തിളപ്പിച്ചാലും ചാവില്ല..തണുപ്പിലും ചാവില്ല! ഭൂമിയിലെ എല്ലാരും ചത്തൊടുങ്ങിയാലും ഈ ഐറ്റം ഇവിടൊക്കെ തന്നെ കാണും.. ഈ മൊതൽ അമ്മാതിരി ഒരു മൃഗം.. !
മരിയാന ട്രെഞ്ച് -സമുദ്രത്തിൽ വളരെ അപൂർവ്വമായ ജീവികൾ ഉള്ളതായി ഇതിനു മുൻപും ധാരാളം റിപ്പോർട്ടുകൾ വന്നിട്ടുണ്ട് . 1. മെഗലോഡൺ.. മെഗലോഡൺ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും മരിയാന ട്രെഞ്ചിന്റെ ആഴത്തിലാണ് ജീവിക്കുന്നതെന്നും ആളുകൾ ഇപ്പോഴും വിശ്വസിക്കുന്നു. കാലാകാലങ്ങളിൽ ആളുകൾ ഈ ഭീമൻ സ്രാവിനെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ട്.അതുപോലെ
2 ലിയോപ്ലൂറോഡൺ . ടെലിസ്കോപ്പ് ഒക്ടോപസ്,മരിയാന സ്നൈൽഫിഷ്,പ്രെഡേറ്ററി ട്യൂണിക്കേറ്റ് , ഗ്രനേഡിയർ ഫിഷ്,സോംബി വേം, ആഴക്കടൽ ഹാച്ചെറ്റ്ഫിഷ്, ഗോബ്ലിൻ സ്രാവ്, ബാരെലി ഫിഷ് എന്നിങ്ങനെ അപൂർവ്വത്തിൽ അപൂർവങ്ങളായ ജീവികൾ മറിയാനാ ട്രഞ്ചിൽ ഉണ്ടെന്നാണ് ആളുകൾ വിശ്വസിക്കുന്നത് ..എന്നാൽ ഇത്തരം ജീവികളിൽ ഏറ്റവും ഭീകരൻ ഒരു ഇത്തിരിക്കുഞ്ഞൻ ജീവിയാണ്
ഒരു മില്ലിമീറ്ററോ അതിൽ കുറവോ വലിപ്പമുള്ള ടാർഡിഗ്രേഡുകൾ ഭൂമിയിലെ ഏറ്റവും കഠിനമായ ജീവികളാണെന്ന് വിശ്വസിക്കപ്പെടുന്നു. ഭൂമിയിൽ സംഭവിച്ചേക്കാവുന്ന ഏതൊരു കോസ്മിക് ദുരന്തത്തെയും അതിജീവിക്കാൻ അവർക്ക് കഴിയുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തി.
ഇത് Tardigrades, ബാക്ടീരിയ ഒക്കെ പോലെ ഏകകോശജീവി ഒന്നുമല്ല.. ശരിക്കും ഒരു മൃഗമാണ് ഇത് .വേണമെങ്കിൽ ഒരു കരടിയുടെ മിനിയേച്ചർ രൂപം ആണ് ഇതിനെന്നു പറയാം ... ഏതാണ്ട് 0.5 mm മാത്രമുള്ള ഒരു സസ്തനിയായ മൃഗം . വെള്ളവും ഭക്ഷണവും ഇല്ലാതെ 10 കൊല്ലം ജീവിക്കും ഈ ജീവി എന്നാണു പറയുന്നത് , ഇക്കാലത്തു ഇതിന്റെ ശരീരത്തിലെ ജലാംശം 2% വരെ താഴും എന്നുവെച്ചാൽ നമുക്ക് ചുറ്റുമുള്ള ഏറ്റവും ഉണങ്ങി നശിച്ച വസ്തുക്കളിൽ പോലും ഇതിലും കൂടുതൽ ജലാംശം ഉണ്ടാവും.. ഈ അവസ്ഥയിൽ നിന്നും ഇത്തിരി വെള്ളം കിട്ടിയാൽ ഇത്പിന്നെയും ജീവിക്കും.
ഈ ജന്തുവിനെ വെള്ളത്തിലിട്ടു തിളപ്പിച്ചാലും ചാവില്ല, 149.5 ഡിഗ്രി സെൽഷ്യസ് ലും അതിജീവിക്കും .. 100 ഡിഗ്രി യിൽ വെള്ളം തിളക്കും, ഒരു പ്രഷർ കുക്കർ ൽ പോലും 120-130 ഡിഗ്രി ചൂടെ കാണൂ . ഇനി തണുപ്പിലാണേൽ 1ഡിഗ്രി kelvin ലും ചാവില്ല.. 1k എന്നാൽ -272 ഡിഗ്രി സെൽഷ്യസ് ആണെന്നോർക്കുക ..പ്രപഞ്ചത്തിലെ സ്വാഭാവിക തണുപ്പ് പോലും -270.5 വരെയേ ഒള്ളൂ..അതിലും താഴെയുള്ള തണുപ്പ് വന്നാൽ പോലും ഇത് ചത്തുപോവില്ല
മരിയാന ട്രെഞ്ച് -സമുദ്രത്തിലെ ഏറ്റവും ആഴമുള്ള ഭാഗത്തുള്ള ഏതാണ്ട് 15500 psi ആണ്, ഈ ജീവികൾ 1 ,00 ,000 psi ലും ചാവില്ല. 1 ചതുരശ്ര ഇഞ്ച് യൂണിറ്റ് ഏരിയയിൽ 1 പൗണ്ട് ബലം പ്രയോഗിക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദത്തെയാണ് psi എന്നുപറയുന്നത് അതായത് നമ്മൾ ജീവിക്കുന്ന 15 psi യുടെ 6000 മടങ്ങിലും ഈ ജീവിയ്ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല .
Space ലെ ശൂന്യതയിലും ഇവ ജീവിക്കും ഏതാണ്ട് 10 മണിക്കൂറോളം.. നമുക്ക് സെക്കൻഡ് കൾ പോലും ഇതിന് സാധിക്കില്ല.മനുഷ്യർക്ക് താങ്ങാവുന്നതിന്റെ ആയിരക്കണക്കിന് മടങ്ങ് റേഡിയേഷൻ ഉം ഇവ അതിജീവിക്കും, മരിയാന ട്രെഞ്ച് -സമുദ്രത്തിൽ ഉണ്ടായിരുന്ന മുൻപ് പറഞ്ഞാ ജീവികൾക്കെല്ലാം വംശനാശം സംഭവിച്ചെങ്കിലും ഇവ അതിജീവിച്ചു എന്നാണു പറയുന്നത് , ഒരു പക്ഷെ ഭൂമിയിലെ എല്ലാരും ചത്തൊടുങ്ങിയാലും ഈ ഐറ്റം ഇവിടൊക്കെ തന്നെ കാണും .
https://www.facebook.com/Malayalivartha