വീണ്ടും അത്യപൂർവ മത്സ്യം, ഓറഞ്ച് നിറത്തിനൊപ്പം തലയിൽ ഇരുവശത്തും വാൽ ഭാഗത്തും വെള്ള നിറം, തലകീഴായി കിടക്കുന്ന അപൂർവ ഇനം ജെല്ലി മത്സ്യത്തെ ലഭിച്ചതിനു പിന്നാലെ അടുത്ത വമ്പൻ
തലകീഴായി കിടക്കുന്ന ജെല്ലി മത്സ്യത്തെ ലഭിച്ചതിന് പിന്നാലെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന് കീഴിലെ മറൈൻ അക്വേറിയത്തിൽ വീണ്ടും അത്യപൂർവ മത്സ്യ ഇനത്തെ ലഭിച്ചു. ഗോബി വിഭാഗത്തിൽപ്പെട്ട മത്സ്യ ഇനമാണെന്ന് തിരിച്ചറിയാനായെങ്കിലും ഇതിന്റെ ശാസ്ത്രനാമമടക്കമുള്ളവ ലഭ്യമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
ശരീരത്തിലെ ഓറഞ്ചു നിറത്തിനൊപ്പം തലയിൽ ഇരുവശത്തും വാൽ ഭാഗത്തും വെള്ള നിറമാണ്. മുകൾ ഭാഗത്തെ ചിറകിൽ കറുത്ത അടയാളവും കാണാം. ഏകദേശം 15 സെ.മീ നീളവും 4സെ. മീ വണ്ണവും വരും.
വാൽ ഭാഗത്തിന് ഈൽ ഇനത്തിലെ മത്സ്യസമാനമായ രൂപവും അതേ ചലനമാണെങ്കിലും ഇതു സാധാരണ മത്സ്യ കുടുംബത്തിൽ പ്പെട്ടതാണെന്നു കരുതുന്നു. കൂടുതൽ വിവരങ്ങൾ അറിയാനുള്ള ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha