അപൂര്‍വ്വ ചങ്ങാതിമാര്‍
ലോകം ഉണ്ടായ കാലം മുതല്‍ തന്നെ നിലവിലുളള ഒന്നാണ് സൗഹൃദങ്ങളും. സൗഹൃദങ്ങളുടെ മഹത്വത്തെക്കുറിച്ച് കേട്ട് വളരുന്നവരാണ് നാം. പലപ്പോഴും പല നല്ല സൗഹൃദങ്ങളും നമുക്ക് അനുഭവിക്കാനും കഴിയുന്നു. നല്ല സുഹൃത്തുക്കള്‍ പലപ്പോഴും ഒരു ഭാഗ്യമാണ്. നല്ലൊരു ചങ്ങാതിയില്‍ നാം നമ്മെത്തന്നെയാണ് കാണുന്നത് എന്ന പരമാര്‍ത്ഥമാണ് ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ലില്‍ ഒളിഞ്ഞിരിക്കുന്നത്.
എന്തിനാണ് ഇത്രയേറെ പരത്തിപ്പറയുന്നത് എന്നല്ലേ? കാര്യമുണ്ട് കേട്ടോ. ഒരു അപൂര്‍വ ചങ്ങാത്തത്തെക്കുറിച്ച് പറഞ്ഞു വരികയാണ്. ഇവിടെയല്ല, അങ്ങ് ഇന്തോനേഷ്യയില്‍. അവിടുത്തെ തമന്‍ സഫാരി മൃഗശാലയിലാണ് ഈ അപൂര്‍വ സൗഹൃദക്കാഴ്‌ച. കൂട്ടുകാര്‍ ആരൊക്കെയെന്നല്ലേ. ഉറാങ്ങ് ഉട്ടാങ്ങ് എന്ന വിഭാഗത്തില്‍ പെട്ട ആള്‍ക്കുരങ്ങുകളും, കടുവകളും തമ്മിലാണ് കൂട്ട് !
ഡെമിസ്,മാനിസ് എന്നീ കടുവാക്കുട്ടികളെ അവരുടെ അമ്മ ഉപേക്ഷിച്ചപ്പോള്‍ നിയ,ഇര്‍മ എന്നീ ഉറാങ്ങ് കുട്ടികള്‍ക്കൊപ്പം മൃഗശാല അധികൃതര്‍ ഇവരെ പാര്‍പ്പിച്ചു. ആദ്യമൊക്കെ അവര്‍ കളിക്കുക മാത്രമേ ചെയ്‌തിരുന്നുളളൂ. ഒരുദിവസം കണ്ട കാഴ്‌ച ഉറാങ്ങ് ഉട്ടാങ്ങ് കുട്ടികള്‍ ഡെമിസിനെ കെട്ടിപ്പിടിക്കുന്നു. അവനാകട്ടെ അവരെ സ്‌നേഹത്തോടെ നക്കുന്നു. ഇതേ മൃഗശാലയില്‍ മറ്റ് രണ്ട് ആള്‍ക്കുരങ്ങ് കുട്ടികള്‍ കൂടിയുണ്ട്. അവരുടെ കൂട്ടുകാരനാരെന്നോ ഒരു പുളളിപ്പുലി !
https://www.facebook.com/Malayalivartha