ഒറ്റ നോട്ടത്തിൽ കണ്ടാൽ ഡ്രാഗൺ കുഞ്ഞ്, ഇത് അന്യഗ്രഹ ജീവിയോ അതോ അപൂർവ്വ മത്സ്യമോ?...കാർട്ടൂൺ കഥാപാത്രത്തിന്റേത് പോലെയുള്ള കണ്ണുകളും തലയുടെ വശങ്ങളിലായി വലിയ നീണ്ട ചിറകുകളും നീണ്ടവാലും, കടലിൽ നിന്ന് കണ്ടെത്തിയ വിചിത്ര ജീവിയെ തിരിച്ചറിഞ്ഞു...!!
മത്സ്യബന്ധത്തിനിടെ അപ്രതീക്ഷിതമായി കിട്ടിയ വിചിത്ര ജീവിയെ തിരിച്ചറിഞ്ഞു. നോർവെ സ്വദേശിയായ റോമൻ ഫെഡർട്ട്സോവിനാണ് കടലിൽ നിന്ന് വിചിത്ര ജീവിയെ കിട്ടിയത്. നോർവെയിലെ ട്രോമ്സോ കടൽത്തീരത്ത് കടലിൽ മത്സ്യബന്ധനത്തിനിടെയാണ് വിചിത്ര ജീവി കുടുങ്ങിയത്.ഇളം റോസ് നിറത്തിലുള്ള ശരീരവും കാർട്ടൂൺ കഥാപാത്രത്തിന്റേത് പോലെയുള്ള കണ്ണുകളും തലയുടെ വശങ്ങളിലായി വലിയ നീണ്ട ചിറകുകളും നീണ്ടവാലുമാണ് ഈ ജീവിയുടേത്.
ഒറ്റ നോട്ടത്തിൽ കണ്ടാൽ ഡ്രാഗൺ കുഞ്ഞാണെന്ന് തോന്നിപ്പോകും. മത്സ്യത്തെയാണോ, ഡ്രാഗൺ കുഞ്ഞിനെയാണോ അതോ അന്യഗ്രഹ ജീവിയെയാണോ കടലിൽ നിന്ന് കിട്ടിയതെന്ന അമ്പരപ്പിലായിരുന്ന ഇയാൾ തനിക്ക് കിട്ടിയ ജീവിയുടെ ചിത്രം ഉടൻ തന്നെ സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. വിചിത്രജീവിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ നിരവധിയാളുകളാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്.
ഗോസ്റ്റ് ഷാർക്ക് അഥവാ ചിമേര എന്നറിയപ്പെടുന്ന മത്സ്യമാണിതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.അടുത്തിടെ ഗവേഷകരെ ഞെട്ടിച്ച് അപൂർവ ബേബി ഗോസ്റ്റ് ഷാർക്ക് അഥവാ 'പ്രേത സ്രാവിനെ ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. കടലിൻ്റെ 3,940 അടി താഴ്ചയിൽ നിന്നാണ് ലോകത്തിലെ ഏറ്റവും അപൂർവ സ്രാവുകളിലൊന്നിനെ കണ്ടെത്തിയത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ അറ്റ്മോസ്ഫിയറിക് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (NIWA) ഗവേഷകർ ആഴക്കടലിൽ നടത്തിയ പരിശോധനയിലാണ് പ്രേത സ്രാവിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
ആഴത്തിൽ ജീവിക്കുന്ന ജലജീവികളെ പ്രത്യേകിച്ച് പ്രേത സ്രാവുകളെ കണ്ടെത്തുകയെന്നത് വിഷമകരമാണെന്ന് ഗവേഷകരിലൊരാളായ ഡോ. ബ്രിറ്റ് ഫനൂച്ചി പറഞ്ഞു. "നമുക്ക് യഥാർത്ഥത്തിൽ പ്രേത സ്രാവുകളെ കുറിച്ച് കൂടുതൽ അറിവില്ല. സമുദ്രത്തിന്റെ അടിത്തട്ടിൽ കാണപ്പെടുന്ന ഒച്ചുകളേയും പ്രാണികളേയും മാത്രമാണ് ഇവ ഭക്ഷിക്കുന്നത്.
പ്രേത സ്രാവുകൾ ചിമേര സ്പീഷീസ് എന്നും അറിയപ്പെടുന്നു. എന്നാൽ ഇവ യഥാർത്ഥ സ്രാവല്ലെന്ന് അധികൃതർ പറഞ്ഞു. സ്രാവിൻ്റെ വിഭാഗത്തിൽ പെടുന്ന ഇവ ആഴക്കടലിലാണ് ജീവിക്കുന്നത്. അപൂർവമായി ബീച്ചുകളിലും കാണപ്പെടുന്നുണ്ട്. പ്രായപൂർത്തിയായ പ്രേത സ്രാവുകളുടെ ശരീരത്തിൽ വിഷാംശമുള്ള മുള്ളുകൾ ഉണ്ടെന്നാണ് ഗവേഷകരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha