പ്ലാസ്റ്റിക്ക് കാർന്നു തിന്നും സൂപര്‍ വേം...! പ്ലാസ്റ്റിക് തിന്ന് നശിപ്പിക്കുന്ന പ്രാണിയെ കണ്ടെത്തി ശാസ്ത്രജ്ഞർ, റീസൈക്ലിംഗ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിൽ ഗവേഷകര്‍
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൊണ്ടുപൊറുതിമുട്ടുമ്പോൾ ആശ്വാസകരമായ ഒരു വാർത്തയാണ് ശാസ്ത്രലോകത്ത് നിന്നും പുറത്തുവരുന്നത്.പ്ലാസ്റ്റിക് തിന്ന് നശിപ്പിക്കുന്ന ഒരു പ്രാണിയെ ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുകയാണ്. ജോഫോബാസ് മോറിയോ എന്ന പ്രാണിയെ ആണ് കണ്ടെത്തിയിരിക്കുന്നത്. സൂപര്‍ വേം എന്നാണ് ഈ വിരയെ സാധാരണയായി വിളിക്കുന്നത്.
പ്ലാസ്റ്റിക് തിന്ന് നശിപ്പിക്കുന്ന ഒരു പ്രാണിയെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞരാണ് ജോഫോബാസ് മോറിയോ എന്ന പ്രാണിയെ കണ്ടെത്തിയിരിക്കുന്നത്. ഈ വിരയെ സാധാരണയായി സൂപ്പര്‍ വേം എന്ന് വിളിക്കുന്നു.'സൂപ്പര്‍ വേമുകള്‍ മിനി റീസൈക്ലിംഗ് പ്ലാന്റുകള്‍ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
ഈ പ്രാണികള്‍ക്ക് പോളിസ്‌റ്റൈറൈന്‍ കഴിച്ച് അതിജീവിക്കാന്‍ കഴിയും. ക്വീന്‍സ്ലാന്‍ഡ് യൂനിവേഴ്സിറ്റിയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ മൂന്നാഴ്ചയ്ക്കിടെ വിവിധതരം ഭക്ഷണങ്ങള്‍ ഉപയോഗിച്ച് പ്രാണികളെ പരീക്ഷിച്ചു. പോളിസ്‌റ്റൈറൈന്‍ കഴിച്ച ഒരു കൂട്ടം പ്രാണികള്‍ക്ക് ഭാരം കൂടിയതായി കണ്ടെത്തി.
തുടര്‍ന്ന് സംഘം വിരകളുടെ ആന്തരിക പ്രക്രിയകള്‍ പരിശോധിക്കുകയും പോളിസ്‌റ്റൈറൈന്‍, സ്‌റ്റൈറൈന്‍ എന്നിവ ഇല്ലാതാക്കാന്‍ കഴിവുണ്ടെന്ന് കണ്ടെത്തി.പ്ലാസ്റ്റിക് കഴിക്കുന്ന ഈ ഇനം പ്രാണികള്‍ക്ക് പ്ലാസ്റ്റിക് റീസൈക്ലിംഗ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നത്.
അവ പോളിസ്‌റ്റൈറൈന്‍ ആഗിരണം ചെയ്യുകയും നമ്മിലെ ബാക്ടീരിയകള്‍ക്ക് നല്‍കുകയും ചെയ്യുന്നു എന്ന് ഡോ. സെയ്ദ് ക്രിസ് റിങ്കെ പറഞ്ഞു.എന്നാല്‍ ഈ ഗവേഷണം വന്‍തോതിലുള്ള പ്ലാസ്റ്റിക്കുകളുടെ വിഘടനത്തിന് എത്രത്തോളം സഹായകമാകുമെന്നത് സംശയമാണ്.
അതിനാല്‍ ഈ പ്രാണികളില്‍ ഏതൊക്കെ കഴിവുകളാണ് ഏറ്റവും ഫലപ്രദമെന്ന് കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്. അങ്ങനെ അവയെ പ്ലാസ്റ്റിക് റീസൈകിളിങ്ങിന് ഉപയോഗിക്കാമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ.
https://www.facebook.com/Malayalivartha