ഈ ഇനം നായ്ക്കളിൽ നിന്ന് അകലം പാലിക്കണമെന്ന നിർദേശവുമായി അധികൃതർ... നിങ്ങളുടെ വളർത്തുനായ ഇവയിൽ ഏതെങ്കിലുമാണെങ്കിൽ സൂക്ഷിക്കുക...
ലക്‌നൗവിൽ 82കാരിയെ വളർത്തുനായ കടിച്ചു കൊന്നത് അടുത്തിടെ വലിയ വാർത്തയായിരുന്നു. പിറ്റ്ബുൾ ഇനത്തിൽപെട്ട നായയാണ് സുശീല തൃപാഠി എന്ന വൃദ്ധയുടെ മരണത്തിന് കാരണക്കാരൻ. ലക്‌നൗ മുനിസിപ്പൽ കോർപ്പറേഷൻ ഏറ്റെടുത്ത മൂന്ന് വയസുള്ള ഭീകരൻ നായയെ ഉടയമയ‌്‌ക്ക് തന്നെ തിരികെ നൽകണമെന്നാണ് കേന്ദ്ര മന്ത്രിയും മൃഗസംരക്ഷണ പ്രവർത്തകയുമായ മനേക ഗാന്ധിയുടെ നിർദേശം. എന്നാൽ നായെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാൻ തയ്യാറല്ലെന്നാണ് ഉടമ പറയുന്നത്. അതുകൊണ്ടുതന്ന ദത്തെടുക്കൽ സാദ്ധ്യതകളാണ് കോർപ്പറേഷൻ ആലോചിക്കുന്നത്.
എന്തുകൊണ്ട് പിറ്റ്ബുൾ അക്രമകാരിയാകുന്നു?
മനുഷ്യസഹവാസത്തിന്റെ കുറവു തന്നെയാണ് (സോഷ്യലൈസേഷൻ) പിറ്റ്ബുളുകൾ അപകടകാരികളായി മാറാൻ പ്രധാന കാരണമെന്നു പറയുകയാണ് പ്രശസ്‌ത ഡോഗ് ട്രെയിനറായ അദ്‌നാൻ ഖാൻ. ഉടമകളെ കൂടാതെ മറ്റു മനുഷ്യരുമായി ഇവ ഇടപഴകാതെ വന്നാലും സ്വഭാവത്തിൽ ആക്രമണോത്സുകതയുണ്ടാകാം. ക്രോസ് ബീഡിംഗാണ് മറ്റൊരു ഘടകം.
ഈ ജനുസുകളെ സൂക്ഷിക്കണമെന്ന് അധികൃതർ
സുശീല കേസിന്റെ അടിസ്ഥാനതതിൽ ലക്‌നൗ മുനിസിപ്പൽ കോർപ്പറേഷൻ ചില നായ വർഗങ്ങളുടെ കാര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അൽസേഷൻ, ഡോബർമാൻ, റോട്ട്‌വീലർ, മാൽനോയിസ്, അമേരിക്കൻ പിറ്റ്‌ബുൾ, സൈബീരിയൻ ഹസ്‌കി, പിൻസ്‌ചർ, ബോക്‌സർ എന്നിവയെ വർത്തുന്നവർ വളരെ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. ഇത്തരം നായ‌്ക്കൾക്ക് ആവശ്യത്തിന് വ്യായാമം നൽകേണ്ടതാണെന്നും, അവയുടെ ശരീരത്തിലെ കലോറി കുറച്ചില്ലെങ്കിൽ അക്രമസ്വഭാവം പുറത്തിടക്കാൻ ഇടയുണ്ടെന്നുമാണ് നിർദേശം.
https://www.facebook.com/Malayalivartha