ശബരിമല ഭണ്ഡാരത്തിൽ കൂട്ടിട്ടിരുന്ന നാണയങ്ങൾ എണ്ണിത്തീർത്തത് 1220 ജീവനക്കാരുടെ കഠിന പരിശ്രമത്തിനൊടുവിൽ: നാണയം എത്രയെന്ന് കണക്കാക്കാന്‍ ഒരു വേള തൂക്കി എടുക്കണോ എന്ന് പോലും ദേവസ്വം ഉദ്യോഗസ്ഥര്‍ സംശയിച്ചു: 11 അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍മാരുടെ നേതൃത്വത്തിൽ എണ്ണിയെടുത്ത കാണിക്കയിൽ 10 കോടിയുടെ നാണയങ്ങൾ....
മകര വിളക്ക് കഴിഞ്ഞ് ഒരു മാസത്തോട് അടുക്കുമ്പോൾ 1220 ജീവനക്കാരുടെ പരിശ്രമത്തിനൊടുവിൽ ശബരിമല ഭണ്ഡാരത്തില്‍ കൂട്ടിയിട്ടിരുന്ന നാണയങ്ങള്‍ എണ്ണിത്തീര്‍ത്തു. ആകെ 10 കോടിയുടെ നാണയങ്ങളാണ് ഭണ്ഡാരത്തില്‍ ഉണ്ടായിരുന്നത്. കൊവിഡ് നിയന്ത്രങ്ങള്‍ക്ക് ശേഷം ശബരിമല തീര്‍ത്ഥാടനം പൂര്‍ണതോതില്‍ എത്തിയ സീസണായിരുന്നു ഇത്തവണത്തേത്. അതിനാല്‍ തന്നെ ഇത്തവണ വന്‍ ഭക്തജനപ്രവാഹമാണ് ശബരിമലയില്‍ ഉണ്ടായിരുന്നത്.
ക്ഷേത്രത്തിലേക്കുള്ള കാണിക്ക വരവിലും ഇത് പ്രതിഫലിച്ചിരുന്നു. കാണിക്കയെണ്ണല്‍ ദിവസങ്ങളോളമെടുത്താണ് ജീവനക്കാര്‍ പൂര്‍ത്തിയാക്കിയത്. രണ്ട് ഘട്ടമായി 1220 ജീവനക്കാരാണ് നാണയങ്ങള്‍ എണ്ണാന്‍ വേണ്ടിയിരുന്നത്. നോട്ടും നാണയവും മഞ്ഞളും ഭസ്മവും എല്ലാം കൂടിക്കുഴഞ്ഞായിരുന്നു കാണിക്കയുണ്ടായിരുന്നത്. അതിനാല്‍ നാണയം എണ്ണുന്നതിലും ബുദ്ധിമുട്ട് നേരിട്ടു. കാണിക്ക എണ്ണുമ്പോള്‍ നോട്ടും നാണയവും മഞ്ഞളും ഭസ്മവും എല്ലാം വേര്‍തിരിക്കേണ്ടിവന്നു. ശ്രീകോവിലിന് മുന്നിലെ കാണിക്കയില്‍ നിന്ന് കണ്‍വെയര്‍ ബെല്‍റ്റിലൂടെ വരുന്ന പണവും ശബരീപീഠം മുതല്‍ വിവിധ ഭാഗങ്ങളിലായുള്ള 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണവുമാണ് ഭണ്ഡാരത്തില്‍ എത്തുന്നത്.
ശബരിമല സീസണിന് മുന്നേയുള്ള മാസപൂജകള്‍ മുതലുള്ള നാണയങ്ങള്‍ ഇതിലുണ്ടാകും. ദേവസ്വം ബോര്‍ഡിന്റെ ഫിനാന്‍സ് ഓഫിസര്‍ ബി എസ് ശ്രീകുമാര്‍, ദേവസ്വം ഡപ്യൂട്ടി കമ്മിഷണര്‍ ആര്‍ എസ് ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സ്‌പെഷ്യല്‍ ഓഫീസറായി 11 അസിസ്റ്റന്റ് ദേവസ്വം കമ്മിഷണര്‍മാരുടെ നേതൃത്വത്തിലാണ് കാണിക്ക എണ്ണിയിരുന്നത്. ദേവസ്വം ബോര്‍ഡിന് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനം ലഭിച്ച തീര്‍ത്ഥാടനമാണ് ഇത്തവണത്തേത് എന്നാണ് റിപ്പോര്‍ട്ട്. നോട്ട് എണ്ണുന്നതിനായി ധനലക്ഷ്മി ബാങ്ക് ആറ് ചെറിയ യന്ത്രങ്ങളും ഒരു വലിയ യന്ത്രവും എത്തിച്ചിരുന്നു.
നാണയങ്ങളുടെ മൂന്ന് കൂനകളായിരുന്നു ഉണ്ടായിരുന്നത്. നാണയം എത്രയെന്ന് കണക്കാക്കാന്‍ ഒരു വേള തൂക്കി എടുക്കണോ എന്ന് പോലും ദേവസ്വം ഉദ്യോഗസ്ഥര്‍ സംശയിച്ചിരുന്നു. എന്നാല്‍ ഒരേ മൂല്യമുള്ള നാണയങ്ങള്‍ പലതരത്തിലുള്ളതിനാല്‍ ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അതിനിടെ കാണിപ്പണമായി ഭക്തര്‍ സമര്‍പ്പിച്ച നോട്ടുകളില്‍ ചിലത് നശിച്ചിരുന്നു. ഇരുമുടിക്കെട്ട് നിറയ്ക്കുമ്പോള്‍ വെറ്റില, അടയ്ക്ക എന്നിവ ചേര്‍ത്താണ് കാണിപ്പണവും തയ്യാറാക്കുക.
ഇത് അഴിച്ച് നോട്ടുകള്‍ വേര്‍തിരിച്ചെടുക്കാന്‍ വൈകിയാല്‍ വെറ്റിലയ്ക്കും അടയ്ക്കക്കും ഒപ്പം ചേര്‍ന്ന് അഴുകി നോട്ടുകള്‍ ജീര്‍ണ്ണിക്കുന്ന സംഭവങ്ങള്‍ മുന്‍കാലങ്ങളിലും ഉണ്ടായിട്ടുണ്ട്. ശ്രീകോവിലിനുമുന്നിലെ കാണിക്കയില്‍നിന്ന് കണ്‍വെയര്‍ ബെല്‍റ്റിലൂടെ വരുന്ന പണവും ശബരീപീഠംമുതല്‍ വിവിധ ഭാഗങ്ങളിലായുള്ള 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണവുമാണ് ഭണ്ഡാരത്തിലെത്തുന്നത്. സീസണിന് മുന്നേയുള്ള മാസപൂജകള്‍ മുതലുള്ള നാണയങ്ങളാണിത്.
കഴിഞ്ഞ 9ന് വൈകുന്നേരത്തോടെയാണ് നാണയമെണ്ണല്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പഴയതും കീറിയതുമായ നോട്ടുകളും തരംതിരിച്ച് എണ്ണി. കീറിയനോട്ടുകള്‍ വെളള പേപ്പര്‍ ഉപയോഗിച്ച് ഒട്ടിച്ചശേഷമാണ് എണ്ണിയത്. മണ്ഡല മകരവിളക്ക് കാലത്ത് നട അടക്കുന്നതിന് മുമ്പായി നാണയം എണ്ണി തീര്‍ക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് അവധി നല്‍കാതെ നാണയമെണ്ണല്‍ തുടര്‍ന്നു.
എന്നാല്‍ ജീവനക്കാര്‍ക്കിടയില്‍ വൈറല്‍പ്പനിയും ചിക്കന്‍പോക്‌സും പടര്‍ന്നതും കൂടുതല്‍ പേര്‍ അവശരാകുകയും ചെയ്തതോടെ കഴിഞ്ഞ മാസം 25ന് നാണയമെണ്ണല്‍ നിര്‍ത്തിവെച്ചു. തുടര്‍ന്നാണ് ഈ മാസം 5 മുതല്‍ നാണയമെണ്ണല്‍ വീണ്ടും ആരംഭിച്ചത്.
ഇതിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഓരോ ഗ്രൂപ്പില്‍ നിന്നും 30 ക്ലാസ് ഫോര്‍ ജീവനക്കാര്‍ വീതം 540 പേരെ സന്നിധാനത്ത് എത്തിച്ചു. പഴയതും പുതിയതുമായ ഭണ്ഡാരത്തില്‍ ഉണ്ടായിരുന്ന നാണയങ്ങള്‍ അന്നദാന മണ്ഡപത്തിലെത്തിച്ചാണ് ഇക്കുറി എണ്ണിയത്. കാണിക്കപ്പണം സൂക്ഷിക്കുന്ന ഭണ്ഡാരം ചീഫ് ഓഫീസറായ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ ആര്‍.എസ് ഉണ്ണികൃഷ്ണനും ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട് ഓഫീസര്‍ ബി.എസ് ശ്രീകുമാറിന്റെയും നേതൃത്വത്തിലാണ് നാണയമെണ്ണല്‍ പൂര്‍ത്തിയാക്കിയത്.
https://www.facebook.com/Malayalivartha