മകന്‍ അച്ഛനെ കൊന്ന് ശരീരഭാഗങ്ങള്‍ റ്റി വി സ്റ്റാന്റാക്കി മാറ്റി
ഇംഗ്ലണ്ടിലെ ബോമെമൗനത്തില്‍ നാല്‍പ്പത്തെട്ടുകാരനായ സ്പില്ലറാണ് കൊല്ലപ്പെട്ടത്. പ്രതിയാകട്ടെ ഇരുപത്തേഴുകാരനായ മകന്‍ നേഥന്‍ റോബിന്‍ണും. എന്നാല്‍ നേഥന്‍ ഇപ്പോള്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്, എന്തിനാണെന്നോ? തന്റെ അച്ഛനെ കൊലപ്പെടുത്തിയതിനുശേഷം അയാളുടെ ശരീരഭാഗങ്ങളെ റ്റി.വി സ്റ്റാന്‍ഡായി ഉപയോഗിക്കുക കൂടി ചെയ്തത്രേ. കേസ് വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കുന്നതിന് മാറ്റിവച്ചിരിക്കുകയാണ്. ജീവിതകാലം മുഴുവന്‍ നിന്നെ ജയിലില്‍ ഇടേണ്ടകാര്യമാണ് നീ ചെയ്തിരിക്കുന്നതെങ്കിലും, നിയമപരമായി കുറഞ്ഞ ശിക്ഷ നിനക്ക് തരാന്‍ വകുപ്പുകളെന്തെങ്കിലും ഉണ്ടോ എന്ന് ചിന്തിക്കട്ടെ എന്നു പറഞ്ഞാണ് ജഡ്ജി ഗ്രിഫ്ത്ത് വല്യംസ് കേസ് വിധിപറയാന്‍ മാറ്റിവച്ചിരിക്കുന്നത്. താനിത് ചെയ്തിട്ടില്ല എന്ന് നേഥന്‍ ആദ്യം പറഞ്ഞെങ്കിലും പിന്നീട് കുറ്റമേല്‍ക്കുകയായിരുന്നു.
അവന് 13 വയസ്സുണ്ടായിരുന്നപ്പോള്‍ പിതാവ് അവനെ ലൈംഗീകമായി പീഡിപ്പിച്ചെന്നും, അത് മറന്ന് ജീവിക്കുകയായിരുന്നെങ്കിലും അടുത്തിടെ ആ ഓര്‍മ്മകള്‍ അവനെ വീണ്ടും അലട്ടിത്തുടങ്ങിയതിനാലാണ് അച്ഛനെ കൊന്നതെന്നും അവന്‍ പറഞ്ഞു. എന്നാല്‍ സ്പില്ലര്‍ക്ക് നേഥന്‍ 36,000 പൗണ്ട് വായ്പ മടക്കികൊടുക്കാനുണ്ടായിരുന്നുവെന്നും അതിനെച്ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയതെന്നും വാദിഭാഗം വാദിച്ചു. തന്റെ ബോയ്ഫ്രണ്ടിനെ കാണാനില്ലെന്ന സ്പില്ലറുടെ കാമുകിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.മൃതദേഹത്തിന്റെ പല്ലുകള്‍ പരിശോധിച്ചാണ് അത് സ്പില്ലറുടേതാണെന്ന് ഉറപ്പുവരുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha