ചന്ദ്രയാൻ-3 ഇറങ്ങിയ സ്ഥലം ശിവശക്തി പോയിന്റ്: ഓഗസ്റ്റ് 23 ഇനി മുതല്‍ ദേശീയ ബഹിരാകാശ ദിനം: ശാസ്ത്രജ്ഞർക്ക് ബിഗ് സല്യൂട്ടുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ചന്ദ്രയാൻ-3 ഇറങ്ങിയ സ്ഥലം ശിവശക്തി പോയിന്റ് എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തെത്തി ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ നേരിട്ട് അഭിനന്ദിച്ച ശേഷമാണ് ചന്ദ്രയാൻ-3 ഇറങ്ങിയ സ്ഥലത്തിന് അദ്ദേഹം പേരിട്ടത്. ഓഗസ്റ്റ് 23 ഇനി മുതല്‍ ദേശീയ ബഹിരാകാശ ദിനമായിരിക്കുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി 2019 ൽ ചന്ദ്രയാന്‍ രണ്ട് ഇടിച്ചിറങ്ങിയ പ്രദേശത്തിന് തിരംഗ പോയിന്റ് എന്നറിയിപ്പെടുമെന്നും പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
'ചന്ദ്രനിൽ സ്പർശിച്ച സ്ഥലത്തിന് പേരിടാൻ പോവുകയാണ്. വിക്രം ലാൻഡർ തൊടുന്ന സ്ഥലത്തിന് ഇന്ത്യയും ഇപ്പോൾ പേര് നൽകാൻ തീരുമാനിച്ചു. ആ പോയിന്റ് ഇനി 'ശിവശക്തി പോയിന്റ്' എന്ന് അറിയപ്പെടും,'- പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാൻ -2 ന്റെ വിക്രം ലാൻഡർ ക്രാഷ് ലാൻഡർ ചെയ്ത സ്ഥലത്തിന് പേര് നൽകാനും ഇന്ത്യ തീരുമാനിച്ചു. ശരിയല്ലെന്ന് തോന്നിയതിനാൽ ആ സ്ഥലത്തിന് പേര് നൽകേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നു.
എന്നാൽ ഇന്ന്, ചന്ദ്രയാൻ -3 ദൗത്യം വിജയകരമായി ലാൻഡ് ചെയ്തപ്പോൾ. ചന്ദ്രയാൻ-2 അതിന്റെ മുദ്ര പതിപ്പിച്ച സ്ഥലത്തിന് ഒരു പേര് സമർപ്പിക്കാൻ സമയമുണ്ട്. നമുക്ക് ഇപ്പോൾ 'ഹർ ഘർ തിരംഗ' ഉള്ളതിനാലും തിരംഗ ചന്ദ്രനിൽ പോലും ഉള്ളതിനാലും ഈ പോയിന്റിന് 'തിരംഗ' എന്ന് പേരിടുന്നത് നന്നായിരിക്കും.
ചന്ദ്രന്റെ ഉപരിതലവുമായുള്ള ഇന്ത്യയുടെ സമ്പർക്കത്തിന്റെ അടയാളമാണിത്.'- പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ വെച്ചായിരുന്നു മോദിയുടെ പ്രഖ്യാപനം.
ചന്ദ്രയാന്റെ പ്രയാണം മാനവരാശിയുടെ പ്രയാണമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ശാസ്‍ത്രജ്ഞരുടെ നേട്ടത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുകയാണ്. ഇത് ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന് മുഴുവൻ അഭിമാനാർഹമാണ്.-മോദി പറഞ്ഞു. ചാന്ദ്രയാൻ-3 ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ നേരിട്ട് കാണാനാണ് മോദി ഐ.എസ്.ആർ.ഒ ആസ്ഥാനത്തെത്തിയത്. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് ചന്ദ്രയാൻ-3ന്റെ പ്രവർത്തനങ്ങൾ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു.
ചാന്ദ്രയാൻ-3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയപ്പോൾ മോദി ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലായിരുന്നു.ഇന്ത്യയിൽ തിരിച്ചെത്തിയാൽ ഉടൻ ബംഗളൂരുവിൽ പോയി ചന്ദ്രയാൻ-3 വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് ആദരം അർപ്പിക്കാൻ ഞാൻ തീരുമാനിച്ചതായും മോദി വ്യക്തമാക്കി. ഐ.എസ്.ആർ.ഒ മേധാവി എസ്. സോമനാഥും മറ്റ് ശാസ്ത്രജ്ഞരും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
ഇസ്‌റോയിലെ ശാസ്ത്രജ്ഞർ കുറിച്ചത് ഈ കാലഘട്ടത്തിലെ ഏറ്റവും പ്രചോദനാത്മകമായ നിമിഷങ്ങളിലൊന്നാണെന്ന് ഇസ്ട്രാക്കിൽ നടത്തിയ പ്രസംഗത്തുനിൽ മോദി പറഞ്ഞു. ഈ നേട്ടത്തിന് ശേഷം, ശാസ്ത്ര സാങ്കേതിക മേഖലയിലെ ഇന്ത്യയുടെ കഴിവ് ലോകം മുഴുവൻ മനസ്സിലാക്കി. ഇന്ത്യക്കാർ മാത്രമല്ല, ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ലോകമെമ്പാടുമുള്ള ആളുകളെല്ലാം ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിൽ ആവേശഭരിതരാണെന്ന് മോദി പറഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങിവരുമ്പോൾ തന്നെ ബെംഗളൂരുവിൽ പോയി ശാസ്ത്രജ്ഞർ ക്ക് ആശംസകൾ അർപ്പിക്കാൻ തീരുമാനിച്ചിരുന്നുവെന്നും ഇസ്ട്രാക്കിൽ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഗവർണർ തവർചന്ദ് ഗെലോട്ട്, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നില്ല. തന്നെ സ്വീകരിക്കാൻ വേണ്ടി പുലർച്ചെ തന്നെ എഴുന്നേറ്റ് ബുദ്ധിമുട്ടേണ്ടെന്ന് നേതാക്കളോട് പറഞ്ഞിരുന്നതായും മോദി പറഞ്ഞു. ബെംഗളൂരുവിൽ എത്തിയ കാര്യം മോദി എക്‌സിലൂടെ പങ്കുവച്ചിരുന്നു. ഇന്ത്യയുടെ അഭിമാനം ഉയർത്തിയ, ചന്ദ്രയാൻ 3ന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച വിശിഷ്ടരായ ഇസ്രോ ശാസ്ത്രജ്ഞരുമായി സംവദിക്കാൻ കാത്തിരിക്കുന്നു എന്നായിരുന്നു മോദിയുടെ പോസ്റ്റ്.
https://www.facebook.com/Malayalivartha