അന്യഗ്രഹജീവികളുടെ സങ്കേതത്തിലേക്ക് തുറക്കുന്ന കവാടം ചൊവ്വാഗ്രഹത്തിൽ? നാസയുടെ ക്യൂരിയോസിറ്റി റോവർ അയച്ച ചിത്രം ദുരൂഹത ഉയർത്തുന്നു, ദുരൂഹവാതിൽ തുറന്നാൽ...! ശാസ്ത്രജ്ഞർ പറയുന്നത്...
അന്യഗ്രഹജീവികൾ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ശാസ്ത്രജ്ഞർ ഇപ്പോഴുമുണ്ട്. അത് കൃത്യതയോടെയും വ്യക്തതയോടെയും തെളിയിക്കാനുള്ള പരിശ്രമത്തിലാണ് അവർ. എന്നാൽ ഇപ്പോൾ ഇവരുടെ വാദത്തിലേക്ക് വിരൽ ചൂണ്ടുന്ന തരത്തിലുള്ള ഒരു അഭ്യൂഹം പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്.
ചൊവ്വാഗ്രഹത്തിൽ നിന്ന് നാസയുടെ ക്യൂരിയോസിറ്റി റോവർ അയച്ച ഒരു ചിത്രമാണ് ഇതിന് ആധാരം. ക്യൂരിയോസിറ്റിയുടെ മാസ്റ്റ്ക്യാം എന്ന ക്യാമറയാണ് ചിത്രം പകർത്തിയിരിക്കുന്നത്.ഈ ചിത്രത്തിൽ മലയിലേക്ക് വെട്ടിയുണ്ടാക്കിയ തുരങ്കത്തെ അനുസ്മരിപ്പിക്കുന്ന ഒരു കവാടത്തിന്റെ ചിത്രമുണ്ട്. ഇത് അന്യഗ്രഹജീവികളുടെ സങ്കേതത്തിലേക്കു തുറക്കുന്ന കവാടമാണെന്ന നിലയിലുള്ള അഭ്യൂഹമാണെന്ന് പ്രചരിച്ച് തുടങ്ങിയിരിക്കുന്നത്.
ചൊവ്വയിലെ ഗ്രീൻഹ്യൂ പെഡിമെന്റെ എന്ന മേഖലയിൽ നിന്നാണ് ഈ ദുരൂഹ കവാടത്തിന്റെ ചിത്രം പകർത്തിയിരിക്കുന്നത്.ഈ ദുരൂഹവാതിൽ അന്യഗ്രഹജീവികളുടെ സങ്കേതത്തിലേക്ക് തുറക്കുന്ന കവാടമാണെന്ന കാര്യം ഉറപ്പിക്കാറായിട്ടില്ല. ഭൂമിയിലെ ആദിമ ഗുഹാവാസ വ്യവസ്ഥകളിൽ മനുഷ്യർ പാറക്കെട്ടുകൾ തുരന്നുണ്ടാക്കിയത് പോലൊരു കവാടമാണ് ഇതെന്നത് സംശയം വർധിപ്പിക്കുന്നു എന്നു മാത്രം.
നേരത്തെ ചൈനയിൽ ഇറങ്ങിയ ചൈനയുടെ യുടു 2 റോവർ ക്യൂബ് ആകൃതിയുള്ള ഏതോ വസ്തുവിന്റെ ചിത്രം പകർത്തിയിരുന്നു. ചന്ദ്രനിലെ വീട് എന്ന നിലയിൽ ഈ ചിത്രം അന്യഗ്രഹജീവി സിദ്ധാന്തക്കാർക്കിടയിൽ പ്രശസ്തമായി. ഇതൊരു പാറക്കെട്ടാണെന്നു പിന്നീട് തെളിഞ്ഞിരുന്നു. ക്യൂരിയോസിറ്റി റോവർ അയച്ച ചിത്രത്തെക്കുറിച്ച് കൃത്യമായ സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല.
ചിലപ്പോൾ ഇതു പാറയിടുക്കിലുണ്ടായ ഏതെങ്കിലും തരം ഘടനാവ്യത്യാസമാകാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചൊവ്വയിലും ഭൂമിയിലെ പോലെ പ്രകമ്പനങ്ങളുണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള വലിയൊരു പ്രകമ്പനം കഴിഞ്ഞ മേയ് നാലിനു സംഭവിച്ചിരുന്നു. ഇത്തരം കമ്പനങ്ങളുടെ ഭാഗമായി പാറക്കെട്ടുകളിലും മറ്റും പിളർപ്പുകളും അകന്നുമാറലുകളും ഉണ്ടാകാം.
ഇത്തരത്തിലുണ്ടായ ഒരു ഘടനയാകാം ഇതെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. 2012 ഓഗസ്റ്റിലാണ് ക്യൂരിയോസിറ്റി റോവർ മാസങ്ങൾ നീണ്ട യാത്രകൾക്കു ശേഷം ചൊവ്വയിലെ ഗാലി ക്രേറ്ററിൽ ഇറങ്ങിയത്. 2014 മുതൽ ഗാലി ക്രേറ്ററിലെ കേന്ദ്ര കൊടുമുടിയായ ഷാർപ് പർവതം അഥവാ ഏയോലിസ് മോൻസ് മേഖലയിലാണ് ക്യൂരിയോസിറ്റിയുള്ളത്.
https://www.facebook.com/Malayalivartha