ഉയരത്തിന്റെ ഗിന്നസ് റെക്കോര്‍ഡുകാര്‍ കണ്ടുമുട്ടിയപ്പോള്‍
ലോകത്തിലേറ്റവും ഉയരമുള്ളയാളും ഏറ്റവും പൊക്കം കുറഞ്ഞയാളും കണ്ടുമുട്ടി. ലണ്ടനില്‍ വച്ച് വ്യാഴാഴ്ചയാണ് ഇരുവരും കണ്ടുമുട്ടിയത്. ലോക ഗിന്നസ് റെക്കോര്‍ഡ് ദിനത്തിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഉയരത്തിന്റെ ഗിന്നസ് റെക്കോര്‍ഡുകാര്‍ ഒത്തുചേര്‍ന്നത്.
ലണ്ടനില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്‍പിലായിരുന്നു കൂടിക്കാഴ്ച. എറ്റവും ഉയരം കുറഞ്ഞ ചന്ദ്ര ബഹാദൂറുമായി ഹസ്തദാനം ചെയ്യാന്‍ പൊക്കക്കാരന്‍ കോസന് നടുവളയ്‌ക്കേണ്ടി വന്നു. പരസ്പരം കാണാനും സംസാരിക്കാനും സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു.
ലോകത്തിലേറ്റവും ഉയരമുള്ള വ്യക്തിയെന്ന റെക്കോര്‍ഡിന് ഉടമയായ സുല്‍ത്താന്‍ കോസെനും എറ്റവും പൊക്കം കുറഞ്ഞ ഉയരമുള്ള ചന്ദ്ര ബഹാദൂറുമാണ് കണ്ടുമുട്ടിയത്. സുല്‍ത്താന്‍ കോസന്‍ തുര്‍ക്കിക്കാരനും ചന്ദ്ര ബഹാദൂര്‍ നേപ്പാള്‍ സ്വദേശിയുമാണ്. 8 അടി 9 ഇഞ്ചാണ് കോസെന്റ ഉയരം ചന്ദ്ര ബഹാദൂറിന്റെ ഉയരമോ വെറും ഇരുപത്തിയൊന്നര ഇഞ്ച്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha