ഉത്തരേന്ത്യയില്‍ ഭൂചലനം, ഡല്‍ഹി, പഞ്ചാബ്, കാശ്‌മീര്‍ എന്നീ സ്ഥലങ്ങളെ ബാധിച്ചു
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഉത്തരേന്ത്യയിലും പാകിസ്താനിലും ഭീതി പരത്തികൊണ്ട് ഭൂചലനം അനുഭവപ്പെട്ടത്. ഈ ആഴ്ച തന്നെ ഇത് മൂന്നാമത്തെ തവണയാണ് ഈ പ്രദേശത്ത് ഭൂചലനം അനുഭവപ്പെടുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഡല്‍ഹി, പഞ്ചാബ്, കശ്മീര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ പാകിസ്താനിലെ ചില പ്രദേശങ്ങളിലും ചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീരിനു ഹിമാചല്‍ പ്രദേശിനും ഇടയിലുള്ള പ്രദേശമാണ് പ്രഭവകേന്ദ്രം. കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഡെല്‍ഹിയിലെ ഗുഡ്ഗാവ്, നോയിഡ എന്നിവിടങ്ങളില്‍ 20-25 സെക്കന്‍ഡ് നേരം ചലനം അനുഭവപ്പെട്ടു.
ഏപ്രില്‍ 27ന് അനുഭവപ്പെട്ട ചലനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.7 ഉം ഏപ്രില്‍ 16ന് 7.8ഉം തീവ്രതയാണ് രേഖപ്പെടുത്തിയത്. ആദ്യത്തേതിന്റെ പ്രഭവകേന്ദ്രം പാകിസ്താന്‍-ഇറാന്‍ അതിര്‍ത്തിയിലും രണ്ടാമത്തേതിന്റെ പ്രഭവകേന്ദ്രം തെക്കന്‍ അഫ്ഗാനിസ്താനിലുമായിരുന്നു.
https://www.facebook.com/Malayalivartha