വയറുവേദനയുമായെത്തിയ രോഗിയുടെ വയറ്റില്‍ ജീവനുളള മത്സ്യം
വയറ്റിലെ അസുഖത്തിന് പരിഹാരം തേടി നടത്തിയ ശസ്ത്രക്രിയയില്‍ വയറ്റില്‍ നിന്നും പുറത്തെടുത്തത് എന്താണെന്നോ? ജീവനുളള ഒരു സൗത്ത് അമേരിക്കന്‍ ലംഗ്ഫിഷ്. ബ്രസീലിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് സംഭവം.
ഓപ്പറേഷന്‍ സമയത്ത് തുടിക്കുന്ന മീനിനെ കണ്ട് ഡോക്ടര്‍മാര്‍ അത്ഭുതപ്പെട്ടു. ഉടന്‍ തന്നെ അവര്‍ ഈ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഇതൊന്നും അിറയാതെ രോഗി വീട്ടില്‍ പോയി.
കുറച്ച് കഴിഞ്ഞപ്പോഴാണ് തന്റെ വയറ്റിലെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നെന്ന് അയാള്‍ക്ക് മനസിലായത്. ഇതോടെ അയാള്‍ പരാതിയുമായെത്തി. അനുമതി കൂടാതെ തന്റെ ശസ്ത്രക്രിയ റെക്കാര്‍ഡ് ചെയ്‌തെന്നും ആ സമയത്ത് ആശുപത്രി സ്റ്റാഫ് ചിരിച്ചു ബഹളം വച്ചെന്നും അതിന്റെ വീഡിയോ വൈറലായെന്നും രോഗി പരാതിപ്പെട്ടു.
പരാതിയെത്തുടര്‍ന്ന് ആശുപത്രിയുടെ ഓപ്പറേഷന്‍ തീയറ്ററിനുളളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം നിരോധിച്ചു. അസാധാരണമായ കേസുകളില്‍ ശസ്ത്രക്രീയകള്‍ രോഗിയുടെ അനുമതി കൂടാതെ റെക്കോര്‍ഡു ചെയ്യാറുണ്ടെന്നും പഠനാവശ്യങ്ങള്‍ക്കും തുടര്‍ച്ചകള്‍ക്കുമായി അത് ഉപയോഗപ്പെടുത്താറുണ്ടെന്നുമാണ് അവരുടെ വാദം.
എന്നാല്‍ ഒരു കടല്‍ മല്‍സ്യം അയാളുടെ വയറ്റിനുളളില്‍ ജീവനോടെ എത്താനിടയായ സാഹചര്യമെന്തെന്ന് വിശദീകരിക്കാന്‍ 39-കാരനായ രോഗി വിസമ്മതിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha