എഴുതാന്‍ മഷി ആവശ്യമില്ലാത്ത പുതിയ കടലാസ് എത്തുന്നു
മഷി ആവശ്യമില്ലാത്ത പുതിയ തലമുറ കടലാസുകള്‍ യാഥാര്‍ഥ്യമായി. അള്‍ട്രാവൈലറ്റ് രശ്മികള്‍ ഉപയോഗിച്ചാണു \'പുതിയ\' കടലാസില്‍ എഴുതുന്നത്. എഴുതിയതു മായിച്ചു കളയാന്‍ കടലാസ് ചൂടാക്കിയാല്‍ മതിയാകും. കലിഫോര്‍ണിയ സര്‍വകലാശാലയിലെ രസതന്ത്ര ഗവേഷകരാണു പുതിയ കടലാസ് അവതരിപ്പിച്ചത്.
നേരിയ പോറല്‍ പോലും വീഴാതെ ഒരേ കടലാസില്‍ 20 തവണ എഴുതാനും മായിക്കാനും പരീക്ഷണ ഘട്ടത്തില്‍ കഴിഞ്ഞു. കടലാസില്‍ റെഡോക്‌സ് എന്നറിയപ്പെടുന്ന പ്രത്യേക രാസവസ്തു ചേര്‍ത്താണു പുതിയ വിദ്യ യാഥാര്‍ഥ്യമാക്കിയത്. ഈ രാസവസ്തു കടലാസിനു മുകളില്‍ ആവരണമായി പ്രവര്‍ത്തിക്കും.
അങ്ങനെ ആ വിഷയത്തിനും പരിഹാരമാകുന്നു. കടലാസ് നിര്‍മ്മാണത്തിന് ധാരാളം മരങ്ങള്‍ മുറിക്കാറുണ്ട്. വൃക്ഷസ്‌നേഹികള്‍ ഇതിനെ മിക്കവാറും വിമര്‍ശിക്കാറുമുണ്ട്. എന്നാല്‍ കമ്പ്യൂട്ടര്‍ വന്നതോടെ പേപ്പറിന്റെ ഉപയോഗം കുറെയേറെ കുറക്കാന്‍ കഴിഞ്ഞിരുന്നു എന്നാല്‍ ഈ ന്യൂ ജനറേഷന്‍ പേപ്പര്‍ ഇതിനെ എല്ലാം മറികടക്കാന്‍ പോന്നതാണ്.
അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ചാണു പ്രിന്റിംഗ്. കടലാസ് 115 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയാല്‍ അച്ചടിച്ച അക്ഷരങ്ങള്‍ മാഞ്ഞുപോകും. നീല, ചുവപ്പ്, പച്ച എന്ന അടിസ്ഥാന നിറങ്ങള്‍ ഉപയോഗിച്ചാണു പ്രിന്റിംഗ് യാഥാര്‍ഥ്യമാക്കുന്നത്. നൂറു തവണ പുനരുപയോഗിക്കാവുന്ന കടലാസാണു ഗവേഷകരുടെ ലക്ഷ്യം. പത്രങ്ങള്‍ക്കും മാസികകള്‍ക്കും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്നു ഗവേഷകര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha