ഞെട്ടേണ്ട! ഇതാണ് ഒരു കഷണം കേക്കിന്റെ വില
ഇതാണ് കേക്ക്, കേക്ക് നിര്‍മാണ് വിദഗ്ധനായ ഫിയോന കെയ്ണ്‍സാണ് ബ്രിട്ടനിലെ കൊട്ടാര വിരുന്നിനുവേണ്ടി അഞ്ച് ആഴ്ചയെടുത്തു പൂര്‍ത്തിയാക്കിയ മാസ്റ്റര്‍പീസാണ് ഐറ്റം. ബ്രിട്ടനിലെ വില്യം രാജകുമാരന്റെയും കെയ്റ്റ് മിഡില്‍റ്റണിന്റെയും വിവാഹവിരുന്നിനു വിളമ്പിയ കേക്ക്, വിരുന്നിനെത്തിയ അതിഥികളിലൊരാള്‍ തനിക്കു കിട്ടിയ കഷണം ലേലസ്ഥാപനത്തിനു കൈമാറുകയായിരുന്നു. എത്ര ഡോളറിനാണെന്നറിയാമോ? 7500 ഡോളറിന്. ഏകദേശം നാലര ലക്ഷം ഇന്ത്യന്‍ രൂപ!
കൂടിവന്നാല്‍ ഒരു രണ്ടായിരം ഡോളര്‍. കഷണത്തിന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നായിരുന്നു ലേലസ്ഥാപനം ജൂലിയന്‍സ് വിധിയെഴുതിയത്. ലേലംവിളി മുറുകിയപ്പോള്‍ കണ്ണുതള്ളിയതും ഇവര്‍ക്കു തന്നെ. ഒടുവില്‍ \'ചരിത്രത്തിന്റെ മധുരമുള്ള കഷണം വിറ്റുപോയത് അവര്‍പോലും സ്വപ്‌നം കാണാത്ത തുകയ്ക്ക്.
വളരെ പണിപ്പെട്ട് ശ്രദ്ധയോട് കൂടിയാണ് കേക്ക് നിര്‍മ്മിച്ചിരിക്കുന്നത്. കൊട്ടാരത്തിന് വേണ്ടിയല്ലേ ശ്രദ്ധിക്കാതിരിക്കാന്‍ പറ്റോ; കൊതിയൂറും ക്രീമിലും ഐസിങ്ങിലും പൊതിഞ്ഞ്, പഞ്ചസാരപ്പാനിയില്‍ വിരിഞ്ഞ 900 പൂക്കള്‍ ചൂടിയ കേക്ക് വിവാഹവിരുന്നിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു.
രാജകീയ കേക്കുകള്‍ ലേലത്തില്‍ വരുന്നത് ഇത് ആദ്യമൊന്നുമല്ല. വില്യമിന്റെ മാതാപിതാക്കളായ ചാള്‍സ് രാജകുമാരന്റെയും ഡയാന രാജകുമാരിയുടെയും വിവാഹവിരുന്നിലെ കേക്ക് കഷണം ഏതാനും വര്‍ഷം മുന്‍പ് 6000 ഡോളറിനു വിറ്റുപോയതും ജൂലിയന്‍സില്‍ നിന്നു തന്നെ. അന്ന് ആ കേക്കിന്റെ പഴക്കം 27വര്‍ഷം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha