തലയില്‍ ആശയമുണ്ടോ പോന്നോളൂ
നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാത്തത്... ഇതൊരു സിനിമാ ഡയലോഗ് മാത്രമെന്ന് വിചാരിക്കരുത് തലയില്‍ ഉള്ള ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്നില്ലല്ലോ എന്ന് വിഷമിക്കുന്നവര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. എന്തിനും ഏതിനും സൈറ്റുള്ള ഈ കാലത്ത് ഇതാ ആശയം സാക്ഷാത്ക്കരിക്കാനും സൈറ്റ് തയ്യാര്‍. നിങ്ങളുടെ തല നിറയെ ആശയമാണോ നേരേ വണ്ടി വിട്ടോളുക. ക്വേര്‍ക്കികോം എന്നൊരു സൈറ്റുണ്ട്. അവരെന്താണ് ചെയ്യുന്നതെന്നറിയോമോ?.പുതിയ കണ്ടുപിടുത്തങ്ങള്‍ക്കുള്ള ആശയവുമായി നടക്കുന്നവരെയാണ് അവര്‍ അന്വേഷിക്കുന്നത്.
നിങ്ങള്‍ ഭാവനയില്‍ കാണുന്ന കാര്യങ്ങള്‍ അവരെ അറിയിക്കുകയേ വേണ്ടൂ.അവരത് നിര്‍മ്മിച്ച് നടപ്പാക്കിത്തരും പോരേ കാര്യങ്ങള്‍. ഇപ്പോള്‍ ഏറ്റവും ഒടുവിലായി അവര്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കിയ ഒന്നാണ് സ്ലൈഡ് റൈഡര്‍ അതെന്താണെന്നായിരിക്കും. വീടുകളിലെ സ്റ്റെയര്‍കേസുകളെ കുട്ടികള്‍ക്കു കളിക്കാനുള്ള താത്ക്കാലിക സ്ലൈഡുകള്‍ ആക്കി മാറ്റുന്ന കളിക്കോപ്പ് ആണെന്നു വേണമെങ്കില്‍ പറയാം. അത് മടക്കി സൂക്ഷിച്ചു വച്ചിരിക്കുന്നതു കണ്ടാല്‍ ഒരു പെട്ടിയാണെന്നേ തോന്നൂ. എന്നാല്‍ നിങ്ങളുടെ കോണിപ്പടികള്‍ക്കു മേലെ വച്ച് അത് തുറന്ന് താഴേക്കു വേണ്ട രീതിയില്‍ ഉറപ്പിച്ചാല്‍ മഴയുള്ള ദിവസം കുട്ടികള്‍ക്ക് അകത്തിരുന്ന് കളിക്കാം.
ഇതുപോലെ നവീനമായ ഉപകരണങ്ങള്‍ ആവിഷ്‌ക്കരിക്കാനുള്ള ആശയം നിങ്ങള്‍ക്കുണ്ടോ എങ്കില്‍ നേരെ വിട്ടോളൂ Quirky.com ലേയ്ക്ക്. എന്നാല്‍ എല്ലാം അങ്ങ് നടത്താം എന്ന് വിചാരിക്കരുതേ, നിങ്ങളുടെ ആശയം അവര്‍ക്കു നന്നായി ബോധിക്കണം എന്നുമാത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha