രാജകീയ പ്രൗഢിയിൽ യാദാദ്രി ശ്രീ ലക്ഷ്‌മി നരസിംഹ സ്വാമി ക്ഷേത്രം: 5 കോടിയുടെ സ്വർണം: പേപ്പർവെയിറ്റ് 1000കോടിയുടെ! 14 ഏക്കറിലെ ബ്രഹ്മാണ്ഡ വിസ്മയത്തിൽ കണ്ണുതള്ളി ഭക്തർ...
ആറ് വർഷമായി അടഞ്ഞുകിടന്ന തെലങ്കാനയിലെ യാദാദ്രി ശ്രീ ലക്ഷ്‌മി നരസിംഹ സ്വാമി ക്ഷേത്രം ഭക്തർക്ക് തുറന്ന് നൽകിയത് കഴിഞ്ഞ വർഷമാണ് . തെലങ്കാന സംസ്ഥാനത്തെ യാദാദ്രി ഭുവനഗിരി ജില്ലയിൽ യാദഗിരിഗുട്ടയിലെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് യാദാദ്രി. 2016ൽ സ്ഥാപിച്ച ക്ഷേത്രത്തിന്റെ വിപുലീകരണവും പുനർനിർമ്മാണവും 2022 മാർച്ചിൽ പൂർത്തിയായി. 2022 മാർച്ച് 28ന് തെലങ്കാന സംസ്ഥാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവാണ് ഉദ്ഘാടനം നിർവഹിച്ചത്. രണ്ട് ഏക്കർ സ്ഥലത്ത് നിർമിച്ചിരുന്ന ക്ഷേത്രം ഇപ്പോൾ 14 ഏക്കറിലേക്ക വിപുലീകരിച്ചിട്ടുണ്ട്.
2000 കോടി രൂപ ചെലവിൽ നാല് ഏക്കർ വിസ്‌തൃതിയിൽ 2,500 സ്‌ക്വയർ ഫീറ്റിലാണ് രാജകീയ പ്രൗഢിയിൽ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. കെ.ചന്ദ്രശേഖര റാവുവാണു കുടുംബത്തോടെ എത്തി, പ്രത്യേക പൂജകൾക്ക് ശേഷം ഭക്തർക്ക് ക്ഷേത്രം തുറന്ന് നൽകിയത് . ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ് ക്ഷേത്ര നിർമിതി. ആന്ധ്രയിൽ നിന്നും എത്തിച്ച കറുത്ത ഗ്രാനൈറ്റ് കല്ലുകൾ കൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. പൂർണമായും കറുത്ത ഗ്രാനൈറ്റ് കല്ലുകൾ കൊണ്ട് നിർമിച്ച ക്ഷേത്രം ഇന്ത്യയിൽ ആദ്യമാണ്. രണ്ടര ലക്ഷം ടൺ കല്ലുകളാണ് ക്ഷേത്രം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.
എണ്ണൂറോളം ശിൽപികളും ആയിരത്തോളം തൊഴിലാളികളും ക്ഷേത്ര നിർമാണത്തിൽ ഏർപ്പെട്ടിട്ടുണ്ട്. 6000 ശിൽപകളാണ് പ്രധാന ക്ഷേത്രത്തിൽ മാത്രം നിർമിച്ചിട്ടുള്ളത്. വൈകുണ്ഡത്തിന് സമാനമായ രീതിയിലാണ് ക്ഷേത്രത്തിൻറെ ഏഴ് ഗോപുരങ്ങൾ നിർമിച്ചിരിക്കുന്നത്. വൈകുണ്ഡ കവാടം കടന്ന് പടികൾ കയറി വേണം പ്രധാന ക്ഷേത്രത്തിലെത്താൻ. പ്രദക്ഷിണം നടത്തുന്നതിന് അഞ്ചര കിലോ മീറ്റർ നീളത്തിൽ പ്രത്യേക പാതയും ഒരുക്കിയിട്ടുണ്ട്.
ശക്തമായ കാറ്റിനെ നേരിടാൻ ക്ഷേത്രത്തിൻറെ നാല് ദിശയിലേക്കും 55 അടി ഉയരത്തിൽ വായു ഗോപുരങ്ങളും നിർമിച്ചിട്ടുണ്ട്. ത്രിതല, പഞ്ചതല, സപ്‌തതല എന്നിങ്ങനെ തരം തിരിച്ചാണ് ഗോപുരങ്ങൾ നിർമിച്ചിരിക്കുന്നത്. കല്ലുകൾ മാത്രം ഉപയോഗിച്ചാണ് ഗോപുരം നിർമിച്ചിരിക്കുന്നതെന്നതും യാദാദ്രി ക്ഷേത്രത്തിൻറെ പ്രത്യേകതയാണ്. സിമൻറ് പൂർണമായും ഒഴിമാക്കി പഴയകാല നിർമാണ ശൈലിയായ ശർക്കര, ചണം, മൈറോബാലൻ, നാരങ്ങ, വെള്ള തുടങ്ങിയ വസ്തുക്കളാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. രാമായണ-മഹാഭാരത ഇതിഹാസ കഥകൾ ക്ഷേത്ര ചുവരുകളിൽ കൊത്തിയൊരുക്കിയിട്ടുണ്ട്. 541 പ്രതിഷ്ഠകളാണ് ക്ഷേത്രത്തിലുള്ളത്.
മഹാവിഷ്‌ണുവിൻറെ നാലാമത്തെ അവതാരമായ നരസിംഹമാണ് പ്രധാന പ്രതിഷ്‌ഠ. എന്നാൽ ഇപ്പോൾ ക്ഷേത്രം പ്രശസ്തമാകുന്നത് ഭഗവാൻ ലക്ഷ്മി നരസിംഹ സ്വാമിക്ക് ലഭിച്ച റ്റവും വിലപിടിച്ച സംഭാവനയുടെ പേരിലാണ്. ഏകദേശം അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 67 ഗ്രാം സ്വർണാഭരണങ്ങൾ ആണ് ഭഗവാന് ലഭിച്ചിരിക്കുന്നത് . ഇത്രയും മൂല്യമുള്ള സമ്മാനം കാണിക്കയായി നൽകിയത് എസ്ര രാജകുമാരിയാണ് .. അന്തരിച്ച നൈസാം മുഖറം ജായുടെ മുൻഭാര്യയായ എസ്ര രാജകുമാരി ക്ഷേത്രത്തിലെ വാർഷിക ബ്രഹ്മോത്സവത്തിലാണ് സ്വർണാഭാരണങ്ങൾ ദാനം ചെയ്തത്.
ഹൈദരാബാദിലെ എട്ടാമത്തെ നിസാം ആയ മുഖറം ജായ്ക്ക് 100 കോടി രൂപ ആസ്തിയും ആറ് കൊട്ടാരങ്ങളുമുണ്ടായിരുന്നു .. ജനുവരി 14-നാണ് അദ്ദേഹം ദേഹവിയോഗം ചെയ്തത്. ഇന്ത്യയിലെ സമ്പന്നരായ മറ്റ് രാജാക്കന്മാർക്ക് ഉണ്ടായിരുന്നതിൽ കൂടുതൽ ആഭരണങ്ങൾ നിസാമിന്റെ കൈവശമുണ്ടെന്ന് പറയപ്പെടുന്നു. വാസ്തവത്തിൽ, അദ്ദേഹത്തിന്റെ മുത്തച്ഛനും ഹൈദരാബാദിലെ ഏഴാമത്തെ നിസാമുമായ മിർ ഉസ്മാൻ അലി ഖാൻ ആണ് ലോകത്തിലെ ഏറ്റവും ധനികനായി കണക്കാക്കപ്പെട്ടിരുന്നത്.
സിൽവർ ഗോസ്റ്റ് ത്രോൺ കാർ ഉൾപ്പെടെയുള്ള റോൾസ് റോയ്‌സിന്റെ ഒരു കൂട്ടം അദ്ദേഹം സ്വന്തമാക്കിയിരുന്നു. അതുമല്ല, കടലാസ് വെയ്റ്റായി ഉപയോഗിച്ച 1,000 കോടി രൂപയുടെ ജേക്കബ് ഡയമണ്ടും അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോൾ ലണ്ടനിൽ താമസിക്കുന്ന എസ്ര രാജകുമാരിയുടെ മാതൃ രാജ്യം തുർക്കിയാണ് .. ഹൈദരാബാദിലേക്കും മാതൃരാജ്യമായ തുർക്കിയിലേക്കും അവർ ഇടയ്ക്കിടെ യാത്ര ചെയ്യാറുണ്ട്. തുർക്കിയിൽ ജനിച്ച എസ്ര വിവാഹത്തിലൂടെയാണ് രാജകുമാരിയായത്.
1959 ലാണ് ഹൈദരാബാദിലെ അസഫ് ജാ രാജവംശത്തിലെ രാജകുമാരൻ മുഖറം ജായെ വിവാഹം ചെയ്തത്. അവരുടെ 15 വർഷത്തെ ദാമ്പത്യത്തിനിടയിൽ, അവർക്ക് ഒരു മകനും മകളുമുണ്ട്. മകൻ അസമത് ജായാണ് അസഫ് ജാ കുടുംബത്തിന്റെ നിലവിലെ തലവൻ. മകൾ ശെഖ്യ. ഇപ്പോൾ ലണ്ടനിൽ ആണ് എസ്രാ രാജകുമാരി . രാജകുമാരിയാണ് ചൗമഹല്ല, ഫലക്‌നുമ കൊട്ടാരങ്ങളുടെ പുനരുദ്ധാരണം നടത്തിയത്.
https://www.facebook.com/Malayalivartha