രണ്ട് കുട്ടികയുടെ അമ്മയുമായി അവിഹിത ബന്ധം: വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് കാമുകിയെ മറന്ന് വിവാഹം കഴിച്ചു: പിന്നലെ ഗതാഗത കുരുക്കിനിടെ ഭാര്യയെ ഉപേക്ഷിച്ച് യുവാവ് കടന്ന് കളഞ്ഞു...
വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ ഭാര്യയെ ഗതാഗത കുരുക്കിനിടെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ് യുവാവ്. കഴിഞ്ഞ മാസം 16ന് മഹാദേവപുരയിൽ വച്ചായിരുന്നു സംഭവം. വിജയ് ജോർജ് എന്നയാളാണ് കാമുകിയുടെ ഭീഷണിയെ തുടർന്ന് ഭാര്യയെ ഉപേക്ഷിച്ച് കടന്നത്. പള്ളിയിൽ പോയി മടങ്ങി വരുന്നതിനിടെയായിരുന്നു സംഭവം. ണ്ടാഴ്ചയായി ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. വിവാഹത്തിന് മുമ്പ് വിജയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു.
ഇയാളുടെ പിതാവിന്റെ കമ്പനിയിലെ ഡ്രൈവറിന്റെ ഭാര്യയുമായിട്ടായിരുന്നു പ്രണയത്തിലായിരുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ ഇവർ അതേ കമ്പനിയിൽ ക്ലാർക്കായി ജോലി ചെയ്യുകയായിരുന്നു. ഈ ബന്ധം വീട്ടിലറിഞ്ഞതോടെ അവരെ മറക്കാമെന്നും മറ്റൊരു വിവാഹത്തിന് തയ്യാറാണെന്നുമായിരുന്നു വിജയ് പറഞ്ഞത്.
വിവാഹത്തിന് മുമ്പുതന്നെ പെൺകുട്ടിയോട് വിജയ് കാര്യങ്ങൾ പറഞ്ഞിരുന്നു. എന്നാൽ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചാൽ സ്വകാര്യ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്ത് വിടുമെന്ന് കാമുകി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭയത്തിലായിരുന്നു ഇയാൾ.
പള്ളിയിൽ നിന്ന് മടങ്ങുന്ന വഴിയിൽ കാർ ഗതാഗത കുരുക്കിൽ കുടുങ്ങിയെന്നും, ഇതിനിടെ വിജയ് കാറിന്റെ ഡോർ തുറന്ന് പുറത്തേക്കോടുകയായിരുന്നുവെന്നും അയാളുടെ ഭാര്യ പറഞ്ഞു. പെട്ടെന്നുണ്ടായ ഈ സംഭവത്തിൽ ഞെട്ടിപ്പോയെന്നും കാറിൽ നിന്നിറങ്ങി പിന്തുടരാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും വിജയ്‌യുടെ ഭാര്യ കൂട്ടിച്ചേർത്തു.
എന്ത് വന്നാലും ഒപ്പമുണ്ടാകുമെന്ന് വിജ്‌യുടെ മാതാപിതാക്കളും താനും വാക്ക് കൊടുത്തതായും എന്നിട്ടും വിവാഹപ്പിറ്റേന്ന് കടന്നുകളയുകയായിരുന്നു. വിജയ് സുരക്ഷിതനാണെന്നും ഉടൻ തിരിച്ചെത്തുമെന്നും കരുതുന്നതായും അവർ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha