ചന്ദ്രയാൻ 3 ആക്ടീവ് മോഡിലേക്ക്:- രണ്ടാഴ്ചത്തെ സ്ലീപിങ് മോഡ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ...
രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 സ്ലീപിങ് മോഡിൽ നിന്ന് വീണ്ടും ആക്ടീവ് മോഡിലേക്ക്. രണ്ടാഴ്ചത്തെ സ്ലീപിങ് മോഡ് അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. സെപ്തംബർ 16 നോ 17 നോ ചന്ദ്രനിൽ വീണ്ടും സൂര്യോദയമുണ്ടാകുന്നതോടെ ചാന്ദ്രയാൻ 3 വീണ്ടും ആക്ടീവ് മോഡിലേക്ക് മാറുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരുന്നത്. സെപ്തംബർ 3 നാണ് ചന്ദ്രന്റ ദക്ഷിണധ്രുവത്തിൽ സൂര്യപ്രകാശം നിലച്ചതിനെ തുടർന്ന് ചാന്ദ്രയാനെ ശാസ്ത്രജ്ഞർ ഉറക്കിയത്. സൂര്യ പ്രകാശത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചാണ് പ്രഗ്യാൻ റോവറും ലാൻഡറും പ്രവർത്തിക്കുന്നത്.
ചന്ദ്രനിൽ രാത്രയാകുന്നതോടെ സൂര്യപ്രകാശം ലഭിക്കാതാവുകയും ഇതിന്റെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യും. ഇത് മുന്നിൽ കണ്ടാണ് റോവറിനെ സ്ലീപ് മോഡിലേയ്ക്ക് മാറ്റിയത്. സൂര്യപ്രകാശം എത്താത്ത സമയങ്ങളിൽ ചന്ദ്രന്റെ ദകഷിണ ധ്രുവത്തിലെ താപനില മൈനസ് 248 ഡിഗ്രി വരെ ആവാം. ഈ തണുപ്പ് ഈ ഉപകരണങ്ങൾ അതിജിവിക്കുമോ എന്നതാണ് ആശങ്ക.
ചന്ദ്രനിൽ സൂര്യോദയമുണ്ടാകുമ്പോൾ കൊടുംതണുപ്പിനെ അതിജീവിച്ചെങ്കിൽ റോവറും ലാൻഡറും വീണ്ടും പ്രവർത്തനം തുടങ്ങിയേക്കുമെന്നാണ് ഇസ്രോയിലെ ശാസ്ത്രജ്ഞർ പ്രതീക്ഷ വയ്ക്കുന്നത്. ഇത് സംഭവിച്ചാൽ ഇനിയൊരു 14 ദിനം കൂടി ചാന്ദ്രയാൻ 3 അതിന്റെ ദൗത്യം തുടരുകയും ചരിത്രം കുറിക്കുകയും ചെയ്യും. ചാന്ദ്രയാൻ 3 ഉറക്കമുണരുന്നതും കാത്തിരിക്കുകയാണ് ഭാരതീയർ.
ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. അന്ന് ചന്ദ്രനിൽ സൂര്യനുദിച്ച് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്തത്. അതുകൊണ്ട് തന്നെ ചന്ദ്രോപരിതലത്തിൽ 12 ദിവസം മാത്രമാണ് ലാൻഡറിനും റോവറിനും സമയം ലഭിച്ചത്. നാസയുടെ സഹായത്തോടെ നിർമിച്ച ലേസർ റിട്രോറിഫ്ലെക്ടർ ആരേ ഉണർന്നിരുന്നാണ് ലാൻഡർ എവിടെയാണെന്ന് അറിയിച്ചതും വിവരങ്ങൾ കൈമാറിയിരുന്നതും.
അതിനിടെ, ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ വീണ്ടും പറന്നിരുന്നു. ചന്ദ്രോപരിതലത്തിൽ നിന്ന് 40 സെന്റീ മീറ്റർ പറന്ന് പൊങ്ങിയ ലാൻഡർ വീണ്ടും സോഫ്റ്റ് ലാൻഡ് ചെയ്താണ് വിക്രം ലാന്‍ഡര്‍ ചരിത്രം കുറിച്ചത്. ഭാവി ദൗത്യങ്ങളിൽ നിർണായകമായ സാങ്കേതികവിദ്യയാണ് ഐഎസ്ആർഒ വിജയകരമായി ചെയ്ത് കാണിച്ചത്. ലാൻഡ് ചെയ്തയിടത്ത് നിന്ന് പറന്ന് പൊങ്ങി 40 സെന്റി മീറ്റർ ഉയരവും 40 സെന്റീ മീറ്റർ ദൂരവും താണ്ടി പുതിയൊരിടത്ത് വിക്രം ലാന്‍ഡര്‍ ഇറങ്ങി.
ചന്ദ്രോപരിതലത്തിൽ ഇസ്രോയുടെ രണ്ടാം സോഫ്റ്റ് ലാൻഡിങ്ങായിരുന്നു ഇത്. റോവറിനെ ഇറക്കാനായി തുറന്ന വാതിലും, ചാസ്റ്റേയും ഇൽസയും അടക്കമുള്ള പേലോഡുകളും മടക്കി വച്ച ശേഷമായിരുന്നു ഈ പറക്കൽ. പുതിയ ഇടത്ത് സുരക്ഷിതമായി ഇറങ്ങിയ ശേഷം പേലോഡുകൾ വീണ്ടും പ്രവർത്തന സജ്ജമാക്കി കഴിഞ്ഞു.
അതേ സമയം ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ വണ്‍, ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയില്‍ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടു. കൃത്രിമ ഉപഗ്രഹത്തിന്റെ നാലാമത് ഭമണപഥം ഉയര്‍ത്തല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. മൗറീഷ്യസ്, ബംഗളുരു, ശ്രീഹരിക്കോട്ട, പോര്‍ട്ട്ബ്ലെയര്‍ എന്നിവിടങ്ങളിലെ ഐഎസ്ആര്‍ഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകള്‍ ഭ്രമണപഥം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു.
ആദിത്യ എല്‍ വണ്ണിന് വേണ്ടി ഫിജി ദ്വീപുകളില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ട്രാന്‍സ്‍പോര്‍ട്ടബള്‍ ടെര്‍മിനലായിരിക്കും 'പോസ്റ്റ് ബേണ്‍' പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. 256 കിലോമീറ്റര്‍ x 121973 കിലോമീറ്ററാണ് ആദിത്യ എല്‍ വണ്ണിന്റെ പുതിയ ഭ്രമണപഥം. ഭൂമിയുടെ ഭ്രമണപഥം വിട്ട് ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുന്നത് സെപ്റ്റംബര്‍ 19-ാം തീയതിയായിരിക്കും.
https://www.facebook.com/Malayalivartha