തിരുപ്പതിയില്‍ ബ്രഹ്മകമലം വിടര്‍ന്നു
ഹിമാലയന്‍ കാലാവസ്ഥയില്‍ മാത്രം വളരുന്ന ബ്രഹ്മകമലം തിരുപ്പതിയില്‍ വിടര്‍ന്നു. തിരുപ്പതിയിലെ ലക്ഷ്മിഭാരതിയുടെ ബോണ്‍സായി തോട്ടത്തിലാണ് ബ്രഹ്മകമലം വിടര്‍ന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കേദാര്‍നാഥ് ക്ഷേത്രത്തില്‍ വച്ച് ഒരു പൂജാരിയാണ് ഇതിന്റെ തൈ ലക്ഷ്മിഭാരതിക്ക് സമ്മാനിച്ചത്. 2007 - ല്‍ ബ്രഹ്മകമലം ആദ്യമായി പൂവിട്ടുവെന്ന് ഇവര്‍ പറയുന്നുണ്ടെങ്കിലും തെളിവൊന്നുമില്ല. എന്നാല്‍ ഇപ്പോഴിത് വീണ്ടും പുഷ്പിച്ചിരിക്കുകയാണ്. തൂമഞ്ഞിന്റെ നിറമുളള പൂവിന് നല്ല മണമുണ്ടത്രേ. ഹിമാലയത്തിലെ ശുദ്ധമായ അന്തരീക്ഷത്തില്‍ മാത്രം വളരുന്ന ഈ ചെടിയെ റിവേഴ്‌സ് ഓസ്‌മോസിസ് ടെക്‌നോളജി വഴി ശുദ്ധീകരിച്ച വെളളമൊഴിച്ചാണ് തിരുപ്പതിയില്‍ വളര്‍ത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha