ഉത്സവ ഘോഷയാത്രയ്ക്കിടെ അമിതവേഗതയിൽ പാഞ്ഞെത്തി മന്ത്രിയുടെ പൈലറ്റ് വാഹനം: നിലവിളിച്ച് ഭക്തജനങ്ങൾ ഓടിമാറി... സ്ത്രീയുടെ ദേഹത്ത് പൊലീസ് വാഹനം ഉരസി:- ഭക്ത ജനങ്ങളുടെ പ്രതിഷേധം ഒഴിവായത് ഭാരവാഹികളുടെ ഇടപെടലിൽ
ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ടെഴുന്നള്ളത്തിനിടയിലേക്ക് മന്ത്രിയുടെ പൈലറ്റ് വാഹനം പാഞ്ഞെത്തിയത് ആശങ്ക പരത്തി. ചേന്നമ്പള്ളിൽ ശ്രീഭദ്ര–ധർമശാസ്താ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കിടെയാണ് സംഭവം.
കൃഷി മന്ത്രിക്ക് പൈലറ്റ് പോയ പോലീസ് ജീപ്പ് അമിതവേഗത്തിൽ എത്തിയത് ഭക്തജനങ്ങൾക്കിടയിൽ പരിഭ്രാന്തി പടർത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 6.45നാണ് സംഭവം. ക്ഷേത്രത്തിലെ എഴുന്നള്ളത്ത് ഹൈസ്കൂൾ ജംക്‌ഷനിൽ എത്തി തിരികെ ആറാട്ടുകുളത്തിലേക്ക് പോകുന്നതിനിടെ ക്ഷേത്രത്തിനു സമീപത്തുവച്ചാണ് സംഭവം
മന്ത്രി പി.പ്രസാദിനു പൈലറ്റ് പോയ പൊലീസിന്റെ ജീപ്പാണ് ഘോഷയാത്രയ്ക്കിടയിലേക്ക് അമിത വേഗത്തിൽ എത്തിയത്. ഭക്തജനങ്ങൾ ഓടിമാറിയതിനാൽ അപകടമുണ്ടായില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. പൊലീസ് വാഹനം ഒരു സ്ത്രീയുടെ ദേഹത്ത് ഉരസുകയും ചെയ്തു. ഭക്തജനങ്ങൾക്കിടയിൽ പ്രതിഷേധമുണ്ടായെങ്കിലും ക്ഷേത്ര ഭാരവാഹികളുടെ ഇടപെടലിനെ തുടർന്ന് പ്രശ്നം പരിഹരിച്ച് മന്ത്രിയുടെ വാഹനം കടത്തിവിട്ടു.
https://www.facebook.com/Malayalivartha