മാംസഭോജിയായ ടാസ്മാനിയൻ ഡെവിൾ... കരുത്തുറ്റ പേശികളുള്ള ശരീരം, കറുത്ത രോമങ്ങൾ, ദുർഗന്ധം,വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഉഗ്രമായ അലർച്ച...വലിയ തലയും കഴുത്തും..കൊഴുത്തുരുണ്ട രൂപം...അഡ്വഞ്ചറസ് ലീസ എന്ന ചെകുത്താൻ പെണ്ണ്
മാംസഭോജിയായ ടാസ്മാനിയൻ ഡെവിൾ... കരുത്തുറ്റ പേശികളുള്ള ശരീരം, കറുത്ത രോമങ്ങൾ, ദുർഗന്ധം,വളരെ അസ്വസ്ഥതയുണ്ടാക്കുന്ന ഉഗ്രമായ അലർച്ച...വലിയ തലയും കഴുത്തും..കൊഴുത്തുരുണ്ട രൂപം ആണെങ്കിലും അതിശയിപ്പിക്കുന്ന വേഗതയും ഡെവിളിനുണ്ട്. കൂടാതെ, മരങ്ങളിൽ കയറാനും നദികളിലൂടെ നീന്താനും ഇവയ്ക്കു കഴിയുന്നു. ഇരയെ വേട്ടയാടുന്നതിനൊപ്പം സമീപത്ത് മനുഷ്യവാസമുണ്ടെങ്കിൽ വീട്ടിലെ ഭക്ഷണങ്ങളും ഇവ ഭക്ഷിക്കുന്നു. സാധാരണയായി ഏകാന്തവാസിയാണെങ്കിലും ചിലപ്പോൾ മറ്റ് ഡെവിളുകളുമായി ചേർന്ന് ഭക്ഷണം കഴിക്കുകയും താമസസ്ഥലം മലീമസമാക്കുകയും ചെയ്യും ...
2020ൽ ആയിരുന്നു ആ സംഭവം. 3000 വർഷങ്ങൾക്കു ശേഷം ആ ജീവി തന്റെ ജന്മനാട്ടിലേക്കു തിരിച്ചെത്തി. ഓസ്‌ട്രേലിയയിലെ ബാരിങ്ടൻ ടോപ്‌സ് ദേശീയോദ്യാനത്തിലേക്ക് ടാസ്മാനിയൻ ഡെവിൾ എന്ന ജീവികളാണ് എത്തിയത്. പക്ഷെ 'ചെകുത്താന്‍'മാര്‍ ദ്വീപിന് കൊടുത്ത പണി ഒരു ഒന്നൊന്നര പണിയായിപ്പോയി ..അപൂര്‍വ്വ ജീവിജനുസ്സിനെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ആവിഷ്‌രിച്ച പദ്ധതി മറ്റൊരു ജീവിവിഭാഗത്തിന്റെ നാശത്തിനു കാരണമായി. ഓസ്‌ട്രേലിയയിലാണ് വംശനാശഭീഷണി നേരിടുന്നതിനെ തുടര്‍ന്ന് വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ പുനരധിവസിപ്പിച്ച ജീവികള്‍ അവിടെ ഉള്ള പെന്‍ഗ്വിന്‍ ഇനത്തില്‍പെട്ട കുഞ്ഞുകടല്‍പ്പക്ഷികളെ മുഴുവൻ തിന്നൊടുക്കി .
11 ടാസ്മാനിയൻ ഡെവിൾ എന്ന ജീവികളെയാണ് ആയിരം ഏക്കർ വിസ്തീർണമുള്ള ഉദ്യാനത്തിലേക്ക് ഇറക്കിവിട്ടത്. ഓസി ആർക്ക് എന്ന സന്നദ്ധ സംഘടനയാണ് ഒരിക്കൽ വംശനാശം സംഭവിച്ച ഇവയെ തിരിച്ചു കൊണ്ടുവന്നത് .. അന്ന് ഇറക്കിവിട്ട ആദ്യ ടാസ്മാനിയൻ ഡെവിളായ അഡ്വഞ്ചറസ് ലീസ എന്ന പെൺ ചെകുത്താനാണ് ഇപ്പോൾ 3 കുട്ടികൾക്ക് ജനനമേകിയിരിക്കുന്നത് എന്നാണു പുതിയ വിശേഷം .
അന്ന് 11 ജീവികളെ ഇറക്കിവിട്ടതിനു പിന്നാലെ 21 ജീവികളെ കൂടി എത്തിച്ചിരുന്നു. 16 കുട്ടികൾ കൂടി പിറക്കുകയും ചെയ്തു. ഓസ്‌ട്രേലിയയിൽ ടാസ്മാനിയൻ ഡെവിൾ ജീവികളുടെ എണ്ണം കൂടുന്നതിന്റെ സൂചനയാണിതെന്ന് ഗവേഷകർ പറയുന്നു.
ഓസ്ട്രേലിയയിലെ ദ്വീപായ ടാസ്മാനിയയിൽ മാത്രം കണ്ടുവരുന്ന മാംസഭോജിയായ ഒരു സഞ്ചിമൃഗമാണ് ടാസ്മാനിയന്‍ ഡെവിൾ. അതിശയിപ്പിക്കുന്ന വേഗതയും,സ്ഥിരതയുമാണ് ഈ മൃഗത്തിന്‍റെ പ്രത്യേകത. അതിനോടൊപ്പം മരത്തില്‍ കയറാനും, നദികളിലൂടെ നീന്താനും ഇവക്ക് സാധിക്കും. ഓസ്ട്രേലിയയുടെ പ്രധാനഭാഗത്ത് നിന്ന് അപ്രത്യക്ഷമായ ഈ മൃഗത്തിനെ തിരികെക്കൊണ്ട് വരുന്നതിനായി 10 വര്‍ഷത്തോളമായി ഓസി ആര്‍ക്ക് സംഘടന പരിശ്രമിക്കുകയായിരുന്നു. ഇവയുടെ തിരിച്ചുവരവ് കാട്ടുപൂച്ചകളുടേയും, കാട്ടുനായിക്കളുടേയും എണ്ണം, ക്രമാതീതമായി കൂടുന്നത് കുറയ്ക്കുവാന്‍ സഹായകമാകുമെന്നാണ് ശാസ്ത്രഞ്ജന്മാര്‍ കരുതുന്നത്.
ഓസ്‌ട്രേലിയ ഒട്ടേറെ വിചിത്രമായ സംഗതികളുള്ള നാടാണ്. അതിൽ പ്രധാനം ലോകത്തു മറ്റൊരിടത്തും അങ്ങനെ കാണാത്ത വ്യത്യസ്തമായ ജീവിവർഗങ്ങളാണ്. വയറ്റിലെ സഞ്ചിയിൽ തന്റെ കുട്ടികളുമായി ചാടി നടക്കുന്ന കംഗാരു, പരന്ന കൊക്കും ശരീരവുമുള്ള പ്ലാറ്റിപ്പസ് തുടങ്ങി ഒട്ടേറെ മൃഗങ്ങൾ. കംഗാരു ഉൾപ്പെടെയുള്ള മൃഗങ്ങളെ മാർസൂപ്പിയൽസ് എന്നാണു വിളിക്കുന്നത്.
കുട്ടികളുണ്ടായിക്കഴിഞ്ഞാൽ അവയെ വയറ്റിലെ സഞ്ചിയിൽ വഹിച്ചു നടക്കുന്നത് മാർസൂപ്പിയൽസിന്റെ പ്രധാന ലക്ഷണമാണ്. ഇത്തരം മാർസൂപ്പിയൽസിൽ സസ്യഭുക്കുകളും മാംസഭുക്കുകളുമുണ്ട്. മാർസൂപ്പിയൽസിലെ മാംസഭുക്കുകളിൽ ഏറ്റവും വലുപ്പമുള്ളവയാണ് ടാസ്മാനിയൻ ഡെവിൾ എന്നറിയപ്പെടുന്ന ജീവിവർഗം.
1996ൽ ഓസ്‌ട്രേലിയയുടെ ദക്ഷിണതീരത്തു നിന്ന് 240 കിലോമീറ്റർ അകലെയുള്ള ടാസ്മാനിയൻ ദ്വീപിലാണ് ഇവയെ കണ്ടെത്തിയത്. ഒരു ചെറിയ പട്ടിക്കുട്ടിയുടെ വലുപ്പമേയുള്ളൂ ഈ ജീവികൾക്ക്. നല്ല കറുത്ത രോമാവൃതമായ ശരീരം. മനുഷ്യർക്കോ കൃഷിക്കോ ഭീഷണിയല്ലെങ്കിലും അക്രമാസക്തരാണ് ഇവർ. താടിയെല്ലുകൾക്ക് നല്ല ബലമുള്ളതിനാൽ ഒരു കടിക്കു തന്നെ ഇരയെ നന്നായി മുറിവേൽപ്പിക്കാൻ കഴിയും.
ആദ്യകാലത്ത് ഓസ്‌ട്രേലിയയിൽ എത്തിയ യൂറോപ്യൻ കുടിയേറ്റക്കാർ ഈ ജീവികളുടെ രൂപവും ശബ്ദവും കണ്ടു പേടിക്കുന്നതു പതിവായിരുന്നു. ഇവരാണ് ചെകുത്താൻ എന്നർഥമുള്ള 'ഡെവിൾ' എന്ന പേര് ഈ ജീവികൾക്കു നൽകിയത്.
അവിടെ അവ കാൽലക്ഷത്തോളമുണ്ട്. എന്നാൽ 3000 വർഷം മുൻപ് ഓസ്‌ട്രേലിയൻ വൻകരയിൽ ഡെവിൾസ് വിഹരിച്ചിരുന്നത്രേ. തുടർന്ന് എങ്ങനെയോ അവർ പൂർണമായി ദ്വീപിൽ നിന്ന് അപ്രത്യക്ഷമായി. ടാൻസാനിയൻ ഡെവിൾ തിന്നുന്ന മൃഗങ്ങളെ മനുഷ്യർ വൻ രീതിയിൽ കൊന്നൊടുക്കിയതാകാം ഒരു കാരണം. മറ്റൊരു കാരണമായി പറയപ്പെടുന്നത് ഡിംഗോ എന്നു പേരുള്ള കാട്ടുനായ്ക്കളെയാണ്.
പണ്ട് ഓസ്‌ട്രേലിയയിലെത്തിയ ഏതോ കുടിയേറ്റഗോത്രങ്ങൾക്കൊപ്പം എത്തിയ ഡിംഗോസ് എന്നയിനത്തില്‍പ്പെട്ട കാട്ടുനായ്ക്കൾ ടാസ്മാനിയൻ ഡെവിൾസിനെ കൊന്നൊടുക്കിയത്രേ. ഇനി മൂന്നാമതൊരു കാരണം കൂടി പറയുന്നുണ്ട്. ടാസ്മാനിയൻ ഡെവിൾസിന്റെ വായിൽ ഒരു പ്രത്യേക തരം കാൻസർ ബാധിക്കാറുണ്ട്. ലോകത്ത് പകർച്ചവ്യാധി സ്വഭാവമുള്ളതായി കണ്ടെത്തിയിട്ടുള്ള ഒരേയൊരു കാൻസർ രോഗമാണ് ഇത്. ഇതുകൊണ്ടുമാകാം ഇവയ്ക്ക് ഓസ്‌ട്രേലിയയിൽ നാശം നേരിട്ടതെന്നും ശാസ്ത്രജ്ഞർ സംശയിക്കുന്നുണ്ട്..
ടാസ്മാനിയൻ ഡെവിൾസിനെ ഓസ്‌ട്രേലിയയിൽ കൊണ്ടുവരുന്നതിന് വേറൊരു കാരണം കൂടിയുണ്ടായിരുന്നു. കഴിഞ്ഞ കാലയളവുകളിലെ കാട്ടുതീയിൽ പെട്ട് ഓസ്‌ട്രേലിയയിൽ 300 കോടി ജീവികളാണ് വെന്തുമരിച്ചത്. തുടർന്ന് ഇവിടത്തെ ജൈവസന്തുലിതാവസ്ഥ വൻതോതിൽ തകർന്നു. പുറത്തു നിന്നെത്തി ഓസ്‌ട്രേലിയയിൽ ആവാസമുറപ്പിച്ച ചില കാട്ടുപൂച്ചകൾ, കുറുക്കൻ വർഗങ്ങൾ എന്നിവ രാവും പകലും ഇരതേടി ഇവിടത്തെ തനത് ജീവജാലങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
കാട്ടുപൂച്ചകൾക്കും കുറുക്കൻമാർക്കും ടാസ്മാനിയൻ ഡെവിൾസിനെ നല്ല രീതിയിൽ പേടിയാണ്. ഡെവിൾസ് അവിടെയുണ്ടെങ്കിൽ അവയുടെ വേട്ടയാടലിന്റെ തോത് കുറയുമെന്നും ജൈവസന്തുലിതാവസ്ഥ വീണ്ടെടുക്കുമെന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
25,000 ടാസ്മാനിയന്‍ ഡെവിളുകൾ മാത്രമാണ് ഡിംഗോസ് ഇല്ലാത്ത മറ്റ് പ്രദേശങ്ങളിൽ ഉള്ളുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2006 ലാണ് അണുബാധയില്ലാത്ത ടാസ്മാനിയന്‍ ഡെവിളിനെ കണ്ടത്താന്‍ സാധിച്ചത്. 26 ടാസ്മാനിയന്‍ കുഞ്ഞുങ്ങളെ ആണും,പെണ്ണുമായി തരം തിരിച്ചാണ് ബാരിംഗ്ടണ്‍ ടോപ്പിലെ 400 ഹെക്ടറിലെ സംരക്ഷിത മേഖലയിൽ എത്തിച്ചത്. രോഗങ്ങളില്‍ നിന്നും മറ്റ് മൃഗങ്ങളില്‍ നിന്നും ഇവയെ സംരഷിക്കുകയെന്ന ലക്ഷ്യംകൂടി മുന്‍നിര്‍ത്തിയാണ്.
https://www.facebook.com/Malayalivartha