
എയർപ്പോർട്ട് എന്നിവിടങ്ങളിലെ സ്റ്റോറുകൾ സന്ദർശിച്ച് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.
ചില നിയമ തടസങ്ങളാൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഇടയ്ക്ക് നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായെങ്കിലും പഴയതിലും ഉഷാറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. താൽക്കാലികമായി നറുക്കെടുപ്പ് നിർത്തിവച്ചത് പ്രവാസികൾക്ക് വളരെ നിരാശയുണ്ടാക്കിയെങ്കിലും പുനരാരംഭിച്ചത് പ്രവാസലോകം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. യുഎഇയിൽ അടുത്തിടെ പ്രാബല്യത്തിൽ വന്ന പുതിയ ഗെയിമിങ് ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ബിഗ് ടിക്കറ്റും പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചത്.
എന്നാൽ പ്രവർത്തനത്തിലെ താത്കാലിക വിരാമം തങ്ങളുടെ പ്രവർത്തനം അവലോകനം ചെയ്യുന്നതിനും യുഎഇയിൽ ജനറൽ കൊമേഷ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി രൂപീകരിച്ചതിന് ശേഷം നടപ്പിൽ വന്ന പുതിയ നിയമവ്യവസ്ഥകൾ പൂർണമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിച്ചതായി ബിഗ് ടിക്കറ്റ് അധികൃതർ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha