ടീച്ചറും അമ്പാടിയും അഗാധ പ്രണയത്തിലാകുമ്പോൾ, അഭിനയിക്കുകയാണോ... ജീവിക്കയാണോ എന്ന സംശയത്തിൽ വിനീത്: ഒടുവിൽ ആ കൊലയാളി എത്തുമ്പോൾ ഞെട്ടലോടെ അലീന
എല്ലാവരും കാത്തിരിക്കുന്ന അലീനയുടെയും അമ്പാടിയുടെയും വിശേഷങ്ങളിലേക് ഏവർക്കും സ്വാഗതം.
അമ്പാടി അടുത്ത് ഇല്ലാത്തതിനാൽ, അലീനയ്ക്ക് ഇപ്പോൾ ഭയങ്കര സ്നേഹമാണ്, ഫോൺവഴി എപ്പോഴും സ്നേഹത്തോടെ ഉള്ള സംസാരമാണ്.
ഇപ്പോഴുള്ള ഈ സുഖവും സ്നേഹവും കല്യാണം കഴിഞ്ഞാൽ പിന്നെ കിട്ടത്തില്ല!!
എന്ന് അമ്പാടി പറഞ്ഞപ്പോൾ, അലീന പറയുകയാണ്.. എന്നാ പിന്നെ നമുക്കൊരു പത്തറുപത് വയസു വരെ ഇങ്ങനെ അങ്ങ് പോകാം....
ടീച്ചർ തയ്യാറാണെങ്കിൽ ഞാനും റെഡി "'
അപ്പോൾ അലീന പറയുകയാണ്...
എനിക്കു മാഷിന്റെ സ്നേഹം മാത്രം മതി...
" പക്ഷേ നമുക്ക് ചുറ്റും ഉള്ളവർ, നമ്മളെ അങ്ങനെ വിടുമെന്നു തോന്നുന്നില്ല...
അത് ശരിയാണ് അമ്പാടി... ആരും എനിക്ക് സമാധാനം തരുന്നില്ല,
അപ്പോ അമ്പാടി പറയുകയാണ്...
" എന്റെ ട്രെയിനിങ് കഴിയുന്നത് വരെയാണ് നമുക്ക് സമയം തന്നിരിക്കുന്നത്. അതുകഴിഞ്ഞാൽ നമ്മളെ എന്തായാലും ഇങ്ങനെ നിർത്തിയില്ല...
ഇടയ്ക്ക് ടീച്ചറുടെ പപ്പ എന്നെ വിളിച്ചിരുന്നു, ഞാൻ പോയത് കൊണ്ട് കരഞ്ഞെന്നോ... അങ്ങനെയൊക്കെ പറഞ്ഞു, സത്യമാണോ ടീച്ചറേ. ""
ഏയ് ഞാൻ കരയാനോ??
" അമ്പാടി അങ്ങ് പോയപ്പോൾ, ചെറുതായിട്ട് ഒരു സങ്കടം വന്നു അത്രതന്നെ.. "
എനിക്ക് മനസ്സിലായി ടീച്ചറേ...
അമ്പാടി ഇങ്ങനെ പറഞ്ഞിട്ട് കോൾ കട്ട് ചെയ്യാൻ പോയപ്പോൾ,..
അലീന ചോദിക്കുകയാണ്... ഭക്ഷണം ഒക്കെ കഴിച്ചായിരുന്നോ??
" ഇല്ല ഇനി തന്നെയാ...
എന്നാൽ പിന്നെ, ഭക്ഷണം ഒക്കെ കഴിഞ്ഞിട്ട് എന്നെ ഒരിക്കൽക്കൂടി വിളിക്കുമോ??
അലീന ഇങ്ങനെ ചോദിച്ചപ്പോൾ, അമ്പാടിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു....
" എന്തോ എനിക്ക്, അമ്പാടിയുടെ സൗണ്ട് ഇടയ്ക്കിടയ്ക്ക് കേൾക്കാൻ തോന്നും, അതാണേ...''
ഞാൻ വിളിക്കാമെന്ന് ചെറിയൊരു ചിരിയോടു കൂടി പറഞ്ഞിട്ട്, അമ്പാടി കോൾ കട്ട് ആക്കുകയാണ്.
പിറ്റേന്ന് രാവിലെ, അമ്പലത്തിൽ പോകാൻ റെഡി ആവുകയാണ്... വിനീത്
അപ്പോഴേക്കും ജോ വിളിക്കുന്നുണ്ട്,
അവിടുത്ത കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിക്കുമ്പോൾ,
അപർണ നല്ല സ്നേഹത്തിൽ ആണെന്നും...
അവൾ എന്നെ ഇപ്പോൾ, ഭർത്താവിനെ പോലെയാണ് കാണുന്നത് എന്നൊക്കെ വിനീത് പറയുന്നു...
പക്ഷേ ഇതൊന്നും കേട്ടിട്ട് ജോ ക്ക് ഒരു വിശ്വാസം ആകുന്നില്ല,
എന്നാൽ നീ അമ്പലത്തിലേക്ക് വാ അപ്പോൾ കാണാം എന്ന് പറഞ്ഞിട്ട്,
വിനീത് കോൾ കട്ട് ആക്കുകയാണ്.
അപർണ്ണയും ഒരുങ്ങി കഴിയുമ്പോൾ,
രണ്ടുപേരും കൂടി താഴേക്ക് പോവുകയാണ്....
ഞങ്ങൾ അമ്പലത്തിലേക്ക് പോവുകയാണ്, തിരിച്ചുവരുമ്പോൾ പുറത്തുനിന്നും കഴിച്ചിട്ട് വരാം., "
എന്ന് അപർണ പറയുമ്പോൾ, നീരജ പറയുകയാണ്...
നിങ്ങൾക്ക് വേണ്ടി ഞാൻ കാപ്പി ഉണ്ടാക്കിയതാ...
അപ്പോ ഇടയ്ക്ക് കയറി മഹി പറഞ്ഞു,
അവർ പുറത്തുനിന്ന് കഴിക്കുന്നെങ്കിൽ അങ്ങനെ ആകട്ടെ...
" എനിക്ക് അമ്മയുടെ ഭക്ഷണം കഴിക്കുന്നതാ കൂടുതലിഷ്ടം,
ഇങ്ങനെ വിനീത് പറഞ്ഞപ്പോൾ, നീരജക്ക് ഒരുപാട് സന്തോഷമായി,
അപ്പോൾ അപർണ പറഞ്ഞു,
എങ്കിൽ ഞങ്ങൾ ഇവിടെ വന്നിട്ട് കഴിക്കാം..
ഇതും പറഞ്ഞ് അപർണയും വിനീതും അമ്പലത്തിലേക്ക് പോയി.
ഇവർ അമ്പലത്തിൽ എത്തുന്നതിനു മുന്നേ, പറഞ്ഞതൊക്കെ സത്യമാണോ എന്നറിയാൻ...
അവിടെ ഒരാൾ വന്നു നിൽപ്പുണ്ടായിരുന്നു,
മറ്റാരുമല്ല ജോ..
അമ്പലത്തിലെത്തിയ, അപർണയും വിനീതും മനസ്സുരുകി പ്രാർത്ഥിക്കുന്നുണ്ട്.
ശേഷം ജോ നോക്കുമ്പോൾ കാണുന്നത്, വിനീതിന് കുറി തൊട്ടു കൊടുക്കുന്ന അപർണയെയാണ്.
ജോക്ക് ഇത് കണ്ടിട്ട് വിശ്വസിക്കാനായില്ല, അതുപോലെ തന്നെയാണ് വിനീതിനും.
അപർണ്ണയോട് വിനീത് ചോദിക്കുന്നുണ്ട്,
ഇത് ആരുടെയും മുന്നിലെ അഭിനയം അല്ലല്ലോ, സത്യമാണെന്ന് ഞാൻ വിശ്വസിക്കട്ടെ??
" വിനീത് ഏട്ടാ, എനിക്കിനി അഭിനയിക്കേണ്ട കാര്യമില്ല... ഇത് സത്യമാണ്... "
എന്നൊക്കെ അലീന മറുപടി പറയുന്നുണ്ട്.
ഇതേസമയം, മഹി വീട്ടിൽ ന്യൂസ് കണ്ടുകൊണ്ടിരിക്കുകയാണ്.
ഇവരെ സംബന്ധിച്ചുള്ള വാർത്ത അല്ലെങ്കിലും, ഞെട്ടിക്കുന്ന മറ്റൊരു വാർത്തയാണ്...
" 15 വയസ്സിനു താഴെയുള്ള പെൺകുട്ടികളെ തിരഞ്ഞുപിടിച്ച് കണ്ടെത്തി, ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊന്നുകളയുന്നു, ഒരു സൈക്കോ കില്ലർ എന്നുവേണമെങ്കിൽ പറയാം.
ഈ വാർത്ത കണ്ടപ്പോൾ മഹി, നീരജയോട് പറയുകയാണ്...
ഇതെന്ത് സമൂഹമാണെടോ...
ഏതാണ് ഇവൻ, പിഞ്ചു കുട്ടികളോട്...
കരുണയില്ലാത്ത പ്രവർത്തിക്കുന്നവൻ...
എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, അലീനയും അങ്ങോട്ടു വന്നു... ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്.
അതേസമയം, മൂർത്തിയും സച്ചിയും കൂടി 15 വയസ്സിനു താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്ന അക്രൂരനെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുകയാണ്.
ആ സമയത്ത് അവിടേക്ക് ജിതേന്ദ്രൻ വരികയാണ്...
മൂർത്തി സംശയത്തോടെ ചോദിക്കുന്നുണ്ട്,
" ഈ സമൂഹത്തിൽ നടക്കുന്നതൊക്കെ നീ അറിയുന്നുണ്ടോ??
ഇതിന് പിന്നിൽ നീയാണോ എന്ന് എനിക്കൊരു സംശയമുണ്ട്??
ഇത് കേട്ട ഉടനെ, ചെറിയൊരു ചിരിയൊക്കെ കൊടുത്തു... ജിതേന്ദ്രൻ പറയുകയാണ്.
ഞാൻ വന്നതിനു ശേഷം അല്ലേ.... ഇങ്ങനത്തെ സംഭവങ്ങൾ ഒക്കെ, കാണുന്നത്... വേണമെങ്കിൽ അങ്ങനെ വിചാരിച്ചോ.... ""
ഇതു കേട്ട് ആകെ ഞെട്ടുകയാണ് മൂർത്തി...
" എടോ ഇവനെ ഇവിടെ എന്തിനാ നീ കൊണ്ടുവന്നത്...
എന്ന് സച്ചിയോട് ചോദിക്കുമ്പോൾ, സച്ചി പറയുകയാണ്...
അവൻ ഇഷ്ടമുള്ളതൊക്കെ ചെയ്യട്ടെ...
ഇത്രയും കേട്ടപ്പോൾ,
മൂർത്തിക്ക് ആകെ പേടിയും, സച്ചിയുടെ മുഖത്ത് ഒരു ചിരിയും ആയിരുന്നു....
ഞാൻ ഇറക്കി ഇരിക്കുന്നവൻ, എത്ര ഭീകരൻ ആണെന്ന് എല്ലാരും അറിയട്ടെ... എന്ന ഭാവമായിരുന്നു സച്ചിക്ക്.
" ഇന്ന് എനിക്കൊരു ഇരയെ തേടണം...
വയസ്സ് 15നും ഏറെയാണ്, ഒരു 19 ഒക്കെ വരും,
നിങ്ങളുടെ ശത്രു നീരജയുടെ മകൾ...
എന്താ നിങ്ങൾക്കും വേണോ... "
എന്നൊക്കെ ജിതേന്ദ്രൻ പറയുമ്പോൾ, മൂർത്തി പറയുകയാണ് വേണ്ട ഇങ്ങോട്ടൊന്നും കൊണ്ടുവരേണ്ട...
പക്ഷെ സച്ചി, പറയുകയാണ്...
നീ കൊണ്ടു വരുന്നെങ്കിൽ....
എനിക്ക് കുഴപ്പം ഒന്നും ഇല്ല ടാ, അവളുമാരെയൊക്കെ... എത്രത്തോളം ദ്രോഹിയ്ക്കാമോ, അത്രത്തോളം കൊടുക്കണം.
" നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്ത്, ആ സമ്മാനവുമായി ഞാൻ വരാം. "
ഇതും പറഞ്ഞ് ജിതേന്ദ്രൻ പോയി,
അലീന, രാത്രി എഴുതിക്കൊണ്ടിരിക്കുകയാണ്, പെട്ടെന്ന് നോക്കുമ്പോൾ... മനുഷ്യരൂപം പോലത്തെ ഒരു നിഴൽ, ആ നഴൽ അലീനയെ തന്നെ തുറിച്ചു നോക്കുകയാണ്...
ഇതുകണ്ട്, ആകെ ഭയന്ന് അവിടത്തെ ഇരിക്കുകയാണ് അലീന.
ഇന്നത്തെ എപ്പിസോഡ് ഇവിടെ തീരുന്നു... നാളെ എന്താണ് നടക്കുന്നതെന്ന് കാത്തിരുന്നു കാണാം.
https://www.facebook.com/Malayalivartha