രാജകുമാരിയാണെങ്കിലും ശമ്പളം തഥൈവ
ബ്രിട്ടനിലെ രാജകുമാരിയാണ് ആള്, എലിസബത്ത് രാഞ്ജിയുടെ അരുമ പേരകുട്ടി, ബ്രിട്ടന്റെ കിരീടാവകാശത്തില്‍ ആറാം സ്ഥാനത്താണ് കക്ഷി, പക്ഷേ, ബിയാട്രീസ് രാജകുമാരിയുടെ ശമ്പളം കേട്ടാല്‍ ഞെട്ടും. രാജകുമാരിക്ക് കിട്ടുന്നത് ഒരു സാധാരണ പൗരന്റെ ശമ്പളം മാത്രം. എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനായ ആന്‍ഡ്രൂ രാജകുമാരന്റെ മൂത്ത മകളാണു ബിയാട്രീസ് രാജകുമാരി.
രാജ്യാന്തര എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ സോണി പിക്‌ചേഴ്‌സിന്റെ കംപ്യൂട്ടര്‍ ശൃംഖലയില്‍ ഈയിടെ ഹാക്കര്‍മാര്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നു പുറത്തുവന്ന രേഖകളിലാണ് ബിയാട്രീസ് രാജകുമാരിയുടെ ശമ്പളവിവരവും ഉള്ളത്. ഉത്തര കൊറിയന്‍ ഹാക്കര്‍മാരാണ് ആക്രമണത്തിനു പിന്നിലെന്നാണു സംശയം.
സോണിയില്‍ ഇന്റര്‍മീഡിയേറ്റ് കോ-ഓര്‍ഡിനേറ്റിങ് പ്രൊഡ്യൂസര്‍ തസ്തികയില്‍ ജോലി ചെയ്യുന്ന ബിയാട്രീസിനു പ്രതിവര്‍ഷം 30,300 ഡോളര്‍ (18.18 ലക്ഷം ഇന്ത്യന്‍ രൂപ) ആണു ശമ്പളം.ബ്രിട്ടനില്‍ ഇടത്തരം ജോലിക്കാര്‍ക്കു കിട്ടാവുന്ന ശമ്പളമാണിത്. സോണിയുടെ ആറായിരത്തിലേറെ സ്റ്റാഫ് അംഗങ്ങളുടെ ജോലി/ശമ്പള വിശദാംശങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ രേഖകള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു. റിലീസിന് ഒരുങ്ങുന്ന ഏതാനും സിനിമകളും പുറത്തായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha