ടൂറിസ്റ്റുകള്‍ക്ക വഴികാട്ടിയായി \'നഹാം\'
ദുബായ് ഫെറികളിലെ യാത്രക്കാര്‍ക്ക് വഴികാട്ടിയായി \'നഹാം\' എന്ന പേരില്‍ പുതിയ സ്മാര്‍ട്ട് സംവിധാനത്തിന് രൂപം നല്‍കി. യാത്രാവഴികള്‍, സന്ദര്‍ശന കേന്ദ്രങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരണങ്ങളും സുരക്ഷാനിര്‍ദേശങ്ങളും നല്‍കാനുള്ള സംവിധാനമാണിത്. ഫെറികളിലെ സ്‌ക്രീനുകള്‍ വഴിയാണ് \'നഹാം\' സേവനം യാത്രക്കാരിലെത്തുക.
ബോട്ട് ക്യാപ്റ്റന്റെ ക്യാബിനില്‍ സ്ഥാപിച്ച ടാബ്ലറ്റ് കംപ്യൂട്ടറാണ് നഹാമിന്റെ കേന്ദ്രബിന്ദു. ടാബ്ലറ്റ് വഴി ഓരോ യാത്രക്കാരന്റെയും സീറ്റുകളില്‍ ഘടിപ്പിച്ച സ്‌ക്രീനുകളിലേക്ക് യാത്രാവിവരണങ്ങളും മറ്റു നിര്‍ദേശങ്ങളും ലഭ്യമാകുമെന്ന് ആര്‍.ടി.എ. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി സി.ഇ.ഒ. ഡോ. യൂസുഫ് മുഹമ്മദ് അല്‍ അലി വ്യക്തമാക്കി. യാത്രയുടെ തുടക്കത്തില്‍ സുരക്ഷാനിര്‍ദേശങ്ങളടങ്ങിയ ചെറു ദൃശ്യശകലം സ്‌ക്രീനുകള്‍ വഴി കാണിക്കും. ഓരോ സന്ദര്‍ശന കേന്ദ്രങ്ങളിലുമെത്തുമ്പോള്‍ അവയുടെ ചരിത്രപ്രാധാന്യവും സവിശേഷതകളും സ്‌ക്രീനില്‍ തെളിയും. യു.എ.ഇ.യുടെ ചരിത്രവും \'എക്‌സ്‌പോ2020\' അടക്കമുള്ള നേട്ടങ്ങളും നഹാം വിശദമാക്കും. നിലവില്‍ നാല് ഫെറികളില്‍ നഹാം ഘടിപ്പിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha