യുഎഇയില്‍ വീട് വാടകയ്ക്കെടുക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്

യുഎഇയില്‍ പാര്‍പ്പിട കെട്ടിടങ്ങളിലെ തിരക്ക് പരിഹരിക്കുന്നതിനായി മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് (ഡിഎംടി) 'നിങ്ങളുടെ വീട്, നിങ്ങളുടെ ഉത്തരവാദിത്തം' എന്ന പ്രമേയത്തില്‍ പുതിയ ബോധവല്‍ക്കരണ ക്യാംപെയിന്‍ അവതരിപ്പിച്ചു. അബുദാബിയിലെ പ്രോപ്പര്‍ട്ടി ഉടമകള്‍, നിക്ഷേപകര്‍, വാടകക്കാര്‍ എന്നിവര്‍ താമസക്കാര്‍ക്കുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഈ ക്യാംപെയിന്‍ ലക്ഷ്യമിടുന്നത്.
പ്രാദേശിക സമൂഹങ്ങളിലെ വാസ സ്ഥലങ്ങളില്‍ അമിതമായി ആളുകള്‍ പാര്‍ക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. വാടകക്കാരെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിലും പ്രോപ്പര്‍ട്ടി ഒക്യുപെന്‍സി നിയമങ്ങളുടെ ലംഘനം തടയുന്നതിനുള്ള അവരുടെ ഉത്തരവാദിത്തം ഊന്നിപ്പറയുന്നതിലും ക്യാംപെയിന്‍ ശ്രദ്ധ ചെലുത്തും.
വെളിപ്പെടുത്താത്ത കരാറുകള്‍ വഴി യൂണിറ്റുകള്‍ വാടകയ്ക്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും തൗതീഖ് സിസ്റ്റത്തില്‍ വാടക പ്രോപ്പര്‍ട്ടികള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, എല്ലാ വാഹനങ്ങളും അവരുടെ നിയുക്ത മവാഖിഫ് പാര്‍ക്കിങ് സോണില്‍ ശരിയായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വാടകക്കാര്‍ ഉറപ്പാക്കണം.
https://www.facebook.com/Malayalivartha