ഇത് ഭൂമിയെ ഭ്രമണം ചെയ്ത തന്തൂരി ചിക്കന്‍
പ്രശസ്തിക്കുവേണ്ടി ആളുകള്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്ന കാലത്താണല്ലോ നാം ജീവിക്കുന്നത്. എങ്ങനെ വ്യത്യസ്തമായി പേരെടുക്കാം എന്ന ചിന്തയില്‍ നിന്നാണ് നമ്മുടെ കഥാനായകന് ഇത്തരമൊരു ആശയം തോന്നുന്നത്. കിഴക്കന്‍ ലണ്ടനിലെ തയ്യബ്‌സ് എന്ന പ്രശസ്ത റെസ്റ്റോറന്റിലെ ചുമരില്‍ പതിച്ചിരിക്കുന്ന ഫോട്ടോകളെല്ലാം പ്രശസ്തരുടെതാണ്. അതുകൊണ്ട് \'തയ്യബ്‌സ്\'-ന്റ ചുമരില്‍ സ്വന്തം ഫോട്ടോ പതിപ്പിച്ചെടുക്കാന്‍ പ്രശസ്തനാവുകമാത്രമാണ് വഴി. തന്റെ \'മീറ്റ് സെപയ്‌സ\' എന്ന നോവലിന് ജനശ്രദ്ധ ലഭിക്കാന്‍ ആഗ്രഹിച്ചു നടക്കുന്ന നികേഷ് ഷുല്‍ക്ക എന്ന എഴുത്തുകാരനുംനിക്ക് ഹിയര്‍നേ എന്ന കലാകാരനും തങ്ങളുടെ ഫോട്ടോ തയ്യബ്‌സില്‍ പതിപ്പിക്കണം എന്ന മോഹം കലശലായി. അവര്‍ തങ്ങളുടെ മറ്റ് രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു മാര്‍ഗ്ഗം കണ്ടെത്തി. തയ്യബ്‌സില്‍ നിന്നും ഒരു തന്തൂരിചിക്കാന്‍ വാങ്ങി ശൂന്യാകാശത്തേയ്ക്ക് അയക്കുക! ആവര്‍ കാലാവസ്ഥാ നിരീക്ഷണത്തിനുപയോഗിക്കുന്ന ഒരു വലിയ ഹീലിയം ബലൂണ്‍ സംഘടിപ്പിച്ചു.
അതിലേയ്ക്ക് തന്തൂരി ചിക്കനും ഒരു ഗോപ്രോവീഡിയോക്യാമറയും, ഒരു ജി.പി.എസ്. ട്രാക്കറും ഘടിപ്പിച്ചതിനുശേഷം ആകാശത്തേയ്ക്കുയര്‍ത്തിവിട്ടു. ഭൗമാന്തരീക്ഷത്തിലേയ്ക്ക് കടന്നപ്പോള്‍ തന്നെ കൊടു തണുപ്പീല്‍ ക്യമറയ്ക്ക് കേടു വന്നിട്ടുണ്ടാകും എന്നാണ് അവര്‍ കരുതിയത്. എന്നാല്‍ ഒരു മാസം കഴിഞ്ഞപ്പോള്‍ ബലൂണ്‍ ലോഞ്ചു ചെയ്തതിന്റെ 132 കിലോമീറ്റര്‍ ദൂരെയുളള ഡോര്‍സെറ്റ് എന്ന സ്ഥലത്തു നിന്നും ഒരാള്‍ വിളിച്ചു ഒരു ക്യാമറ കിട്ടിയിട്ടുണ്ടെന്ന് അിറയിച്ചു.
വീണ്ടും ഒരു നാല് മാസം കൂടി കഴിഞ്ഞിട്ടാണ് ക്യാമറ അവരുടെ കൈയ്യില്‍ എത്തിയതെങ്കിലും 100 മിനിട്ടു നേരമുളള വീഡിയോചിത്രങ്ങള്‍ കേടുസംഭവിക്കാതെ അതിലുണ്ടായിരുന്നു. അവരുടെ തന്തൂരി ചിക്കന്‍ അന്തരീക്ഷത്തില്‍ 31 കിലോമീറ്ററോളം പിന്നിട്ട് ഭൂമിയുടെ സ്ട്രാറ്റോസ്പിയറില്‍ ചുറ്റിക്കറങ്ങുന്നതായി വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കി. അതോടെ അവരുടെ ആഗ്രഹവും സഫലമായി. തയ്യബ്‌സ്-ന്റെ ചുമരില്‍ ഇപ്പോള്‍ ആവരുടെ ഫോട്ടോയും ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha