മൗസിനെ ഔട്ടാക്കാന്‍ ഫ്‌ളോ വരുന്നു
കമ്പ്യൂട്ടര്‍ മൗസുകളുടെ പതിറ്റാണ്ടുകള്‍നീണ്ട ആധിപത്യം അവസാനിപ്പിക്കാന്‍ ഇതാ \'ഫ്‌ളോ\' എത്തുന്നു. ജോയ്‌സ്റ്റിക്, ടച്ച് സ്‌ക്രീന്‍ എന്നിവയുടെ വെല്ലുവിളിയെ അതിജീവിച്ച മൗസിനെ ഫ്‌ളോ തറപറ്റിക്കുമെന്നാണ് ആരാധകരുടെ വിശ്വാസം. സ്പര്‍ശനത്തിലൂടെയും ആംഗ്യങ്ങളിലൂടെയും ഫ്‌ളോയെ നിയന്തിക്കാം. 30 ഷോട്ട്കട്ടുകളും ഇതോടൊപ്പം ചേര്‍ക്കാനാകും.
ജര്‍മനിയിലെ എന്‍ജിനീയര്‍മാരാണു ഫ്‌ളോയ്ക്കു പിന്നില്‍. ലാപ്‌ടോപ്പിലും ഡസ്‌ക്‌ടോപ്പിലും ഇവ പ്രവര്‍ത്തിക്കും. വൃത്താകൃതിയിലുള്ള പുതിയ ഉപകരണത്തിന് ഏഴ് സെന്റീമീറ്ററാണു ചുറ്റളവ്. 1.5 സെന്റിമീറ്റര്‍ ഉയരമുണ്ടാകും. ഇപ്പോള്‍ വിപണിയിലുള്ള ഫ്‌ളോയ്ക്ക് 6,000 രൂപയോളം വിലയാകും. അടുത്ത വര്‍ഷം ജൂണോടെ പുതിയ ഉപകരണം വിപണി പിടിച്ചെടുക്കുമെന്നാണു ആരാധകരുടെ പ്രതീക്ഷ.
1946 ല്‍ റാല്‍ഫ് ബെഞ്ചമിന്‍ തയാറാക്കിയ ട്രാക്‌ബോളാണു മൗസിന്റെ മുന്‍ഗാമി. 1982 ല്‍ ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗമായി മൈക്രാസോഫ്റ്റ് അവതരിപ്പിച്ചതോടെയാണു മൗസിന്റെ നല്ലകാലം തുടങ്ങിയത്. മൗസ് എത്തിയതുതന്നെ വലിയ വപ്ലവത്തിന്റെ തുടക്കമായിരുന്നു. എന്നാല്‍ ഫ്‌ളോ അതിനെയും കവച്ചുവയ്ക്കുമെന്നകാര്യത്തില്‍ സംശയമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha