250 അടവും പയറ്റും ബെല്ലാ ബൂ
ഇത് ബെല്ലാബു 250 അടവും പരിശീലിച്ച നായ. ഏത് അഭ്യാസ പ്രകടനവും ഇവന് വഴങ്ങും. ലോകത്തിന് മുന്നില്‍ വിസ്മയമായ് മാറുകയാണ് ഇവന്‍. 250 ഓളം രസകരമായ വിദ്യകളാണ് കൊച്ചു ബില്ലി പഠിച്ചു വച്ചിരിക്കുന്നത്. ഏറെ ക്ഷമയും സാമര്‍ത്ഥ്യവും വേണ്ട ഈ സൂത്രപ്പണികള്‍ ബില്ലിയെ പരിശീലിപ്പച്ചത് ഉടമസ്ഥയായ വിക്‌ടോറിയ തന്നെയാണ്.
മൂക്കിന്‍ തുമ്പില്‍ ഭാരം വഹിച്ച് അതു സുന്ദരമായി ബാലന്‍സ് ചെയ്യുക, നിലത്ത് വീണു കിടക്കുന്ന നാണയത്തുട്ടുകള്‍ കടിച്ചെടുത്ത് സൂക്ഷിച്ച് വയ്ക്കുക, വായിലും നിറുകയിലും കൈകളിലും ഒരേ സമയം ഭാരം ചുമന്ന് നില തെറ്റാതെ നില്‍ക്കുക അങ്ങനെ തന്റെ അസാമാന്യ പ്രകടനങ്ങള്‍ കൊണ്ട് കാഴ്ചക്കാരുടെ മനം കവരുകയാണ് ബെല്ലാ ബൂ എന്ന നായ. യു എസിലെ ലാസിലെയിലെ 14 വയസ്സുകാരിയായ വിക്‌ടോറിയ ലയണോസ് ആണ് ബെല്ലയുടെ ഉടമസ്ഥ.
ബെല്ലയുടെ പ്രകടനങ്ങളുടെ വിഡിയോ യുട്യൂബില്‍ അപ്‌ലോഡ് ചെയ്തപ്പോള്‍ വമ്പന്‍ പ്രതികരണമാണ് ലഭിച്ചതെന്ന് വിക്‌ടോറിയ പറയുന്നു. ഇപ്പോള്‍ ബെല്ലയ്ക്ക് രണ്ടു വയസ്സുണ്ട്, അതിനെ വളരെചെറുപ്പത്തിലേ തന്നെ ഞാന്‍ പലതരം വിദ്യകള്‍ പരിശീലിപ്പി ക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോഴും കുറെ മണിക്കൂറുകള്‍ ഞാന്‍ അവള്‍ക്കൊപ്പം ചിലവഴിക്കുന്നുണ്ട്. വലുതാവുമ്പോള്‍ ഒരു ഡോഗ് ട്രെയിനര്‍ ആവണമെന്നാണ് എന്റെ ആഗ്രഹം. ബെല്ലിയുടെ പ്രകടനം കാണുമ്പോള്‍ എനിക്ക് നല്ലൊരു ഡോഗ് ട്രെയിനര്‍ ആവാനുള്ള ആത്മവിശ്വാസം ലഭിക്കുന്നുണ്ട്. വിക്‌ടോറിയ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha