Widgets Magazine
19
Apr / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി...

16 APRIL 2025 05:07 PM IST
മലയാളി വാര്‍ത്ത

ഒരു മണിക്കൂർ പറന്നശേഷം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനമാണ് ഒരു മണിക്കൂർ പറന്ന ശേഷം തിരിച്ചിറക്കിയത്. സാങ്കേതിക തകരാർ കാരണമാണ് തിരിച്ചിറക്കിയെന്നാണ് വിശദീകരണം. മന്ത്രി എ കെ ശശീന്ദ്രൻ അടക്കം അമ്പതിലേറെ യാത്രക്കാർ ഉണ്ടായിതിരുന്നു. യാത്രക്കാർ സുരക്ഷിതരാണ്. ഇവർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇതിനിടെ ദുബായിൽ നിന്ന് കാഠ്‌മണ്ഡുവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം ലക്‌നൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിൽ ഇന്ധനം കുറവാണെന്ന അലർട്ടിനെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചെങ്കിലും സത്യാവസ്ഥ ഇതല്ല.

സംഭവത്തിന് പിന്നാലെ എയർലൈൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി. കാഠ്‌മണ്ഡുവിലെ പ്രതികൂല കാലാവസ്ഥ കാരണമാണ് വിമാനം വഴിതിരിച്ച് വിട്ടതെന്നാണ് എയർലൈൻ വ്യക്തമാക്കിയത്.

ഇന്നലെ ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് കാഠ്‌മണ്ഡു അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് എഫ്‌ഇസെഡ് 1133 എന്ന വിമാനമാണ് ലക്‌നൗ വിമാനത്താവളത്തിലേക്ക് വഴിതിരിച്ച് വിട്ടത്. യാത്രക്കാർക്ക് ലഘുഭക്ഷണവും വെളളവും നൽകിയ ശേഷം പ്രാദേശിക സമയം 10.15ന് വിമാനം യാത്ര തുടർന്നതായി ഫ്ലൈ ദുബായ് വക്താവ് അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലായിലെ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലില്‍ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയില്‍ വൈകുന്നേരം  (7 minutes ago)

ദുഃഖ വെള്ളി ആചരിച്ച് വിശ്വാസികള്‍...  (30 minutes ago)

ഇന്ന് ദുഖവെള്ളി  (1 day ago)

നിങ്ങള്‍ക്ക് രാഷ്ട്രപതിയോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ല; ജുഡീഷ്യറിക്കെതിരെ വിമര്‍ശനവുമായി ഉപരാഷ്ട്രപതി  (1 day ago)

വീടിന്റെ ടെറസ്സില്‍ കഞ്ചാവ് കൃഷി നടത്തിയ ഉദ്യോഗസ്ഥന്‍ പിടിയില്‍  (1 day ago)

ഷൈന്‍ ടോം ചാക്കോ ചിത്രം സൂത്രവാക്യം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്  (1 day ago)

എക്സ്‌ക്ലൂസിവ് ദൃശ്യങ്ങള്‍ ഇതാ..; പരിഹാസ സ്റ്റോറി പങ്കിട്ട് ഷൈന്‍ ടോം ചാക്കോ  (1 day ago)

തൃപ്പൂണിത്തറയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍    (1 day ago)

ഈസ്റ്റര്‍ ആഘോഷത്തിന് സംരക്ഷണം നല്‍കാനാകില്ലെന്ന് ഡല്‍ഹി പൊലീസ്  (1 day ago)

പശ്ചിമഘട്ടത്തില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതി  (1 day ago)

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ഏപ്രില്‍ 21ന് കാസര്‍കോട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും  (1 day ago)

യുപിയില്‍ 11കാരിയായ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു  (1 day ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത  (1 day ago)

ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹത്തിനരികില്‍ പാമ്പിനെ കൊണ്ടിട്ടു  (1 day ago)

ക്ഷേത്രത്തിലെ തിരുവാഭരണളുമായി മുങ്ങിയ കീഴ്ശാന്തി അറസ്റ്റില്‍  (1 day ago)

Malayali Vartha Recommends