ബൈക്ക് ഓടിക്കാനും, ഭക്ഷണം പാചകം ചെയ്യാനും അറിയാം.... മറ്റ് ആകർഷണീയമായ ഗുണങ്ങളുമുണ്ട്! താല്പര്യമുള്ളവർക്ക് സ്വീകരിക്കാം! വളർത്ത് നായയ്ക്ക് വേണ്ടി, ഭർത്താവിനെ ദത്ത് നൽകാനൊരുങ്ങി യുവതിയുടെ പരസ്യം
ഭാര്യയും ഭർത്താവും ജീവിതാവസാനം വരെ ഒരുമിച്ച് ജീവിക്കണമെന്ന് ഉറപ്പൊന്നുമില്ല. തമ്മിൽ ചേരില്ലെന്ന് വന്നാൽ ബന്ധം വേർപിരിയാം. വിവാഹമോചനത്തിലൂടെ അവർക്ക് ബന്ധം അവസാനിപ്പിക്കാം. ഇതെല്ലം നാട്ടിൽ നടപ്പുള്ള കാര്യമാണ്. എന്നാൽ ഭർത്താവിനെ ആർക്കെങ്കിലും ദത്ത് നൽകുന്ന കാര്യം എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഭർത്താവിനെ സഹിക്കാൻ പറ്റില്ലെന്ന് തോന്നിയപ്പോൾ ഒരു ഭാര്യ തന്റെ ഭർത്താവിനെ ദത്ത് നൽകാൻ ഒരുങ്ങിയിരിക്കുകയാണ്. അതിന് വേണ്ടി ഒരു പരസ്യവും നൽകിയിട്ടുണ്ട്.
ഭർത്താവിനെ ദത്ത് നൽകാൻ തയ്യാറാണെന്ന യുവതിയുടെ പരസ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സോണാലി എന്ന യുവതിയാണ് ഗൗരവ് എന്ന തന്റെ ഭർത്താവിനെ ദത്ത് നൽകാൻ തയ്യാറാണെന്ന് പരസ്യം നൽകിയിരിക്കുന്നത്. കേൾക്കുമ്പോൾ ഇത്തിരി വിചിത്രമായി തോന്നാമെങ്കിലും സംഗതി സത്യമാണ്.
തന്റെ വളർത്തു നായയെ പിരിയാൻ കഴിയാത്തത് കൊണ്ടാണ് സോനാലി എന്ന യുവതി 29 -കാരനായ ഭർത്താവിനെ താൽപര്യമുള്ളവർക്ക് ദത്തെടുക്കാം എന്ന് പരസ്യം നൽകിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലൂടെയാണ് വിചിത്രമായ ഈ സംഭവം പുറത്തുവന്നത്. അമിത് അറോറ എന്ന റെഡിറ്റ് ഉപയോക്താവാണ് തൻ്റെ സുഹൃത്തിൻറെ ജീവിതത്തിൽ സംഭവിച്ച ഈ വിചിത്രമായ കാര്യം പങ്കുവെച്ചത്.
ഭർത്താവിന് നായകളോട് അലർജിയുള്ളതാണ് യുവതിയുടെ പരസ്യത്തിന് പിന്നിലുള്ള കാരണം. ഗൗരവിന് സർപ്രൈസ് സമ്മാനമായി 20,000 രൂപയ്‌ക്ക് ജർമൻ ഷെപ്പേർഡിനെ കഴിഞ്ഞ ദിവസം യുവതി വാങ്ങി. യഥാർത്ഥത്തിൽ സോനാലി 29 -കാരനായ തൻറെ ഭർത്താവ് ഗൗരവിന് സമ്മാനം നൽകാനാണ് ഒരു നായക്കുട്ടിയെ വാങ്ങിയത്. ഭർത്താവ് സന്തോഷം കൊണ്ട് മതിമറക്കുമെന്ന് കരുതിയാണ് രണ്ടുമാസം പ്രായമുണ്ടായിരുന്ന ലിയോ എന്ന ജർമൻ ഷെപ്പേർഡ് നായക്കുട്ടിയെ ഇരുപതിനായിരം രൂപ മുടക്കി ഇവർ സ്വന്തമാക്കിയത്.
എന്നാൽ, നായക്കുട്ടിയുമായി വീട്ടിലെത്തി കഴിഞ്ഞപ്പോഴാണ് അവൾ അറിയുന്നത് ഭർത്താവിന് നായ അലർജിയാണെന്ന്. പക്ഷേ, അപ്പോഴേക്കും ലിയോയുമായി വളരെ വലിയൊരു ആത്മബന്ധം സോനാലിക്ക് ഉണ്ടായി കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ലിയോയെ പിരിയാൻ അവൾക്ക് മനസ്സ് വന്നില്ല. അതേ സമയം തന്നെ ഭർത്താവിനും നായക്കുട്ടിക്കും ഒപ്പം ഒരുമിച്ചു കഴിയാനും സാധിക്കാത്ത അവസ്ഥ വന്നു.
ഒടുവിൽ അവൾ ഒരു ഉപായം കണ്ടെത്തി. ഒരാളെ മറ്റാർക്കെങ്കിലും ദത്തു നൽകാം. ആരെ കൊടുക്കണം എന്ന ചിന്തയായി പിന്നെ... ഏറെ ആലോചിച്ചപ്പോൾ ഭർത്താവിനെ ആർക്കെങ്കിലും കൊടുക്കാനാണ് യുവതി തീരുമാനിച്ചത് ... അങ്ങനെ അവൾ ഭർത്താവിനെ ദത്ത് നൽകാൻ തീരുമാനിച്ചു. അതിനായി ആവശ്യക്കാരെ തേടി ഒരു പരസ്യം നൽകി. പരസ്യം ഇങ്ങനെയായിരുന്നു: 29 വയസുള്ള സുന്ദരനായ ഗൗരവിന് ബൈക്ക് ഓടിക്കാനും ഭക്ഷണം പാചകം ചെയ്യാനും അറിയാം. മറ്റ് ആകർഷണീയമായ ഗുണങ്ങളുമുണ്ട്. താല്പര്യമുള്ളവർക്ക് സ്വീകരിക്കാം.
പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. ഗൗരവിനെ ഞങ്ങൾക്ക് വേണ്ട പകരം ലിയോയെ തന്നാൽ മതി എന്നായിരുന്നു പരസ്യം കണ്ട് ചിലർ രസകരമായി കുറിച്ചത്. ഭർത്താവിനെക്കാളും പട്ടിക്ക് വില കൊടുക്കുന്ന ഭാര്യയോ എന്നാണ് ഒരാളുടെ കമന്റ്. അല്ലെങ്കിൽ നായകൾക്ക് തന്നെയാണ് മനുഷ്യനെക്കാളും നന്ദിയുള്ളതെന്നാണ് മറ്റൊരു കമന്റ്. ചിലർ ഭാര്യയെ വിമർശിക്കുന്നുണ്ട്. എന്തിനാണ് നിങ്ങൾ ഭർത്താവിനെ ഇങ്ങനെ നാണം കെടുത്തുന്നത്.
ഒരു പക്ഷെ തമാശ ആയിരിക്കാം പക്ഷേ ഇത് കുറച്ച് കൂടിപ്പോയി എന്നാണ് ഒരാളുടെ കമന്റ്. ചുറ്റിലും എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ല നായക്കു വേണ്ടി സ്വന്തം ഭർത്താവിനെ ദത്ത് വെയ്ക്കുന്ന ഭാര്യയോ ഇതൊക്കെ എന്തൊരു നാണക്കേടാണ് എന്നാണ് മറ്റൊരാൾ പറയുന്നത്. യുവതിയുടെ സുഹൃത്താണ് പരസ്യം പങ്കുവച്ചിരിക്കുന്നത് . ‘ സോണാലി ഇപ്പോൾ ഭർത്താവിനായി ഒരു പുതിയ വീട് തേടുകയാണ്. ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ അറിയിക്കുക. ഗൗരവിന് 29 വയസ്സുണ്ട്, ബൈക്ക് ഓടിക്കാനും പാചകം ചെയ്യാനും അറിയാം. സുന്ദരനുമാണ്- പോസ്റ്റിൽ പറയുന്നു.
https://www.facebook.com/Malayalivartha