മക്കളും വേണ്ട കുടുംബവും വേണ്ട: തൊടുപുഴയിൽ മുപ്പതുകാരനൊപ്പം ഇരുപത്തെട്ടുകാരി ഒളിച്ചോടി: പിന്നാലെ എട്ടിന്റെ പണി
തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് പോയ യുവതിയും യുവാവും അറസ്റ്റിൽ. മുപ്പതുകാരനായ യുവാവും, തങ്കമണി സ്വദേശിയുമായ ഇരുപത്തിയെട്ടുകാരിയുമാണ് അറസ്റ്റിലായത്. യുവാവിന് ഭാര്യയും എഴും ഒൻപതും വയസ്സുള്ള രണ്ട് മക്കളുമുണ്ട്. യുവതിക്ക് ഭർത്താവും നാലുവയസ്സുള്ള മകളുമുണ്ട്.
യുവാവും യുവതിയും ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയും ഒളിച്ചോടുകയുമായിരുന്നു. കുഞ്ഞിനെ പരിരക്ഷിക്കാത്തതിനാണ് ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ 75, 85 വകുപ്പുകൾ പ്രകാരമാണു യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
എഴും ഒൻപതും വയസ്സുള്ള കുട്ടികളെയും ഭാര്യയെയും ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയുമായി ഒളിച്ചോടിയതിനാണ് യുവാവിനെതിരെയുള്ള കേസെടുത്തിരിക്കുന്നത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha