ഒരു വർഷമായി പാവയുമായി കടുത്ത പ്രണയത്തിൽ, പിരിയാൻകഴിയാത്ത വിധം അടുത്തു... ഉടനടി വിവാഹമെന്ന് യുവാവ്!! അടുത്തമാസം പങ്കെടുക്കുന്ന വിവാഹത്തിൽ പാവമക്കളും...ആദ്യമായി പാവമക്കളെ പരിചയപ്പെടുത്തുന്ന വീഡിയോ ഇങ്ങനെ...
ഇങ്ങനെയും വ്യത്യസ്ത മനുഷ്യന്മാരുടെ ലോകമാണ് നമ്മുടെ എന്ന് എപ്പോഴും തെളിയിക്കാറുണ്ട് ഇപ്പോൾ ഇതാ ഈ വാർത്തയും ആഗ്നേയ ഒന്നാണ്. വീഡിയോയിൽ തന്റെ പാവമക്കളെയും ഇയാൾ ഫോളോവേഴ്സിന് പരിചയപ്പെടുത്തുന്നുണ്ട്. വീഡിയോയിൽ ഒരു അച്ഛൻ മക്കൾക്ക് വേണ്ടി എന്തെല്ലാമാണോ ചെയ്യുന്നത് അതെല്ലാം ഇയാൾ പാവക്കുഞ്ഞുങ്ങൾക്ക് വേണ്ടി ചെയ്യുന്നത് കാണാം.
അവരെ വസ്ത്രം ധരിപ്പിക്കുക, ഹോം വർക്ക് ചെയ്യാൻ സഹായിക്കുക, അവർക്കൊപ്പം ഇരിക്കുക എന്നതെല്ലാം അതിൽ പെടുന്നു. തന്റെ @montbk5959 എന്ന ടിക്ടോക് ഹാൻഡിലിലൂടെയാണ് ഇയാൾ പാവയുമായുള്ള തന്റെ ബന്ധം ലോകത്തോട് വെളിപ്പെടുത്തിയത്. ഒരു വർഷമായി ഇയാൾ നതാലിയ എന്ന പാവയുമായി പ്രണയത്തിലാണത്രെ. അടുത്തിടെയാണ് ഇരുവരും അവരുടെ ബന്ധത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചത്. അയാളുടെ വീഡിയോയിൽ അയാൾ പാവയുമായി ഒരുമിച്ച് നടക്കുന്നതും ഷോപ്പിംഗിന് പോകുന്നതും എല്ലാം കാണാം. അടുത്തിടെയാണ് ഫോളോവേഴ്സിനോട് പാവയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് ഇയാൾ പറഞ്ഞത്.
'എന്റെ പെൺകുട്ടിയുമായി ഞാൻ ടിവി കാണും. എല്ലാത്തിനെ കുറിച്ചും ഞങ്ങൾ പരസ്പരം സംസാരിക്കും. അവളെ ഞാനെത്ര മാത്രം സ്നേഹിക്കുന്നു എന്ന് ആർക്കും അറിയില്ല. ഈ ഒരു വർഷം മുഴുവനും ഞാൻ അവൾക്കൊപ്പം കഴിഞ്ഞു. ഞാൻ വിവാഹിതനാവാൻ പ്ലാൻ ചെയ്യുകയാണ്. നതാലിയ വെറുമൊരു പാവ മാത്രമല്ല' എന്നൊക്കെയാണ് ഇയാൾ പറയുന്നത്.
ഫോളോവേഴ്സിൽ നിന്നും ഒരുപാട് വിമർശനങ്ങളും വരാറുണ്ട്. പലപ്പോഴും കമന്റ് സെക്ഷൻ വരെ പൂട്ടിപ്പോകേണ്ടി വന്നിട്ടുണ്ട്. എന്നാൽ, ഇയാൾ അവരോട് പറയുന്നത്, ആ പാവകൾ കൂടി ഇല്ലായിരുന്നു എങ്കിൽ ശരിക്കും ഞാൻ തനിച്ചായിപ്പോയേനെ, എനിക്ക് അവയെങ്കിലും ഉണ്ടല്ലോ എന്നാണ്.
https://www.facebook.com/Malayalivartha