മനുഷ്യരക്തത്തിൽ ആദ്യമായി മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയതിന് പിന്നാലെ പോത്തിന്റെയും പന്നിയുടെയും ഇറച്ചിയിൽ മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: പുതിയ കണ്ടെത്തലുമായി ഗവേഷകർ
നെതർലാന്റ്‌സ് സൂപ്പർമാർക്കറ്റുകളിൽ നിന്ന് ശേഖരിച്ച ഇറച്ചിയിൽ നിന്നും മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ഗവേഷകർ. മാത്രമല്ല പോത്ത്, പന്നി എന്നിവയുടെ ഇറച്ചിയിലാണ് ആദ്യമായി പ്ലാസ്റ്റിക് സാന്നിദ്ധ്യം കണ്ടെത്തുന്നത്. ഇത്തരത്തിലുള്ള കണ്ടുപിടിത്തം നടത്തിയത് ആംസ്റ്റർഡാമിലെ ഒരു യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ്.
അതേസമയം കഴിഞ്ഞ മാർച്ചിൽ, ഗവേഷകർ ആദ്യമായി മനുഷ്യരക്തത്തിൽ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു. ഇത് പ്രകാരം മൃഗങ്ങളിൽ പഠനം നടത്താനും അവർ അതേ പ്രക്രിയയാണ് പിന്തുടർന്നത്. നിലവിൽ സൂപ്പർമാർക്കറ്റിൽ വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്ന പാലിലും ഫാമുകളിലെ പാലിലും നടത്തിയ പരീക്ഷണത്തിൽ മൈക്രോപ്ലാസ്റ്റക് സാന്നിദ്ധ്യമുണ്ട്.
മാത്രമല്ല പശു, പന്നി എന്നിവയുടെ രക്ത സാംപിളുകളിൽ പോളിയീതലെയ്ൻ , പോളീസ്റ്ററീൻ എന്നിവയുടെയും സാന്നിദ്ധ്യവും കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. അതുപോലെ ബീഫ് സാംപിളുകളിലെ എട്ടെണ്ണത്തിൽ ഏഴെണ്ണത്തിലും, പോർക്ക് സാംപിളുകളിൽ എല്ലാത്തിലും മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
അതുപോലെ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം ഫാമിലെ മൃഗങ്ങൾക്ക് നൽകുന്ന ആഹാരത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇതൊക്കെയാകാം മൃഗങ്ങളിലെ മൈക്രോപ്ലാസ്റ്റിക്കിന്റെ പ്രധാന കാരണം എന്നാണ് നിഗമനം. കൂടാതെ മാംസം പൊതിയാൻ ഉപയോഗിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഇതിന് കാരണമായിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha