കുട്ടികളുടെ കണ്ണിലെ ക്യാന്‍സര്‍ തിരിച്ചറിയാനും സ്മാര്‍ട്ട് ഫോണ്‍ ക്യാമറ
കുട്ടികളുടെ കണ്ണിലുണ്ടാകുന്ന മാരകമായ ഒരു തരം ക്യാന്‍സറാണ് റെറ്റിനോ ബ്ലാസ്റ്റോമ. വളരെ വേഗം വലുതാവുന്ന ഈ മുഴ, നേരത്തെ കണ്ടു പിടിക്കുകയാണെങ്കില്‍, കുട്ടിയുടെ കണ്ണുകള്‍ നീക്കം ചെയ്യേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാന്‍ കഴിയും. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗപ്പെടുത്തി റെറ്റിനോ ബ്ലാസ്റ്റോമ ഉണ്ടോ എന്നു കണ്ടു പിടിക്കുന്നതെങ്ങനെയെന്നതിനെ കുറിച്ച് ഇപ്പോള്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് ചൈല്‍ഡ്ഹുഡ് ഐ ക്യാന്‍സര്‍ ട്രസ്റ്റ്.
സ്മാര്‍ട്ട് ഫോണില്‍ കുട്ടിയുടെ കണ്ണിന്റെ ഫോട്ടോ എടുക്കുമ്പോള്‍ കണ്ണില്‍ കൃഷ്ണമണിക്കുളളില്‍ ഒരു ഭാഗം വെളുത്ത നിറത്തില്‍ കാണപ്പെടുന്നുണ്ടെങ്കില്‍ റെറ്റിനോ ബ്ലാസ്റ്റോമ ഉണ്ടെന്ന് ഉറപ്പിക്കാം. കൃഷ്ണമണിക്കു പിന്നിലുള്ള നേത്രപടലത്തെയാണ് ഈ രോഗം ബാധിക്കുന്നത്. ഈ മുഴയ്ക്ക് പെട്ടെന്ന് ചികിത്സ ചെയ്തില്ലെങ്കില്‍ കാഴ്ചശക്തി നഷ്ടപ്പെടും.
തലച്ചോര്‍, എല്ലുകള്‍, ലസികാഗ്രന്ഥികള്‍ എന്നിവയിലേക്ക് രോഗം വ്യാപിപ്പിക്കുകയും രോഗി മരണപ്പെടുകയും ചെയ്യും. ഇത്തരത്തില്‍ മറ്റേതെങ്കിലും ആന്തരികാവയവങ്ങളെ കൂടി ബാധിച്ചു കഴിഞ്ഞാല്‍ പിന്നെ ഇത് ചികിത്സിച്ചു ഭേദമാക്കാനാവില്ല. റെറ്റിനയിലുണ്ടാവുന്ന മുഴകള്‍ക്ക് വലിയ വികാസം ഉണ്ടാകുന്നതിനു മുമ്പേ കണ്ടുപിടിക്കുകയാണെങ്കില്‍ ലേസര്‍ ചികിത്സ കൊണ്ട് രോഗം മാറ്റാനാവും. വലിയ മുഴകളാണെങ്കില്‍ കീമോതെറാപ്പിയോ, റേഡിയോ തെറാപ്പിയോ, ശസ്ത്രക്രിയയോ ഒക്കെ വേണ്ടി വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha