ചന്ദ്രോപരിതലത്തിൽ വിവിധ ചാന്ദ്ര ദൗത്യങ്ങളിലായി ഉപേക്ഷിക്കപ്പെട്ടത് ഒരു ലക്ഷത്തി എൺപത്തിയൊന്നായിരം കിലോഗ്രാം മാലിന്യങ്ങൾ: ചിതാഭസ്മം മുതൽ കാറ് വരെ:- ഇവയ്ക്ക് ഇനി എന്ത് സംഭവിക്കും..?
ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ നാസയുടെ ബഹിരാകാശ യാത്രികരായിരുന്നു ചന്ദ്രോപരിതലത്തിൽ മാലിന്യ നിക്ഷേപം നടത്തിയവരിൽ ഭൂരിഭാഗവും. ഏകദേശം ഒരു ലക്ഷത്തിയെൺപത്തിയൊന്നായിരം കിലോഗ്രാം മാലിന്യങ്ങൾ നിലവിൽ ചന്ദ്രോപരിതലത്തിൽ വിവിധ ചാന്ദ്രദൗത്യങ്ങളിലായി എത്തപ്പെട്ടിട്ടുണ്ടെന്നാണ് നാസ കണക്കാക്കുന്നത്. റഷ്യ, ജപ്പാൻ, ഇന്ത്യ, യൂറോപ്പ് എന്നീ രാജ്യങ്ങൾ നടത്തിയ ആളില്ലാ ചാന്ദ്ര ദൗത്യങ്ങളിൽ നിന്നാണ് ബാക്കിയുള്ള മാലിന്യങ്ങൾ.
അഞ്ച് ഭാരമേറിയ ചന്ദ്ര റേഞ്ചറുകളും മൂത്രശേഖരണ കിറ്റുകളും ടൺ കണക്കിന് റോബോട്ടിക് ഉപകരണങ്ങളും ഫ്‌ളാഗ് കിറ്റും നിരവധി ചാന്ദ്ര ഓർബിറ്ററുകളുമടക്കം മാലിന്യക്കൂമ്പാരത്തിൽ പലതുമുണ്ട്. ഈ മാലിന്യങ്ങൾ തിരികെയെത്തിക്കാനുള്ള ഒരു ശ്രമങ്ങളും തൽക്കാലം ഒരു ബഹിരാകാശ ഏജൻസിയും നടത്തുന്നില്ല. കാലാന്തരത്തിൽ ഈ മാലിന്യങ്ങൾക്ക് ചന്ദ്രോപരിതലത്തിൽ എന്ത് മാറ്റമാണ് സംഭവിക്കുക എന്ന് പഠിക്കാൻ അവ ഉപയോഗപ്പെടുത്താമെന്നാണ് നാസ പറയുന്നത്.
ഭൂമിയില്‍ നമ്മുടെ കണ്ണെത്തുന്ന എല്ലായിടത്തും ജീവനുണ്ട്. സമുദ്രത്തിനടിത്തട്ടിലും. എന്തിന് ഗ്രീന്‍ലന്‍ഡിലെ ഐസ് പാളികള്‍ക്ക് മൂന്ന് കിലോമീറ്റര്‍ ആഴത്തില്‍പ്പോലും സൂക്ഷ്‌മജീവികളെ കണ്ടെത്തിയിട്ടുണ്ട്. ആ ചാക്കുകള്‍ ഈര്‍പ്പം പുറത്തുപോകാത്ത വിധത്തില്‍ അടച്ചിട്ടുണ്ടെങ്കില്‍ ജീവന്‍ അവശേഷിക്കാനുള്ള നേരിയ സാധ്യത കാണുന്നവരാണ് ഒരു വിഭാഗം ഗവേഷകര്‍. ഈര്‍പ്പം നിറഞ്ഞ അവസ്‌ഥയില്‍ സൂക്ഷ്‌മജീവികളുടെ കോശവിഭജനം നടക്കും.
അടുത്ത തലമുറ ആ ചാക്കുകള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമാകുകയും ചെയ്യും. ബാഗിനുള്ളിലെ താപനിലയാണു ജീവന്‍ നിലനില്‍ക്കുന്നത് തീരുമാനിക്കുന്ന മറ്റൊരു ഘടകം. പ്രതികൂല കാലാവസ്‌ഥയ്‌ക്കനുസരിച്ചുള്ള മാറ്റം ആ സൂക്ഷ്‌മജീവികള്‍ നേടിയെടുക്കാനും സാധ്യതയേറെ. അങ്ങനെയെങ്കില്‍ ജനിതകമാറ്റം വന്ന സൂക്ഷ്‌മജീവികളാകും അവശേഷിക്കുക. ഇനി ജീവന്‍ അവശേഷിക്കുന്നില്ലെങ്കിലും ആ ചാക്കുകള്‍ ഭൂമിയില്‍ കൊണ്ടുവരുന്നത് നല്ലതാണെന്നാണു ഗവേഷകര്‍ വാദിക്കുന്നത്. ആ ചാക്കുകള്‍ക്കുള്ളില്‍ സൂക്ഷ്‌മജീവികള്‍ എങ്ങനെ ജീവന്‍ നിലനിര്‍ത്തി, എങ്ങനെ ചത്തൊടുങ്ങി എന്നു പഠിക്കുന്നതു നന്നായിരിക്കുമെന്നാണ് അവര്‍ കരുതുന്നത്.
അവ പരിണാമം സംഭവിച്ചു ചാക്കുകള്‍ക്കുള്ളില്‍ ജീവിക്കുകയാണെങ്കിലോ? പതിറ്റാണ്ടുകളുടെ നിഷ്‌ക്രിയാവസ്‌ഥയ്‌ക്കുശേഷം ചില സൂക്ഷ്‌മാണുക്കള്‍ക്ക് ജീവിതത്തിലേക്കു മടങ്ങാനുള്ള കഴിവുണ്ട്. ആര്‍ട്ടിക്കില്‍നിന്നു സമാന പ്രതിഭാസം ശാസ്‌ത്രജ്‌ഞര്‍ തിരിച്ചറിഞ്ഞതാണ്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ ഐസില്‍ തണുത്തുറഞ്ഞു കിടന്നശേഷം അനുകൂല സാഹചര്യത്തില്‍ ജീവിതത്തിലേക്ക് സൂക്ഷ്‌മജീവികള്‍ മടങ്ങിയെത്തിയത് ശാസ്‌ത്രജ്‌ഞര്‍ ആവേശത്തോടെ തിരിച്ചിറിഞ്ഞതാണ്.
മനുഷ്യാവശിഷ്‌ടങ്ങളും പേടകങ്ങളും ഇന്ധനാവശിഷ്‌ടങ്ങളും മാത്രമല്ല ചന്ദ്രനില്‍ മനുഷ്യന്‍ ഉപേക്ഷിച്ചിട്ടുള്ളത്. 1971 ലെ ചാന്ദ്രദൗത്യത്തിലാണു 11 ഗോള്‍ഫ് ബോളുകള്‍ ഉപേക്ഷിക്കപ്പെട്ടത്. അലന്‍ ഷെപ്പേര്‍ഡ് എന്ന ചാന്ദ്രസഞ്ചാരിയാണ് അതു കൊണ്ടുപോയത്. ബഹിരാകാശത്ത് ആദ്യം നഷ്‌ടപ്പെട്ട വസ്‌തുക്കളിലൊന്നു കൈയുറയാണ്. 1965 ലെ ജമിനി 4 ദൗത്യത്തില്‍ അംഗമായിരുന്ന എഡ് വൈറ്റിന്റെ കൈയുറയായിരുന്നു അത്.
2007ല്‍ നാസ അമോണിയ ടാങ്ക് ബഹിരാകാശത്ത് ഉപേക്ഷിച്ചു. 635 കിലോഗ്രാം ഭാരമുണ്ടായിരുന്നു അതിന്. ബഹിരാകാശ നിലയത്തിലെ ശീതീകരണ സംവിധാനത്തിന്റെ ഭാഗമായിരുന്നു ആ ടാങ്ക്. എസി മാറ്റിയപ്പോള്‍ അത് ഉപേക്ഷിക്കുകയായിരുന്നു. ഒരു വര്‍ഷത്തിനുശേഷം അതു ഭൂമിയുടെ അന്തരീക്ഷത്തില്‍ കത്തിയമര്‍ന്നു. ചിതാഭസ്‌മം ബഹിരാകാശത്ത് ഉപേക്ഷിക്കുന്നവരുണ്ട്.
പണം നല്‍കി അവ ഉപേക്ഷിക്കും. കുറേക്കാലം കഴിഞ്ഞ് അവ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കും. മനുഷ്യനിര്‍മിത റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും അവശിഷ്‌ടങ്ങളായി ടണ്‍ കണക്കിനു മാലിന്യമാണ് ഇപ്പോള്‍ ഭൂമിയെ ചുറ്റുന്നത്. സാങ്കേതികമായി സൗരയൂഥത്തിനു പുറത്തുള്ള വൊയേജര്‍ 1, 2 പേടകങ്ങളില്‍ സ്വര്‍ണത്തില്‍ തീര്‍ത്ത ഒരു ഡിസ്‌കുണ്ട്. അന്യഗ്രഹ ജീവികള്‍ക്ക് അതു ലഭിച്ചാല്‍ ഭൂമിയെക്കുറിച്ചുള്ള അറിവു നല്‍കുന്നതിനുള്ള സൂചനയാണ് ആ ഡിസ്‌കുകളിലുള്ളത്.
115 ചിത്രങ്ങള്‍ 55 ഭാഷകളിലെ കുറിപ്പുകള്‍ എന്നിവ അതിലുണ്ട്. ഒരു കാറും ബഹിരാകാശത്തുകൂടി അലയുന്നുണ്ട്. ടെസ്‌ലയുടെ സി.ഇ.ഒ. കൂടിയായ സ്‌പേസ്‌എക്‌സ് സ്‌ഥാപകന്‍ എലോണ്‍ മസ്‌കാണു ടെസ്‌ലയുടെ റോഡ് സ്‌റ്റാര്‍ കാര്‍ 2018 ഫെബ്രുവരിയില്‍ ചൊവ്വയിലേക്ക് അയച്ചത്. അതു ചൊവ്വയിലെത്തിയില്ല. ബഹിരാകാശത്തെ എണ്ണിയാല്‍ ഒടുങ്ങാത്ത പാറക്കഷണങ്ങളുടെ വിധിയായി അതിന്. മണിക്കൂറില്‍ 121,000 കിലോമീറ്റര്‍ വേഗത്തില്‍ സൗരയൂഥത്തില്‍ എവിടയോ അതുണ്ട്. 2091 ല്‍ ടെസ്‌ല കാര്‍ ഭൂമിക്കു സമീപത്തുകൂടി കടന്നുപോകാന്‍ സാധ്യതയുണ്ടെന്നു മാത്രം ഗവേഷകര്‍ പറയുന്നു.
https://www.facebook.com/Malayalivartha