പ്രവാസികൾക്ക് വിനയായി കുവൈത്തിന്റെ കടുത്ത നീക്കം, അനധികൃതമായി നേടിവരുടെ പൗരത്വം റദ്ദാക്കുന്ന നടപടി പിന്‍വലിച്ചിട്ടില്ല, ഇവരുടെ സ്‌പോണ്‍സര്‍ഷിപ്പിലോ കമ്പനി വിസയിലോ ജോലി ചെയ്യുന്ന നിരവധി പ്രവാസികൾ പ്രതിസന്ധിയിൽ, പരിശോധന തുടരുന്നതിനാൽ കൂടുതൽ പേരുടെ പൗരത്വം റദ്ദാക്കും...!!!
കുവൈത്തിൽ പ്രവാസികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും അടുത്തിടെ വിസയിൽ അനുവദിച്ച ചില ഇളവുകൾ വലിയ ആശ്വാസമാണ്. കൂടാതെ പുതിയ റസിഡൻസി നിയമം രാജ്യത്ത് കൊണ്ടുവന്നതും പ്രവാസികൾക്ക് ഗുണം ചെയ്യും. എന്നിരിക്കെ കുവൈത്തിൽ അനധികൃത മാർഗത്തിലൂടെ നേടിവരുടെ പൗരത്വം റദ്ദാക്കുന്ന നടപടി തുടരുകയാണ്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് മലയാളികടക്കമുള്ള പ്രവാസികളെയാണ്. കാരണം, പൗരത്വം റദ്ദാക്കപ്പെട്ട കുവൈത്തികളുടെ നേരിട്ടുള്ള സ്‌പോണ്‍സര്‍ഷിപ്പിലോ അവരുടെ കമ്പനി വിസയിലോ ജോലി ചെയ്യുന്നത് നിരവധി പ്രവാസികളാണ്.
നടപടിയെ ചൊല്ലി കുവൈറ്റില്‍ വിവാദം കൊഴുക്കുമ്പോൾ തീരുമാനം പിന്‍വലിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പരിശോധന തുടരുന്നതിനാൽ നിയമവിരുദ്ധ മാർഗത്തിലൂടെ നേടിയ കൂടുതൽ പേരുടെ പൗരത്വം റദ്ദാക്കും. പോണ്‍സറുടെ ഫയലുകള്‍ മരവിപ്പിക്കപ്പെട്ടതോടെ ഇവർക്ക് കീഴിലുള്ള പ്രവാസികളുടെ വിസ പുതുക്കല്‍, ട്രാന്‍സ്ഫര്‍ ചെയ്യല്‍, കാന്‍സല്‍ ചെയ്യല്‍ തുടങ്ങി ഒരു നടപടിക്രമവും ഇനി അനുവദിക്കില്ല. വിസ കാലാവധി തീർന്നാൽ ഇവർ രാജ്യം വിടേണ്ട അവസ്ഥയാണ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായതോടെ ഇതിനുള്ള പരിഹാര നടപടികളെ കുറിച്ച് ആലോചിക്കുകയാണ് ആഭ്യന്തര മന്ത്രാലയം.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായതോടെ, ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് ഒരു വിഭാഗം. കുവൈറ്റ് പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സുപ്രീം കമ്മിറ്റിയുടെ നടപടിക്കെതിരേയാണ് ഇവര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതെന്ന് അല്‍ സിയാസ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 8 പ്രകാരം ഈ പൗരത്വങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍-യൂസഫ് എടുത്ത തീരുമാനങ്ങളുടെ നിയമസാധുത അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടാണ് അപ്പീല്‍ നല്‍കുകയെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു.
തീരുമാനങ്ങള്‍ക്ക് പിന്നിലെ ഭരണഘടനാപരമായ അധികാരത്തെ ചോദ്യം ചെയ്യുന്നതായിരിക്കും അപ്പീല്‍. ഇതുമൂലം പ്രതിസന്ധിയിലായ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും കാര്യത്തില്‍ വ്യക്തമായ നയം രൂപീകരിക്കാനും കോടതി നടപടികളിലൂടെ സാധിക്കും.
അതേസമയം, കുവൈത്തിൽ ആഹ്ലാദ പ്രകടനങ്ങള്‍ ഉള്‍പ്പെടെ റോഡുകളിലൂടെയും തെരുവുകളിലൂടെയും നടത്തുന്ന മാര്‍ച്ചുകളില്‍ പങ്കെടുക്കുന്ന പ്രവാസികള്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. അത്തരം പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവരെ കുവൈറ്റില്‍ നിന്ന് 'ഭരണപരമായ നാടുകടത്തലിന്' വിധേയരാക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
സുരക്ഷാ പ്രശ്‌നങ്ങള്‍, ഗതാഗതക്കുരുക്ക്, പൊതു മര്യാദയുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകളുടെ വെളിച്ചത്തിലാണ് ഈ നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി.ഇത്തരത്തിലുള്ള ഒത്തുചേരലുകളില്‍ പങ്കെടുക്കുന്നത് അധികാരികളുടെ ഭാഗത്തു നിന്നുള്ള നിര്‍ണായക നടപടികള്‍ക്ക് കാരണമായേക്കാമെന്ന് മന്ത്രാലയത്തിന്‍റെ സെക്യൂരിറ്റി മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട പ്രസ്താവനയില്‍ അധികൃതര്‍ അറിയിച്ചു. നാടുകടത്തല്‍ പോലുള്ള കര്‍ശന നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും രാജ്യത്തെ ക്രമസമാധാനവും നിയമപാലനവും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha