പെറുവില്‍ ചെന്നാല്‍ തവള ജ്യൂസ് കുടിക്കാം
പട്ടിയിറച്ചിയും പാമ്പും തിന്നുന്ന രാജ്യക്കാരെക്കുറിച്ചുള്ള വാര്‍ത്ത കേട്ടിട്ടുണ്ട് എന്നാന്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവില്‍ നിന്നുള്ള വാര്‍ത്ത ആരെയും ഞെട്ടിക്കുന്നതാണ് അവിടുത്തെ ഫേവറെറ്റ് ഇപ്പോള്‍ തവള ജ്യൂസാണത്രെ. തവളയെ മിക്‌സിയിലിട്ടടിച്ച് ജ്യൂസ് ആക്കുക, എന്നിട്ട് അത് ആവശ്യക്കാരന് സന്തോഷത്തോടെ വിളമ്പുക. പെറുവിലെ ജ്യൂസ് ഷോപ്പുകളിലെ സ്ഥിരം കാഴ്ചയാണിത്. ഫ്രോഗ് ജ്യൂസിന് ആവശ്യക്കാരേറിയതോടെ അക്വേറിയത്തില്‍ തവളകളെ കൂട്ടിയിട്ട് വളര്‍ത്തുകയാണ് ജ്യൂസ് ഷോപ്പ് ഉടമകള്‍.സൗന്ദര്യ വര്‍ദ്ധനവിനും ഇത് ഉത്തമമെന്ന് വാര്‍ത്തകള്‍ ഉണ്ട്.
ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് അക്വേറിയത്തില്‍ നിന്ന് തവളകളെ പിടിച്ച് കൗണ്ടര്‍ സ്റ്റാന്‍ഡില്‍ വെച്ച് അടിച്ചു കൊന്ന് തൊലിയുരിച്ച് മിക്‌സിയിലിട്ടടിക്കുന്നു എന്നിട്ട് കാരറ്റും തേനും ചേര്‍ത്ത് നല്‍കും. കൂടാതെ ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള തവളകളെ തിരഞ്ഞെടുക്കുന്നതിനനും അവസരം ഉണ്ട്. ശ്വാസകോശ രോഗം, രത്കക്കുറവ്, എല്ലുകളുടെയും തലച്ചോറിന്റെയും ആരോഗ്യം എന്നി്‌വയ്ക്കും അത്യുത്തമം എന്നാണ് കച്ചവടക്കാരുടെ അവകാശവാദം. എന്നാണ്‍ ഇതിനെ എതിര്‍ക്കുന്നവര്‍ നിരവധിയാണ്. ഇതിനൊന്നും ശാസ്ത്രീയമായി തെഴിവില്ലത്രെ. വംശ നാശം നേരിടുന്ന തവളകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് ശരിയല്ലെന്നാണ് ഒരുപറ്റം ആളുകള്‍ പറയുന്നത്. ഏതായാലും വാര്‍ത്തയില്‍ നിറഞ്ഞതോടെ തവള ജ്യൂസ് ഒരു കൈ പ്രയോഗിച്ച് നോക്കാമെന്ന് കരുതി വരുന്നവും നിരവധിയെന്ന് കച്ചവടക്കാര്‍ പറയുന്നു. ഫ്രോഗ് ജ്യൂസ് തയാറാക്കുന്ന ദൃശ്യങ്ങള്‍ സ്വല്‍പം കഠിനമെന്നും വാര്‍ത്തകള്‍ ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha