ശോഭയും കൂട്ടാളിയും സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ പത്തനാപുരം സ്വദേശി അനീഷിന്റെ കുടുംബത്തെ തടവിലാക്കിയത് ആഭിചാരക്രിയകൾക്ക്: പൂജകൾക്കായി വീട്ടിലേയ്ക്ക് ആളുകളെത്തുമ്പോൾ കൊല്ലുമെന്ന് ഭീഷണി മുഴക്കി :- ശോഭയും, കൂട്ടാളിയും ഒളിവിൽ
ആഭിചാര കൊലയുടെ ഞെട്ടൽ മാറുന്നതിന് മുമ്പ് പത്തനംതിട്ട മലയാലപ്പുഴയിൽ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ അറസ്റ്റിലായ മന്ത്രവാദിനി ശോഭയും കൂട്ടാളി ഉണ്ണികൃഷ്ണനും മൂന്ന് പേരെ പൂട്ടിയിട്ട സംഭവത്തിൽ കഴിഞ്ഞ ദിവസം വീണ്ടും അറസ്റ്റിലായിരുന്നു. കുട്ടികളെ മന്ത്രവാദത്തിന് ഉപയോഗിച്ചെന്ന കേസിൽ കഴിഞ്ഞ ഓക്ടോബറിൽ ജയിലിയവരാണ് ഇരുവരും ജയിലിലായത്. ഇവരുടെ മന്ത്രവാദ കേന്ദ്രത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം തടവിലാക്കപ്പെട്ട മൂന്ന് പേരെ രക്ഷപ്പെടുത്തിയത്.
സിപിഎം പ്രവർത്തകരും പൊലീസും ചേർന്നാണ് മൂന്ന് പേരെ മോചിപ്പിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ പത്തനാപുരം സ്വദേശി അനീഷിന്റെ കുടുംബത്തെയാണ് ശോഭയും കൂട്ടാളിയും മന്ത്രവാദ കേന്ദ്രത്തിൽ പൂട്ടിയിട്ടിരുന്നത്. മന്ത്രവാദിനിയായ ശോഭനയും അനീഷും തമ്മിലുള്ള സാമ്പത്തിക ഇടപാടിനെചൊല്ലിയുള്ള തർക്കമാണ് പൂട്ടിയിടാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.
ശോഭനയും കൂട്ടാളി ഉണ്ണികൃഷ്ണനും മലയാലപ്പുഴയിലെ പൊതീപ്പാട് കേന്ദ്രീകരിച്ചാണ് മന്ത്രവാദവും പൂജയും നടന്നിരുന്നത്. ഇരുവരും ജയിലിലായ കാലയളവിലാണ് പത്തനാപുരം സ്വദേശി അനീഷ് സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്റിലായത്. ജയിലിൽ വച്ച് അനീഷും ഉണ്ണികൃഷ്ണനും പരിചയപ്പെട്ടു. ജാമ്യത്തിലിറങ്ങിയ ശേഷവും ഇവർ തമ്മിലുള്ള ബന്ധം തുടർന്നു. അനീഷിനെ കേസിൽ നിന്ന് രക്ഷിക്കാനുള്ള പണം നൽകാമെന്ന് പറഞ്ഞ് ജനുവരി മാസത്തിൽ ഇയാളുടെ കുടുബത്തെ മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രത്തിലെത്തിച്ച് താമസിപ്പിച്ചു. അനീഷിന്റെ കേസ് ആവശ്യങ്ങൾക്ക് പല തവണയായി മന്ത്രവാദിനി ശോഭന മൂന്ന് ലക്ഷം രൂപയോളം നൽകിയിരുന്നു.
കഴിഞ്ഞ ഒരാഴ്ച മുമ്പ് ശോഭനയും ഉണ്ണികൃഷ്ണനും അനീഷിനോട് കൊടുത്ത പണം തിരികെ ചോദിച്ചു. പണം നൽകാതെ വന്നതോടെയാണ് അനീഷിന്റെ ഭാര്യ ശുഭയേയും അമ്മ എസ്തേറിനേയേയും ക്രൂരമായി മർദ്ദിക്കുകയും വീട്ടിൽ പൂട്ടിയിടുകയും ചെയ്തത്. പണം കൊടുത്തില്ലെങ്കിൽ ശുഭയെയും ലീയയെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും മന്ത്രവാദത്തിൽ വിശ്വാസമില്ലാത്ത കുടുംബത്തെ ആഭിചാര ക്രിയകൾക്കായി നിർബന്ധിച്ചെന്നും മാനസികവും ശാരീരികവുമായി ഉപദ്രവിച്ചെന്നും ആക്ഷേപമുണ്ട്.
അനീഷ് ഒരാഴ്ച മുൻപു വീട്ടിൽ നിന്നു കടന്നുകളഞ്ഞു. ചൊവ്വാഴ്ച രാത്രി ശുഭ, എസ്തർ, ലീയ എന്നിവരെ ശോഭന വീട്ടിൽ പൂട്ടിയിട്ടു. അടുത്തദിവസം രാത്രി പൂജകൾക്കായി വീട്ടിൽ ആളുകൾ വരുമ്പോൾ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ ശോഭന വീട്ടിലില്ലാത്ത നേരത്ത് ഇവർ ബഹളം വച്ചതിനെത്തുടർന്ന് നാട്ടുകാരിൽ ചിലർ തൊട്ടടുത്ത് കുടുംബശ്രീ യോഗസ്ഥലത്തു വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് മഹിളാ അസോസിയേഷൻ അംഗങ്ങളായ സിഡിഎസ് പ്രവർത്തകർ ഡിവൈഎഫ്ഐ പ്രവർത്തകരെയും കൂട്ടി കതക് തകർത്ത് മൂവരെയും മോചിപ്പിക്കുകയായിരുന്നു. കുമ്പഴക്കാരിയായ വാസന്തി എലിയറയ്ക്കലിലാണ് ആശ്രമം സ്ഥാപിച്ച് ആദ്യം ആഭിചാര ക്രിയകള്‍ തുടങ്ങിയത്. വിശ്വാസികള്‍ എത്തി തുടങ്ങിയതോടെ പണം കുമിഞ്ഞു കൂടി.ബ്ലേഡ് പലിശയ്ക്ക് കൊടുക്കുന്ന പണം തിരികെ പിടിക്കാനും സ്വന്തം സുരക്ഷയ്ക്കും ഗുണ്ടകളെയും നിയോഗിച്ചു. ഗുണ്ടാത്തണലില്‍ വളര്‍ന്ന വാസന്തി അങ്ങനെ പിടിച്ചെടുത്തതാണ് മലയാലപ്പുഴ പൊതീപ്പാടുള്ള വീട്. ഇത് പിന്നീട് വാസന്തിയമ്മ മഠം എന്ന പേരില്‍ ആശ്രമമാക്കി.
15 വർഷങ്ങൾക്ക് മുൻപാണ് ശോഭനാതിലകും ഭർത്താവും രണ്ടു ആൺമക്കളും കൂടി മെഴുവേലിയിൽ വാടകവീട്ടിൽ താമസം തുടങ്ങിയത്. പിന്നീട് ആ വീട് വിലയ്ക്ക് വാങ്ങി. അക്കാലത്ത് ഇവരുടെ ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ നാട്ടുകാരുമായി അടിപിടിയും ബഹളവുമുണ്ടായി. ചിലർ കൈയേറ്റം ചെയ്തുവെന്ന് കാണിച്ചു ആറു പേർക്കെതിരെ ഇവർ പരാതിയും നൽകി. വിവരമറിഞ്ഞു നാട്ടിലെത്തിയ ഭർത്താവ് ഇവരുടെ കഥകൾ കേട്ട് ഞെട്ടി. പൊലീസ് സഹായത്തോടെ വീട്ടിൽ നിന്ന് ഇറക്കുകയായിരുന്നു.
വീട് വിറ്റ ഭർത്താവ് രണ്ടു മക്കളെയും കൂട്ടി സ്വദേശത്തേക്ക് മടങ്ങി. ശോഭന സ്വദേശമായ കുമ്പഴയിലേക്കും മടങ്ങി. തുടർന്ന് ഏലിയറക്കലിൽ ആശ്രമം തുടങ്ങിയ ശോഭന നാട്ടുകാരെ ഇവിടേക്ക് ആകർഷിച്ചു. പിന്നീട് പേരുമാറ്റി വാസന്തിയമ്മയായി. കൂടോത്രം ചെയ്യാനും ആഭിചാര കർമ്മങ്ങൾക്കും നിരവധി പേർ ഇവിടെയെത്തി. വാസന്തി ചൂരൽ പ്രയോഗത്തിലൂടെയും അസഭ്യവർഷം നടത്തിയും കുട്ടികളെ നഗ്നരാക്കിയുമാണ് ആഭിചാരക്രിയകൾ നടത്തിയിരുന്നത്. വാസന്തിയമ്മ മഠത്തിലേക്ക് ആളുകളെ ആകർഷിക്കുന്നതിനായി മലയാലപ്പുഴ ക്ഷേത്ര പരിസരത്ത് ഏജന്റുമാരെയും നിയോഗിച്ചിരുന്നതായി വിവരമുണ്ട്.
ആഭിചാരക്രിയകളുടെ ഭാഗമായി കുട്ടികളെ നഗ്‌നരാക്കിയതുമായി ബന്ധപ്പെട്ട് പരാതികളുമുണ്ടായിരുന്നു. നാട്ടുകാരെ വെല്ലുവിളിച്ച് കഴിഞ്ഞിരുന്ന വാസന്തിയെ പലർക്കും ഭയമായിരുന്നു. പലപ്പോഴും ബനിയനും ബർമുഡയുമായിരുന്നു ഇവരുടെ വേഷം. പൂജകൾക്കായി വരുന്ന സ്ത്രീകളുടെ വസ്ത്രം അഴിച്ചു മാറ്റിയ ശേഷം അസഭ്യവർഷം നടത്തും. തുടർന്നാണ് ബാധ ഒഴിപ്പിക്കാനെന്ന പേരിലുള്ള ചൂരൽപ്രയോഗം. സ്വയം ദൈവമാണ് എന്ന് പറയുന്ന വസന്തിയുടെ അസഭ്യവർഷം കേട്ടാണ് അയൽവാസികൾ ഉറക്കമുണരുന്നത്.
https://www.facebook.com/Malayalivartha