ചൈനയ്ക്ക് ആശങ്കയായി വീർ ഗാർഡിയൻ 2023: ചൈനയുടെ ഭീഷണിയെ നേരിടാൻ ജപ്പാന് കൈകൊടുത്ത് ഇന്ത്യ
ഇന്ത്യൻ അതിർത്തിയിൽ ചൈന പല രീതിയിലും പ്രകോപനങ്ങൾ സൃഷ്ടിക്കുമ്പോൾ ചൈനയെ നേരിടാന്‍ ഇന്ത്യ എന്താണ് ചെയ്യുന്നത് എന്നറിയാമോ, തന്റെ ശക്തരായ സുഹൃത്തുക്കളുമായുള്ള ബന്ധവും വിശ്വാസവും ഊട്ടി ഉറപ്പിക്കുകയാണ് മോഡി സർക്കാർ. അതാണ് ഇന്ത്യയുടെ പാമ്പര്യവും. ജപ്പാൻ ഇന്ത്യയുടെ ആത്മ മിത്രം ആണ്. ഏഷ്യയിൽ തന്നെ കരുത്തരായ ജപ്പാനുമായാണ് ഇന്ത്യ അന്നും ഇന്നും കൈകോർക്കുന്നത്. സൗഹൃദത്തിന്റെ പുതിയ ഒരു അധ്യായം തുറക്കുകയാണ് വീർ ഗാർഡിയൻ 2023' ലൂടെ. ഒപ്പം ചൈനക്ക് ഇത് ആശങ്കയുടെ ഒരു അധ്യായവും. ചൈനയിൽ നിന്നും ശക്തമായ ഭീഷണി നേരിടുന്നതിനാൽ, പ്രത്യാക്രമണ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിരോധ രംഗത്ത് കൂടുതൽ പണം ചിലവഴിക്കാൻ ജപ്പാൻ തീരുമാനിച്ചിരിക്കുകയാണ്
ഇന്ത്യൻ എയർഫോഴ്‌സും ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്‌സും തമ്മിലുള്ള സംയുക്ത വ്യോമാഭ്യാസം പുരോഗമിക്കുയാണ്. ചൈനയുടെ ഭീഷണിയെ നേരിടാൻ വേണ്ടി ജപ്പാന് കൈകൊടുക്കുകയാണ് ഇന്ത്യ. ഇരു രാജ്യങ്ങളും ചേർന്നുള്ള സംയുക്ത വ്യോമാഭ്യാസം 'വീർ ഗാർഡിയൻ 2023' ജപ്പാനിൽ പുരോഗമിക്കയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമ പ്രതിരോധ സഹകരണം പ്രോത്സാഹിപ്പിക്കാനാണ് അഭ്യാസം സംഘടിപ്പിച്ചത്.
അഭ്യാസത്തിൽ പങ്കെടുക്കാൻ വ്യോമസേനയുടെ 150 അംഗ സംഘം ജപ്പാനിൽ എത്തിയിരുന്നു. ഒരാഴ്‌ച്ചയായ മേഖലയിലെ വ്യോമാഭ്യാസം പുരോഗമിക്കയാണ്. ഇന്ത്യൻ യുദ്ധവിമാനങ്ങൾ ജപ്പാൻ ആകാശത്ത് പറന്നെത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റ്, സ്‌ക്വാഡ്രൺ ലീഡർ അവ്നി ചതുർവേദി, വ്യോമാഭ്യാസത്തിൽ പങ്കെടുത്തിട്ടുണ്ട്. രാജ്യത്തിന് പുറത്ത് നടക്കുന്ന ഒരു അന്താരാഷ്ട്ര യുദ്ധ പരിശീലനത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ എയർഫോഴ്സിലെ ആദ്യത്തെ വനിതാ ഓഫീസറും കൂടിയാണ് അവ്നി ചതുർവേദി.
2018ൽ തന്റെ 24-ാം വയസിലായിരുന്നു അവനി ഈ നേട്ടം സ്വന്തമാക്കിയത്. വ്യോമസേനയിലെ സുഖോയ്-30 എംകെഐ സ്‌ക്വാഡ്രണിനാണ് അവനി ചതുർവേദി നേതൃത്വം നൽകുന്നത്.അത്യാധുനിക ഏവിയോണിക്സിന്റെയും ഉയർന്ന കാലിബർ ആയുധങ്ങളുടെയും സവിശേഷമായ സമന്വയമാണ് അവനി നേതൃത്വം നൽകുന്ന സുഖോയ്-30എംകെഐ ഫൈറ്റർ ഫ്‌ളൈറ്റെന്ന് സ്‌ക്വാഡ്രണിന്റെ തലവനായ ഗ്രൂപ്പ് ക്യാപ്റ്റൻ അർപിത് കാല വ്യക്തമാക്കി.
ജനുവരി 12 നാണ് സംയുക്ത വ്യോമാഭ്യാസത്തിന് തുടക്കമിട്ടത്. ആദ്യ ഘട്ടത്തിൽ മിലിറ്ററി തലത്തിലെ ഉദ്യോഗസ്ഥ പരിശീലനമാണ്. അതിന് ശേഷമായും എയർ ഡ്രിൽ നടക്കുക. ഈമാസം 26 വരെ ജപ്പാനിലെ ഹ്യാകുരി എയർ ബേസിലാണ് സംയുക്ത വ്യോമാഭ്യാസം നടക്കുക. ജപ്പാന്റെ എഫ്-2 എഫ് 5 യുദ്ധ വിമാനങ്ങളും ഇന്ത്യയുടെ സുഖോയ് 30 എംകെഐ യുദ്ധവിമാനങ്ങളും വ്യോമാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. അടിയന്തര ഘട്ടങ്ങളിൽ എയർ ലിഫ്റ്റിങ്ങിനും മറ്റുമായി ഇന്ത്യ ഉപയോഗിക്കുന്ന സി 17 ഗ്ലോബ് മാസ്റ്റർ വിമാനങ്ങളും അഭ്യാസത്തിൽ അണി നിരക്കും.
2022 മെയ് 23 ന് ചൈനയെ നേരിടാന്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഇന്തോ പസഫിക് സാമ്പത്തിക ചട്ടക്കൂടിന് ടോക്കിയോയില്‍ തുടക്കമിട്ടിരുന്നു . വ്യാപാരം വര്‍ധിപ്പിക്കുന്നതിനും വിതരണ ശൃംഖല ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള കൂട്ടായ്മയില്‍ 13 രാജ്യങ്ങള്‍ അംഗങ്ങളാണ്. അന്ന് പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് വെണ്ണയിലല്ല, കല്ലില്‍ വരയ്ക്കുന്നവനാണ് താനെന്ന് സര്‍ക്കാരിന്‍റെ ഇച്ഛാശക്തി വ്യക്തമാക്കി മോദി പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
2022 സെപ്റ്റംബർ 8 ന് ടോക്കിയോയിൽ നടന്ന രണ്ടാമത്തെ വിദേശ, പ്രതിരോധ മന്ത്രിതല യോഗത്തിൽ ഉഭയകക്ഷി പ്രതിരോധ സഹകരണം വർധിപ്പിക്കാനും കൂടുതൽ സൈനികാഭ്യാസങ്ങളിൽ ഏർപ്പെടാനും ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള വ്യോമ പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ജനുവരി 12 മുതൽ 26 വരെ ജപ്പാനിലെ ഹ്യാകുരി എയർ ബേസിൽ വ്യോമാഭ്യാസം സംഘടിപ്പിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളും പ്രതിരോധ സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള മറ്റൊരു ചുവടുവയ്‌പ്പായിരിക്കുംവ്യോമാഭ്യാസം. ചൈനയിൽ നിന്നുള്ള വെല്ലുവിളി മുന്നിൽകണ്ട് പ്രതിരോധ ബജറ്റ് വിഹിതം അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കി സൈനിക ശേഷി വർദ്ധിപ്പിക്കുമെന്ന് ജപ്പാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ പരിപാടിയും. സമുദ്രമേഖലയിൽ ഉൾപ്പെടെ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ജപ്പാനും നേരത്തെ ധാരണയായിരുന്നു. അതേ സമയം ഇന്ത്യൻ - ജപ്പാൻ വ്യോമാഭ്യാസത്തെ ചൈനയും ആശങ്കയോടെയാണ് കാണുന്നത്. മേഖലയുടെ സമാധാനവും സുസ്ഥിരതയും നിലനിർത്താൻ ഇരു രാജ്യങ്ങളും ബാധ്യസ്ഥരാണെന്നാണ് ചൈന പ്രസ്താവനയിൽ വ്യക്തമാക്കിയത്.ചൈനയെ ചൊടിപ്പിക്കുമ്പോഴും ഇരു രാജ്യങ്ങളും സൈനിക സഹകരണങ്ങൾ കൂടുതൽ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.
നാവിക സേനയുടെ ജിമെക്‌സ്, കരസേനയുടെ ധർമ ഗാർഡിയൻ എന്നീ അഭ്യാസ പ്രകടനങ്ങൾ ഇരുരാജ്യങ്ങളും സംയുക്തമായി നേരത്തെ നടത്തിയിരുന്നു. എന്നാൽ വ്യോമമേഖലയിൽ ഇരുവരും മാത്രമായി കൈകോർക്കുന്നത് ആദ്യമാണ്. ഇന്ത്യയും അമേരിക്കയും നടത്തുന്ന മലബാർ നാവിക അഭ്യാസ പരിപാടിയിൽ 2015 മുതൽ സ്ഥിരം പങ്കാളിയാണ് ജപ്പാൻ. കടന്നുകയറ്റ ശ്രമങ്ങൾക്ക് ഇന്ത്യയിൽ നിന്നും ശക്തമായ തിരിച്ചടി നേരിട്ട ചൈനക്ക് അടുത്ത പ്രഹരമാവുകയാണ് ജപ്പാൻ നടത്തുന്ന വിപുലമായ ആയുധ ശേഖരണവും സൈനിക വിന്യാസവും. അതിനൊപ്പമാണ് ഇപ്പോൾ സംയുക്ത വ്യോമാഭ്യാസം 'വീർ ഗാർഡിയൻ 2023' നടക്കുന്നത് ഇതോട് ചൈന വിയർക്കുമെന്നു തീർച്ച.
https://www.facebook.com/Malayalivartha