ദമാമിന് സമീപം ജുബൈലിൽ ഭൂചലനം; വീട്ടിനകത്ത് വിറയലും കുലുക്കവും...

സൗദി അറേബ്യയിലെ ദമാമിന് സമീപം ജുബൈലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തിയ ഭൂചലനം ജുബൈലിൻനിന്ന് 41 കിലോമീറ്റർ വടക്കുകിഴക്കായി സമുദ്രത്തിലാണ് സംഭവിച്ചത്. ഉപരിതലത്തിൽനിന്ന് പത്തുകിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇന്ന് പുലർച്ചെ 2:39-നാണ് ഭൂചലനം സംഭവിച്ചത്. വീട്ടിനകത്ത് വിറയലും കുലുക്കവും അനുഭവപ്പെട്ടതായി നിരവധി പേർ അനുഭവം പങ്കുവച്ചു.
ഭൂകമ്പം അനുഭവപ്പെട്ടിരിക്കാൻ സാധ്യതയുള്ള ഏറ്റവും വലിയ പട്ടണം ദമ്മാം ആണ്. സൗദി അറേബ്യയിലെ 1.3 ദശലക്ഷം ആളുകൾ താമസിക്കുന്ന ഈ നഗരം പ്രഭവകേന്ദ്രത്തിന് 92 കിലോമീറ്റർ (57 മൈൽ) തെക്കായി സ്ഥിതിചെയ്യുന്നു. അവിടെ ആളുകൾക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടിരിക്കാം. പല ചെറിയ പട്ടണങ്ങളും ഗ്രാമങ്ങളും പ്രഭവകേന്ദ്രത്തിന് അടുത്തായി സ്ഥിതിചെയ്യുന്നു,
കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ നിന്ന് 41 കിലോ മീറ്റർ വടക്കു കിഴക്കായുള്ള സമുദ്രത്തിലാണ് ഇതിന്റെ ഉത്ഭവമെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോ സയൻസസ് അറിയിച്ചു. ഇന്ന് പുലർച്ചെ പ്രാദേശിക സമയം 2.39നാണ് ഭൂചനലം അനുഭവപ്പെട്ടത്. ഉപരിതലത്തിൽ നിന്ന് 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. സംഭവത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, നേരിയ കുലുക്കം അനുഭവപ്പെട്ടതായി താമസക്കാർ പറഞ്ഞു.
ഇതിനിടെ സൗദി അറേബ്യയിൽ തിങ്കളാഴ്ച വരെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലും കനത്ത മഴയും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കാനും താഴ്‌വരകളും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളും ഒഴിവാക്കാനും അവയിലൊക്കെ നീന്തുന്നതും കുളിക്കുന്നതുമൊക്കെ ഒഴിവാക്കാനും താമസക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഖത്തറിൽ ഇനിയുള്ള ദിനങ്ങളിൽ താപനില ഉയരും. ഇടിമിന്നലും പൊടിക്കാറ്റും ശക്തമാകും. 13 ദിവസത്തോളം സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. അൽ മുഖ്ദാം (അൽ ഹമീം അൽതാനി ) നക്ഷത്രത്തിന്റെ വരവ് അറിയിക്കുന്ന കാലമാണിതെന്ന് അധികൃതർ വിശദമാക്കി. താപനില ഗണ്യമായി ഉയരുകയും വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും ചെയ്യുന്നതാണ് ഈ കാലത്തിന്റെ പ്രത്യേകത.
ഇടിമിന്നലും കനത്ത പൊടിക്കാറ്റ് ഉണ്ടാകുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. അലസരായത്ത് കാലത്താണ് അൽ മുഖ്ദാം നക്ഷത്രത്തിന്റെ സാന്നിധ്യമുണ്ടാകുന്നത്. ഏപ്രിൽ മാസത്തെ ശരാശരി പ്രതിദിന താപനില 26.6 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. രാജ്യത്തിന്റെ ചരിത്രത്തിൽ ഏപ്രിൽ മാസങ്ങളിൽ വെച്ചേറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 1967ൽ ആണ്-10.5 ഡിഗ്രി സെൽഷ്യസ്. കൂടിയ താപനില 1973 ൽ -46 ഡിഗ്രി സെൽഷ്യസ്.
https://www.facebook.com/Malayalivartha