കടൽ വെള്ളരിയുമായി 2 ലക്ഷദ്വീപ് സ്വദേശികള്‍ പിടിയില്‍, ഇത്രമാത്രം വിലമതിക്കാന്‍ ഇതെന്ത് സാധനം, അറിയാം കടല്‍ വെള്ളരി എന്താണെന്ന്..!
കൊച്ചിയിൽ വിൽപ്പനക്കായി കൊണ്ടുവന്ന കടല്‍ വെള്ളരിയുമായി രണ്ട് ലക്ഷദ്വീപ് സ്വദേശികള്‍ പിടിയില്‍. 14 കിലോ വരുന്ന കടല്‍ വെള്ളരിയാണ് ഇവരിൽ നിന്ന് പിടികൂടിയത്. അബ്ദുല്‍ റഹ്മാന്, നബീല്‍ എന്നിവരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.കടൽവെള്ളരി ഓൺലൈനിലൂടെ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
കിലോയ്ക്ക് 20,000 രൂപ നിരക്കിൽ കടൽ വെള്ളരി വിൽക്കാൻ പ്രതികൾ ഓൺലൈനിൽ പരസ്യം നൽകിയിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തില്‍ പെടുന്ന കടല്‍ ജീവിയാണ് കടൽവെള്ളരി.അതിനാൽ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഇത് അനധികൃതമായി കച്ചവടം ചെയ്യുന്നതും കൈവശം വെക്കുന്നതും കുറ്റകരമാണ്. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
എറണാകുളം ഫ്ലൈയിങ് സ്ക്വാഡ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പെരുമ്പാവൂര്‍ ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫിസര്‍ കെ.ജി. അന്‍വര്‍, സെക്ഷന്‍ ഓഫീസര്‍മാരായ മുഹമ്മദ് കബീര്‍, എം.വി. ജോഷി, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ലിബിന് സേവ്യര്‍, കെ.പി. ലൈപിന്‍, സി.എം. സുബീഷ്, കെ.ആര്‍. രാജേഷ്, ഡ്രൈവര്‍മാരായ ബൈജുകുമാര്‍, കെ.ആര്‍. അരവിന്ദാക്ഷന് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
അതേസമയം, ഇത്രമാത്രം വിലമതിക്കാന്‍ ഇതെന്ത് സാധനമാണെന്ന് ചിന്തിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. ആദ്യമേ സൂചിപ്പിച്ചത് പോലെ ഇത് പച്ചക്കറിയോ സസ്യമോ പോലെ എന്തോ ഒന്നാണെന്നും, കരയില്‍ വളരുന്നതിന് പകരം കടലില്‍ വളരുന്നു എന്നതാണ് വ്യത്യാസമെന്നും ചിന്തിക്കുന്നവര്‍ നിരവധിയാണ്. കടല്‍വെള്ളരി ലളിതമായി പറഞ്ഞാല്‍ ഒരു കടല്‍ജീവിയാണ്. നമ്മള്‍ കഴിക്കാനുപയോഗിക്കുന്ന വെള്ളരിയുടെ ആകൃതിയും സാമ്യവുമാണ് ഇതിന് ഈ പേര് വരാന്‍ കാരണം.
https://www.facebook.com/Malayalivartha